ലീഡ് പിടിച്ച് യോഗിയും അഖിലേഷും: റായ്ബറേലിയില്‍ കോണ്‍ഗ്രസിന് കാലിടറുന്നു, ശിവ്പാലും പിന്നില്‍
യുപി തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഭരണ കക്ഷിയായ ബി ജെ പിയും അഖിലേഷ് യാദവ് നയിക്കുന്ന എസ് പി - ആർ എല്‍ ഡി സഖ്യവും മികച്ച പോരാട്ടം നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്. 190 മണ്ഡലങ്ങളുടെ ഫലം പുറത്ത് വരുമ്പോള്‍ 110 മണ്ഡലങ്ങളില്‍ ബി ജെ പി മുന്നേറുന്നതാണ് കാണാന്‍ സാധിക്കുന്നത്. അതേസമയം 65 സീറ്റുളിലാണ് എസ്പിക്ക് മുന്നേറാന്‍ സാധിച്ചിരിക്കുന്നത്. അതേസമയം മുന്‍ മുഖ്യമന്ത്രിയായ മായാവതിയുടെ ബി എസ് പി രണ്ട് മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.
മുന്നിട്ട് നില്‍ക്കുന്ന സ്ഥാനാർത്ഥികളുടെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഖ് ഗോരഖ്പൂർ മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്. തുടക്കത്തില്‍ തന്നെ എതിരാളിയേക്കാള്‍ ഏറെ മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുൻപ് ഗൊരഖ്പൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന യോഗി അഞ്ച് തവണ ഇവിടെ നിന്ന് വിജയിച്ച ആത്മവിശ്വാസത്തിലാണ് ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള പോരാട്ടത്തിന് ഇറങ്ങിയത്.

ഗോരഖ്പൂർ അർബൻ സീറ്റിൽ യോഗി ആദിത്യനാഥിന്റെ പ്രധാന ഏതിരാളി സമാജ്വാദി പാർട്ടിയുടെ സുഭാവതി ശുക്ലയും തമ്മിലാണ് പ്രധാന പോരാട്ടം. യോഗി ആദിത്യനാഥിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഗോരഖ്പുരിൽ മത്സര രംഗത്തുണ്ട്.ചേത്‌ന പാണ്ഡെയെ ആണ് കോൺഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നതെങ്കില്‍ ഖ്വാജ ഷംസുദ്ദീനാണ് ബി എസ് പിയുടെ സ്ഥാനാർത്ഥി.
കർഹാലില്‍ എസ്പി നേതാവ് അഖിലേഷ് യാദവും മുന്നിലാണ്. കേന്ദ്രമന്ത്രായ എസ്പി സിംഗ് ബാഗലാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. മണ്ഡലം പിടിക്കാന്‍ ബി ജെ പി ഇത്തവണ വലിയ പ്രചരണമായിരുന്നു ഇവിടെ നടത്തയത്. അതേസമയം ജസ്വന്ത് നഗറില്‍ അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവ് പിന്നിലാണ്. ജയിലില്‍ കിടന്ന് മത്സരിക്കുന്ന എസ് സ്ഥാനാർത്ഥികളായ അസം ഖാനും മകനും മുന്നിലാണ്. അതേസമയം കോണ്‍ഗ്രസ് തട്ടകമായ റായ്ബറേലിയില്‍ ബി ജെ പി നേതാവ് അദിതി സിങ് ആണ് മുന്നില്‍
അതേസമയം പഞ്ചാബ് ഒഴികേയുള്ള നാല് സംസ്ഥാനങ്ങളിലും ബി ജെ പിയാണ് മുന്നേറുന്നത്. പഞ്ചാബില്‍ ആം ആദ്മി പാർട്ടിയാണ് മുന്നിലുള്ളത്. ഉത്തരാഖണ്ഡില്‍ ഏറെക്കുറെ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. 27 വീതം സീറ്റുകളിലാണ് ഉത്തരാ ഖണ്ഡില്‍ ബി ജെ പിയും കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നത്












Click it and Unblock the Notifications