ഉപ്പും മുളകും താരം സിദ്ധാർത്ഥിൻറെ വാഹനം ഇടിച്ച് കാൽനടക്കാരന് പരിക്ക്; നാട്ടുകാർക്ക് നേരേയും അക്രമം
ഉപ്പും മുളകും സീരിയൽ താരം സിദ്ധാർഥ് ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. എംസി റോഡിൽ വെച്ചാണ് അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്നു ഇയാൾ. അപകടം കണ്ട് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരെ ഇയാൾ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഒടുവിൽ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോട്ടയം ഭാഗത്ത് നിന്നാണ് സിദ്ധാർഥ് വണ്ടി ഓടിച്ചെത്തിയത്. നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ റോഡിൽ വീണയാളെ രക്ഷിക്കുന്നതിനിടെ സിദ്ധാർഥ് ഇവരെ കയ്യേറ്റം ചെയ്തതെന്നാണ് പരാതി. ദൈവവും നിയമവും കോടതിയുമൊക്കെ കാര്യങ്ങൾ നോക്കിക്കോളും എന്ന് ആക്രോശിച്ച് നടൻ റോഡിൽ കിടന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുമായും നടനും തമ്മിലും വാക്കുതർക്കമുണ്ടായി. ഒടുവിൽ ബലംപ്രയോഗിച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.
റോഡിൽ വെച്ച് നടൻ കാണിച്ച് കൂട്ടിയ അതിക്രമങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോക്ക് താഴെ നിരവധി പേരാണ് വിമർശനം ഉയർത്തുന്നത്. വളരെ വേഗത്തിലാണ് ഇയാൾ വണ്ടിയോടിച്ചതെന്നാണ് ചിലർ വീഡിയോക്ക് താഴെ കുറിക്കുന്നത്.












Click it and Unblock the Notifications