യുപി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്; കുതിച്ച് ബിജെപി, നിയമസഭ ഉപതിരഞ്ഞെടുപ്പിലും മുന്നേറ്റം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ മുന്നേറ്റം. കണ്‍പൂര്‍, ഉന്നാവ്, അമേഠി, ബുദൗന്‍, ലക്‌നൗ, മൊറാദാബാദ്, സഹന്‍പൂര്‍, ബസ്തി, അയോധ്യ, സിദ്ധാര്‍ത്ഥ്‌നഗര്‍, ഹാപൂര്‍, അലിഗഡ്, ഷാജഹാന്‍പൂര്‍, സംബല്‍, ലക്‌നൗ, മീററ്റ്, പ്രയാഗ് രാജ്, ആഗ്ര, ബറേലി മധുര, ഫിറോസാബാദ്, അസംഗഡ് തുടങ്ങിയ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 10 സ്ഥലങ്ങളിൽ ബി ജെ പി വിജയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അഖിലേഷ് യാദവിന്റെ സമാജാവാദി പാര്‍ട്ടിയും മായാവതിയുടെ ബി എസ് പിയും ഒരു കോര്‍പ്പറേഷന്‍ വീതവും പിടിച്ചു. അതേസമയം, യു പിയിലെ ചാന്‍ഹേ, സൗര്‍ എന്നീ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സഖ്യക്ഷി വമ്പിച്ച ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്. ചാന്‍ബെയില്‍ ബി ജെ പി സഖ്യകക്ഷിയായ അപ്‌നദള്‍ സ്ഥാനാര്‍ത്ഥി കൃതി കോളാണ് വമ്പിച്ച ഭൂരിപക്ഷത്തോടെ മുന്നേറുന്നത്. സൗറില്‍ അപ്‌നദള്‍ സ്ഥാനാര്‍ത്ഥി ഷഫീഖ് അഹമ്മദ് അന്‍സാരി വിജയിച്ചു.

കാണ്‍പൂരില്‍ 10 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബി ജെ പി സ്ഥാനാര്‍ത്ഥി പ്രമീള പാണ്ഡെ 95,000ല്‍ അധികം വോട്ടുകളിലാണ് ലീഡ് ചെയ്യുന്നത്. ഇനി 15 റൗണ്ട് കൂടി പൂര്‍ത്തിയാകാനുണ്ട്. ഇവിടെ നാലാം തവണയാണ് ബി ജെ പി അധികാരത്തില്‍ എത്തുന്നത്.
അസംഗഢ് മുന്‍ ചെയര്‍പേഴ്‌സണും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രമീള യാദവ് 3659 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കട്ഗര്‍ ലാല്‍ഗഞ്ജ് നഗര്‍ പഞ്ചായത്തില്‍ നിന്നാണ് പ്രമീള മത്സരിച്ചത്. ഇവിടെ ബി ജെ പി രണ്ടാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഷാജഹാന്‍ പൂരില്‍ ബി ജെ പിയുടെ അര്‍ച്ചന വര്‍മ്മ 30,256 വോട്ടുകള്‍ക്ക് വിജയം കൈവരിച്ചു.












Click it and Unblock the Notifications