സിപിഎം എംപിമാരുടെ പേര് പറയാന്‍ യുപി പൊലീസ് നിര്‍ബന്ധിച്ചു; മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്
ലക്നൗ: സിപിഎം എംപിമാരുടെ പേര് പറയാന്‍ യുപി പൊലീസ് നിര്‍ബന്ധിച്ചുവെന്ന് ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ടെയ്യുന്നതിനിടെ അറസ്റിറലായ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്. ഫോണില്‍ ഭാരയോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളുപ്പെടിത്തിയത്.
സിപിഎം അല്ലേ നിന്നേ ഇങ്ങോട്ട് പറഞ്ഞയച്ചെതെന്ന് പൊലീസ് ചോദിച്ചുവെന്നും പാര്‍ട്ടിയുടെ രണ്ട് എംപിമാരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്നുമാണ് സിദ്ദീഖ് കാപ്പാന് ഭാര്യയോട് പറഞ്ഞതെന്ന് ന്യൂസ് ടാഗ് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിദ്ദീഖ് കാപ്പന് പേര് വെളിപ്പെടുത്താന്‍ തയാറാകാതെ വന്നപ്പോള്‍ പൊലീസ് ഉപദ്രവിക്കുകയും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കോടതിയില്‍ പറയുകയും ചെയ്തെന്ന് സിദ്ദീഖ് തന്നോട് പറഞ്ഞതായി ഭാര്യ റൈഹനാത്ത്് പറയുന്നു.
കസ്റ്റഡിയില്‍ എടുത്തതിന്റെ തൊട്ടുടത്ത ദിവസമായിരുന്നു പൊലീസ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം എന്തിനാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്നും സിദ്ദീഖിനോട് ചോദിച്ചതായും ഭാര്യ റൈഹനാത്ത് കൂട്ടിച്ചേര്‍ത്തു. സിദ്ദീഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയന് ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ അഞ്ചിനായിരുന്നു സിദ്ദീഖ് കാപ്പനടക്കം നാല് പേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധാനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചുവെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുമെന്നാരോപിച്ചായിരുന്നു അറസ്റ്റ്.എന്നാല്‍ പിന്നീട് രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യുഎപിഎയും ചുമത്തിയിരുന്നു.
അറസ്റ്റ് ചെയ്ത് 49 ദിവസത്തിന് ശേഷമാണ് അഭിഭാഷകനെ കാണാന്‍ പോലും ഉത്തര്‍പ്രദേശ് പൊലിസ് അനിവദിക്കുന്നത്. സിദ്ദീഖ് കാപ്പന്റെ മോചനം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.