കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നു; മനുഷ്യാവകാശ കമ്മീഷന് എംകെ മുനീറിന്റെ പരാതി

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചവരെ ഉത്തര്‍ പ്രദേശ് പോലീസ് അടിച്ചമര്‍ത്തുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് മുനീര്‍ കത്തയച്ചു. ഉത്തര്‍ പ്രദേശിലെ സാഹചര്യം ഭയനാകമാണ്. പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും മുനീര്‍ പരാതിയില്‍ പറയുന്നു.

Munee

സമാധാപരമായ പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്ക് നേരെ പോലും പോലീസ് അതിക്രമം നടത്തുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഒട്ടേറെ യുവാക്കള്‍ കൊല്ലപ്പെട്ടു. പലരും ഗുരുതര പരിക്കുകളോടെ കഴിയുന്നു. പോലീസ് ഓഫീസര്‍മാര്‍ പോലും ജനങ്ങളോട് പാകിസ്താനിലേക്ക് പോകാന്‍ പറയുന്നതാണ് യുപിയിലെ സാഹചര്യം.

എങ്ങനെ വന്നാലും മുസ്ലിങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് ബിജെപി; കേന്ദ്രം പറഞ്ഞതിന് കടകവിരുദ്ധംഎങ്ങനെ വന്നാലും മുസ്ലിങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് ബിജെപി; കേന്ദ്രം പറഞ്ഞതിന് കടകവിരുദ്ധം

പൗരന്‍മാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്തതാണ് യുപിയിലെ സാഹചര്യം. മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണ്. മനുഷ്യാവകാശ കമ്മീഷന്റെ മുഴുവന്‍ അംഗങ്ങളും ഉത്തര്‍ പ്രദേശിലെ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കണം.

Recommended Video

cmsvideo
Social Media Polls on CAA is going against Narendra Modi | Oneindia Malayalam

ബറേലി, മീററ്റ് തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടെ മുസ്ലിങ്ങള്‍ക്കെതിരെ അതിക്രമം നടന്ന പ്രദേശങ്ങള്‍ കമ്മീഷന്‍ സന്ദര്‍ശിക്കണം. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും എംകെ മുനീര്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എച്ച്എല്‍ ദത്തുവിന് അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.

English summary
UP Police Atrocities against CAA Protesters: MK Muneer Sent letter to NHRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X