അടുത്ത ധാരാവി ആകാന്‍ കാസര്‍ക്കോട്, ഉപ്പളയില്‍ ഗുണ്ടകള്‍ തെരുവില്‍ ഏറ്റ് മുട്ടി

കാസര്‍ക്കോട്: ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തെരുവില്‍ പരസ്പരം ഏറ്റുമുട്ടിയത് ജനത്തെ ഭീതിയിലാഴ്ത്തി. രാത്രി ഒമ്പത് മണിക്കാണ് വെടിവയ്പ്പ് അരങ്ങേറിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാലിയ റഫീഖിന്റേയും കസായി അലിയുടേയും സംഘങ്ങളാണ് പരസ്പരം വെടിവച്ചത്.

കാലിയ റഫീഖ് സഞ്ചരിച്ചിരുന്ന കാറിലും അലിയും സംഘവും സഞ്ചരിച്ചിരുന്ന കാറിലുമാണ് വെടി കൊണ്ടിരിക്കുന്നത്. കാലിയ റഫീഖിനെ, അലിയും സംഘവും പിന്തുടരുന്നത് അറിഞ്ഞ് റഫീഖ് കാറില്‍ കയറി വെടിവച്ചു തുടര്‍ന്ന് അലിയും സംഘവും തിരിച്ചും വെടിവച്ചു എന്നാണ് റിപ്പോര്‍ട്ട്.

gun

റഫീഖിന്റെ കാറിന്റെ മുന്‍വശത്തും അലിയുടെ കാറിന്റെ ബോണറ്റിലുമാണ് വെടികൊണ്ടിരിക്കുന്നത്. പിന്നീട് ഇരു വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

രണ്ട് വര്‍ഷം മുമ്പ് ഉപ്പളയിലെ മുത്തലിബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് റഫീഖ്. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. റഫീഖിനെ കൊല്ലാന്‍ എത്തിയ ഗുണ്ടാ സംഘത്തെ കീഴ്‌പ്പെടുത്തി പൊലീസ് തോക്ക് പിടിച്ചെടുത്തിരുന്നു.

അതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം നടന്നത. കാസര്‍ക്കോടിന്റെ ക്രമസമാധാനം തകരുന്നത് പൊലീസിന് തലവേദന ആയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+