Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ വകുപ്പ് വിഭജനം പൂർത്തിയായി; കേശവ് പ്രസാദ് മൗര്യയ്ക്ക് ഇത്തവണയും സുപ്രധാന വകുപ്പുകള്‍

ദില്ലി: മന്ത്രിസഭാ രൂപീകരണം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിച്ചു. ആഭ്യന്തരം, റവന്യൂ, ഇൻഫർമേഷൻ, നിയമനം തുടങ്ങിയ വകുപ്പുകൾ ഇത്തവണയും മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ഗ്രാമവികസനം, ഭക്ഷ്യ സംസ്കരണം, വിനോദ നികുതി, ദേശീയോദ്ഗ്രഥനം എന്നീ വകുപ്പുകളുടെ ചുമതലയാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് നൽകിയിരിക്കുന്നത്. മറ്റൊരു ഉപമുഖ്യമന്ത്രിയായ ബ്രജേഷ് പതക്കിന് ആരോഗ്യം, കുടുംബക്ഷേമം, ശിശുക്ഷേമം എന്നീ മൂന്ന് വകുപ്പുകളാണ് അനുവദിച്ചിരിക്കുന്നത്.

ഒമ്പത് തവണ എം എൽ എയായ മുതിർന്ന നേതാവ് സുരേഷ് ഖന്നയ്ക്ക് ധനകാര്യ, പാർലമെന്ററി കാര്യങ്ങളുടെ ചുമതലയും യുപി ബി ജെ പി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗിന് ജലവിഭവ, ​​ജലസേചന വകുപ്പും നൽകി.മുൻ ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യയെ വനിതാ ക്ഷേമ, ശിശു പോഷകാഹാര മന്ത്രിയായി നിയമിച്ചപ്പോള്‍ അരവിന്ദ് ശർമ്മയ്ക്ക് നഗര വികസനം, അധിക ഊർജം വകുപ്പുകളുടെ ചുമതലയും ടൂറിസം, സാംസ്കാരിക വകുപ്പ് ജയ്വിർ സിങ്ങിനും നൽകിയിട്ടുണ്ട്.

ഒമ്പത് തവണ എം എൽ എയായ മുതിർന്ന നേതാവ് സുരേഷ് ഖന്നയ്ക്ക്

ഒമ്പത് തവണ എം എൽ എയായ മുതിർന്ന നേതാവ് സുരേഷ് ഖന്നയ്ക്ക് ധനകാര്യ, പാർലമെന്ററി കാര്യങ്ങളുടെ ചുമതലയും യുപി ബി ജെ പി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗിന് ജലവിഭവ, ​​ജലസേചന വകുപ്പും നൽകി.മുൻ ഉത്തരാഖണ്ഡ് ഗവർണർ ബേബി റാണി മൗര്യയെ വനിതാ ക്ഷേമ, ശിശു പോഷകാഹാര മന്ത്രിയായി നിയമിച്ചപ്പോള്‍ അരവിന്ദ് ശർമ്മയ്ക്ക് നഗര വികസനം, അധിക ഊർജം വകുപ്പുകളുടെ ചുമതലയും ടൂറിസം, സാംസ്കാരിക വകുപ്പ് ജയ്വിർ സിങ്ങിനും നൽകിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ്

പൊതുമരാമത്ത് വകുപ്പ് മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദക്കാണ് നൽകിയത്. സൂര്യ പ്രതാപ് ഷാഹിയെ കൃഷി, ലക്ഷ്മി നാരായൺ ചൗധരിയെ കരിമ്പ് വികസനം, പഞ്ചസാര മില്ലുകൾ, ധരംപാൽ സിംഗ് ക്ഷീര വികസനം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലക്കാരാക്കി. വ്യവസായ വികസന, കയറ്റുമതി വകുപ്പുകൾ നന്ദ് ഗോപാൽ നന്ദിക്കും ഭൂപേന്ദ്ര ചൗധരിയെ പഞ്ചായത്തിരാജ്, അനിൽ രാജ്ഭർ തൊഴിൽ, തൊഴിൽ ഏകോപന മന്ത്രിയുമായിട്ടാണ് നിയമിച്ചിരിക്കുന്നത്.

യോഗേന്ദ്ര ഉപാധ്യായയെ ഉന്നതവിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികം

യോഗേന്ദ്ര ഉപാധ്യായയെ ഉന്നതവിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികം, സഞ്ജയ് നിഷാദ് -ഫിഷറീസ്, അസിം അരുൺ പട്ടികജാതി-സാമൂഹ്യക്ഷേമം, ധരംവീർ പ്രജാപതി ജയിൽ-ഹോം ഗാർഡുകള്‍ എന്നിങ്ങനെ വീതം വെച്ചപ്പോള്‍ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല സന്ദീപ് സിംഗിനും ഇടത്തരം വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഗുലാബ് ദേവിക്കും ഭക്ഷ്യ സുരക്ഷ, ആയുഷ്, ഗതാഗതം എന്നിവയുടെ ചുമതല ദയാശങ്കർ മിശ്രയ്ക്കും നൽകി.

ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ മാർക്കറ്റിംഗ് വകുപ്പുകൾ ദിനേശ് പ്രതാപ് സിങ്ങിനും

ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ മാർക്കറ്റിംഗ് വകുപ്പുകൾ ദിനേശ് പ്രതാപ് സിങ്ങിനും, നരേന്ദ്ര കശ്യപിനെ പിന്നോക്ക ക്ഷേമ മന്ത്രിയായും, ജയ് ഇന്ദ്ര പ്രതാപ് സിംഗ് റാത്തോഡ് സഹകരണ മന്ത്രിയായും, ഗിരീഷ് ചന്ദ്ര യാദവ് കായിക യുവജന വികസന മന്ത്രിയായും, അരുൺ കുമാർ സക്‌സേനയ്ക്ക് ഫോറസ്റ്റ് ഇക്കോ സുവോളജിക്കൽ പാർക്ക് വകുപ്പും നല്‍കി. മുൻ ബ്യൂറോക്രാറ്റ് എകെ ശർമ്മ നഗരവികസന മന്ത്രിയായും അപ്നാദൾ (എസ്) നേതാവ് ആശിഷ് പട്ടേലിനെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായും നിയമിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+