പെണ്‍കുട്ടികള്‍ വാതില്‍ തുറന്നിട്ട് വസ്ത്രം മാറണം !! പരാതിപ്പെട്ടപ്പോള്‍ പ്രതികാരം ചെയ്യൽ..!!
കൊല്ലം: പ്രശസ്ത പ്രവാസി വ്യവസായി രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള കൊല്ലം ഉപാസന കോളേജ് അടുത്തിടെ വിവാദങ്ങളുടെ പേരിലാണ് ശ്രദ്ധ നേടിയത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നടക്കുന്ന അന്യായങ്ങള്‍ ആണ് ഉപാസന കോളേജിനെ വാര്‍ത്തകളില്‍ ഇടം പിടിപ്പിച്ചത്.
Read Also: സുചി ലീക്ക്‌സില്‍ അടുത്തതായി മലയാളതാരങ്ങളുടെ ലീലകള്‍..!! മല്ലു ലീക്ക്‌സില്‍ കേരളം ഞെട്ടിത്തെറിക്കും.
Read Also: കേക്കില്‍ മയക്കുമരുന്ന് നല്‍കി..9 പേര്‍ 9 ദിവസം പീഡിപ്പിച്ചു!വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ കേട്ടാൽ!
വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന പ്രിന്‍സിപ്പല്‍ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് ഒരാഴ്ചയായി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. എന്നാല്‍ സമരം ചെയ്യുന്ന കുട്ടികള്‍ക്കെതിരെ പ്രതികാര നടപടിയുമായി നീങ്ങുകയാണ് മാനേജ്‌മെന്റ്.

ഉപാസന നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ എംപി ജെസിക്കുട്ടി വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് സമരം ചെയ്യുന്ന കുട്ടികള്‍ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ് മാനേജ്‌മെന്റ്.

പ്രിന്‍സിപ്പലിന്റെ കണ്ണില്‍ വിദ്യാര്‍ത്ഥികള്‍ മുളക്‌പൊടിയെറിഞ്ഞ് ഓഫീസ് മുറിയില്‍ നിന്നും വലിച്ചിഴച്ചുവെന്നാണ് മാനേജ്‌മെന്റ് ആരോപിക്കുന്നത്. ഇത്ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ് കോളേജ് അധികൃതര്‍.

ഒരാഴ്ചയായി പ്രിന്‍സിപ്പലിനെ നീക്കണം എന്നാവശ്യപ്പെട്ട് സമരരംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തുണ്ട്. എന്തൊക്കെ സംഭവിച്ചാലും പ്രിന്‍സിപ്പലിനെ മാറ്റാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

മാനേജ്‌മെന്റ് നല്‍കിയ കേസില്‍ ഹൈക്കോടതി വിദ്യാര്‍ത്ഥികളടക്കം 30 പേര്‍ക്ക് സമന്‍സ് അയച്ചു. അസിസ്റ്റന്റ് കമ്മീഷണറടക്കം 5 പോലീസ് ഉദ്യോഗസ്ഥര്‍ക്കും സമന്‍സ് ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണം.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ വിചിത്രമായ നിയമങ്ങളാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിന് ഇറങ്ങാന്‍ കാരണം. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ വാതിലടച്ച് വസ്ത്രം മാറരുതെന്നാണ് ഒരു നിയമം.

മുറിയില്‍ രണ്ട് കട്ടില്‍ അടുപ്പിച്ചിട്ടാല്‍ ലെസ്ബിയന്‍ എന്ന് ആക്ഷേപിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അര്‍ധരാത്രി ഒരുമണിക്കും രണ്ട് മണിക്കുമൊക്കെ വാര്‍ഡന്‍ വന്ന് വിളിച്ചാല്‍ വാതില്‍ തുറയ്ക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.












Click it and Unblock the Notifications