കണ്ണൂര്‍ മുന്‍സിപ്പാലിറ്റി ഇനി കോര്‍പ്പറേഷനാകും
തിരുവനന്തപുരം: കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയെ കോര്‍പ്പറേഷനാക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയും പള്ളിക്കുന്ന്,പുഴാതി പഞ്ചായത്തുകളും ചേര്‍ത്താണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കുക.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനത്തിന് മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചു. 27 മുന്‍സിപ്പാലിറ്റികളും നാല്‍പതിലേറെ പഞ്ചായത്തുകളും രൂപീകരിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.

അതേസമയം, കൊച്ചി കോര്‍പ്പറേഷനെ മെട്രോ സിറ്റി കോര്‍പ്പറേഷനായി ഉയര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ മിനിമം മാര്‍ക്ക് വേണ്ടെന്ന കാലങ്ങളായുള്ള ആവശ്യം മന്ത്രിസഭായോഗം അംഗീകരിച്ചു. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടണമെങ്കില്‍ പത്ത് മാര്‍ക്ക് വേണമെന്ന തീരുമാനം എടുക്കുകയും ചെയ്തു.
എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കുറഞ്ഞത് പത്ത് മാര്‍ക്ക് എങ്കിലും ലഭിക്കാത്തവരെ അയോഗ്യരാക്കുന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. മന്ത്രിസഭാ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതാണ്.












Click it and Unblock the Notifications