യുപി തിരഞ്ഞെടുപ്പ്: നാലാംഘട്ടത്തില്‍ താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടാതെ സോണിയ ഗാന്ധി
ദില്ലി: ഉത്തർപ്രദേശിലെ നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ പ്രധാന പ്രചാരകരിൽ ഉൾപ്പെടാതെ എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധി. ഫെബ്രുവരി 23 ന് നടക്കുന്ന നാലാം ഘട്ടത്തിൽ സോണിയ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലി സീറ്റുകളായ ബച്‌റവാൻ-എസ്‌സി, ഹർചന്ദ്പൂർ, റായ്ബറേലി, സറേനി, ഉഞ്ചഹാർ ഉള്‍പ്പടേയുള്ള നിയമസഭാ മണ്ഡലങ്ങളാണ് നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പിലേക്ക് പോവുന്നത്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, രാഹുൽ ഗാന്ധി, എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളാണാ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം റൗണ്ടിലേക്ക് പാർട്ടി നാമനിർദ്ദേശം ചെയ്ത 30-സ്റ്റാർ പ്രചാരകരിൽ ഉൾപ്പെടുന്നത്. മുൻ രാജ്യസഭാ നേതാവായ ആസാദ്, സംഘടനാ നവീകരണത്തിന് വേണ്ടി വാദിക്കുകയും പാർട്ടി നേതൃത്വത്തെ വിമർശിക്കുകയും ചെയ്ത 'ജി 23' ലെ പ്രധാന വ്യക്തിയാണ്. പാർട്ടി നേതൃത്വവുമായി നിരന്തര അഭിപ്രായ വ്യത്യാസം പുലർത്തുന്ന അദ്ദേഹം പട്ടികയില്‍ ഉള്‍പ്പെട്ടത് ശ്രദ്ധേയ കാര്യമാണ്.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവരാണ് പ്രചരണ പട്ടികയില്‍ ഇടംപിടിച്ച മറ്റ് പ്രമുഖർ. മുൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലെ പ്രമുഖ പ്രചാരകനാണ്. ഉത്തർപ്രദേശിലെ പാർട്ടി ഭാരവാഹികളായ സൽമാൻ ഖുർഷിദ്, പ്രമോദ് തിവാരി, പി എൽ പുനിയ, രാജീവ് ശുക്ല, അജയ് കുമാർ ലല്ലു, ആരാധ്ന മിശ്ര 'മോന' എന്നിവരേയും സ്റ്റാർ പ്രചാരകരായി പാർട്ടി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
Recommended Video
മുൻ ക്രിക്കറ്റ് താരവും തെലങ്കാന പി സി സി ഉപാധ്യക്ഷനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ, മഹാരാഷ്ട്ര കാബിനറ്റ് അംഗം വർഷ ഗെയ്ക്‌വാദ്, ഗുജറാത്ത് പി സി സി വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ, രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ ദീപീന്ദർ സിംഗ് ഹൂഡ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. എ ഐ സി സി ന്യൂനപക്ഷ സെൽ നേതാവ് ഇമ്രാൻ പ്രതാപ്ഗർഹി, പാർട്ടി വക്താവ് സുപ്രിയ ശ്രീനതെ എന്നിവരാണ് താരപ്രചാരകരെ പ്രഖ്യാപിച്ചത് .












Click it and Unblock the Notifications