യുപി വർഗീയ ഭീകരതയുടെ വിളനിലം, സിദ്ധിഖ് കാപ്പന് നീതി ലഭ്യമാക്കണം;പുകസ
തിരുവനന്തപുരം; ഉത്തരപ്രദേശിൽ തടങ്കലിൽ കഴിയുന്ന മലയാളി പത്രപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ഉചിതമായ ചികിത്സ നൽകാൻ അവിടത്തെ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് പുരോഗമന കലാസാഹിത്യ സംഘം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അദ്ദേഹത്തെയും സഹപ്രവർത്തകരെയും യു.പി.പോലീസ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തിൽ കണ്ടു എന്ന് ആരോപിച്ച് അറസ്റ്റു ചെയ്ത അദ്ദേഹത്തിനു മേൽ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

കോവിഡ് ബാധിച്ചതിനെ തുടർന്ന് കാപ്പനെ മഥുരയിലെ കെ.എം.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാത്ത വിധം അദ്ദേഹത്തെ ആശുപത്രിക്കട്ടിലിൽ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നു. കടുത്ത പ്രമേഹമടക്കം പലവിധ രോഗങ്ങളുമുള്ള അദ്ദേഹത്തിൻ്റെ സ്ഥിതി അത്യന്തം ദയനീയമാണെന്ന് അറിയുന്നു. മെച്ചപ്പെട്ട ചികിത്സ കിട്ടുന്നയിടത്തേക്ക് അദ്ദേഹത്തെ അടിയന്തിരമായി മാറ്റേണ്ടതുണ്ട്.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍
ബി.ജെ.പി. ഭരിക്കുന്ന യു.പി. സംസ്ഥാനം ഇന്ന് വർഗ്ഗീയഭീകരതയുടെ വിളനിലമായിരിക്കുകയാണ്. ദളിത് പിന്നാക്ക ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും അവിടെ ജീവിക്കാൻ നിർവ്വാഹമില്ലതായിരിക്കുന്നു. അവിടത്തെ നീതിനിർവ്വഹണത്തിൽ ഞങ്ങൾക്ക് സംശയം ഉണ്ട്. കാപ്പന് മാനുഷിക പരിഗണന കിട്ടുന്നതിന് രാജ്യവ്യാപകമായി പൗരാവകാശ പ്രവർത്തകരുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ പരിശ്രമം ഉണ്ടാകേണ്ടതുണ്ടെന്നും പുകസ പ്രസ്താവനയിൽ പറഞ്ഞു.
Recommended Video
ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍












Click it and Unblock the Notifications