യുപിയില്‍ ബിജെപി 2017 ആവർത്തിക്കുന്നു: ലീഡ് നില 300 ന് തൊട്ടരികില്‍, എസ്പി 102 ല്‍
കാണ്‍പൂർ: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ യുപിയില്‍ 2017 ആവർത്തിക്കുമെന്ന സൂചന ശക്തമാക്കി ബി ജെ പി. കഴിഞ്ഞ തവണ മുന്നൂറിലേറെ സീറ്റുകള്‍ നേടിയായിരുന്നു യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ യുപിയില്‍ അധികാരത്തിലേറിയത്. ഇത്തവണയും സീറ്റ് നിലയില്‍ മുന്നൂറിന് അടുത്ത് എത്തി നില്‍ക്കുകയാണ് ബി ജെ പി. നിലവില്‍ ആകെയുള്ള 403 സീറ്റുകളില്‍ 400 മണ്ഡലങ്ങളുടേയും ഫലം പുറത്ത് വന്നപ്പോള്‍ 288 സീറ്റുകളിലാണ് ബി ജെ പി മുന്നേറുന്നത്.
വലിയെ വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിച്ച അഖിലേഷ് യാദവിന്റെ എസ്പി-ആർഎല്‍ഡി സഖ്യം കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുയർത്തിയെങ്കിലും ബി ജെ പിക്ക് ഏറെ പിന്നിലാണ് അവരുടെ ലീഡ് നില. 102 സീറ്റുകളിലാണ് അവരിപ്പോള്‍ മുന്നേറുന്നത്. ഒരു ഘട്ടത്തില്‍ ബി ജെ പിയുമായി 20 സീറ്റുകളുടെ വ്യത്യാസത്തിലെത്താന്‍ എസ്പിക്ക് കഴിഞ്ഞിരുന്നെങ്കിലും പിന്നീട് ഏറെ പിന്നില്‍ പോവുകയായിരുന്നു. മുന് മുഖ്യമന്ത്രിയായ മായവാതിയുടെ ബി എസ് പിക്കും കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ് യുപിയില്‍ സംഭവിച്ചിരിക്കുന്നത്.

ഇരുപാർട്ടികളും കേവലും 3 സീറ്റുകളില്‍ വീതമാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ തവണ എസ്പിയുമായി സഖ്യ ചേർന്ന് മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു. അതേസമയം, പ്രാദേശിക പാർട്ടികളും സ്വതന്ത്രരും ഉള്‍പ്പടേയുള്ള മറ്റുള്ള പാർട്ടികള്‍ 4 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications