മുന്‍ എംഎല്‍എയുടെ മകന്‍ വെടിയേറ്റ് മരിച്ചു; സംഭവം യുപിയില്‍
ലഖ്നൗ: മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ വെടിയേറ്റു മരിച്ചു. യുപി ഡൊമരിയാഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയായിരുന്ന പ്രേം പ്രകാശ് തിവാരിയുടെ മകന്‍ വൈഭവ് തിവാരി (36)യാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്പദേശ് നിയമസഭാ മന്ദിരത്തിന് മുന്നൂറു മീറ്റര്‍ അകലെ വെച്ച് ശനിയാഴ്ചയാണ് വൈഭവിന് വെടിയേറ്റത്.
വൈഭവിനെ വസതിയില്‍ നിന്ന് പരിചയക്കാര്‍ ചിലര്‍ ചേര്‍ന്ന് വിളിച്ചിറക്കുകയും തുര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവില്‍ വൈഭവിന് വെടിയേല്‍ക്കുകയായിരുന്നെന്ന് അഢീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അഭയ് പ്രസാദ് പറഞ്ഞു.

പ്രേം പ്രകാശാണ് 1989,1991,1993 വര്‍ഷങ്ങളില്‍ ഡൊമരിയാഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. തുടര്‍ന്ന് ബിജെപി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടിയാണ് പ്രേം പ്രകാശ് പ്രചരണ രംഗത്ത് ഉണ്ടായത്.
റിയല്‍ എസ്റ്റേറ്റ് മേഘലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു വൈഭവ് ഐഐഎം അഹമ്മദാബാദില്‍ നിന്ന് ബിരുദം നേടിയത്. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രേം പ്രകാശിന്‍റെ ഏക മകനാണ് കൊല്ലപ്പെട്ട വൈഭവ്.












Click it and Unblock the Notifications