കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടകംപള്ളിയുമായി ബിജെപി നേതാക്കളുടെ വാഗ്വാദം... പിന്നെ ശരണം വിളിയും വെല്ലുവിളിയും; ഒടുവില്‍ അറസ്റ്റ്

Google Oneindia Malayalam News

കാഞ്ഞങ്ങാട്: ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ കത്തി നില്‍ക്കുകയാണ്. അത് ഇപ്പോള്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും മാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് വാസ്തവം. പലയിടത്തും വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്.

ശബരിമലയിലെ പ്രതിഷേധക്കാരെ പൂട്ടാൻ പുതിയ തന്ത്രവുമായി പോലീസ്; ബിജെപി സർക്കുലറിന് തടയിടാൻ മറുതന്ത്രംശബരിമലയിലെ പ്രതിഷേധക്കാരെ പൂട്ടാൻ പുതിയ തന്ത്രവുമായി പോലീസ്; ബിജെപി സർക്കുലറിന് തടയിടാൻ മറുതന്ത്രം

ഇതിനിടയിലാണ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് എത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ബിജെപി നേതാക്കള്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഒടുവില്‍ ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Kadakampally Surendran

സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ഉദ്ഘാടനം ചെയ്യാന്‍ ആണ് കടകംപള്ളി സുരേന്ദ്രന്‍ കാഞ്ഞങ്ങാടെത്തിയത്. റസ്റ്റ് ഹൗസില്‍ വച്ച് പത്രസമ്മേളനവും നടത്തി. അതിന് ശേഷം മുറിയില്‍ വിശ്രമിക്കുമ്പോള്‍ ആണ് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, ജില്ലാ സെക്രട്ടറി എ വേലായുധന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്.

കാണ് മക്കളേ.. ദിതാണ് ശബരിമലയിലെ യഥാര്‍ത്ഥ പോലീസ്! ചിത്രങ്ങളും വീഡിയോയും ഒടുക്കത്തെ വൈറല്‍കാണ് മക്കളേ.. ദിതാണ് ശബരിമലയിലെ യഥാര്‍ത്ഥ പോലീസ്! ചിത്രങ്ങളും വീഡിയോയും ഒടുക്കത്തെ വൈറല്‍

ഇവരെ ആദ്യം റസ്റ്റ് ഹൗസിനുള്ളിലേക്ക് പോലീസ് കടത്തി വിട്ടിരുന്നില്ല. ഒടുവില്‍ മന്ത്രി തന്നെയാണ് അവരെ തടയേണ്ടതില്ലെന്ന് പോലീസിനോട് പറഞ്ഞത്. മന്ത്രിയുടെ മുറിയില്‍ എത്തി തുടങ്ങിയ സംസാരം ഒടുവില്‍ വാഗ്വാദത്തില്‍ ആണ് അവസാനിച്ചത്. ഇതോടെ ബിജെപി നേതാക്കളോട് പുറത്ത് പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. അത് കണക്കാക്കാതെ ബിജെപി നേതാക്കള്‍ ശരണവിളിയും തുടങ്ങി. ഒടുവില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ശബരിമലയില്‍ അയ്യപ്പഭക്തരെ ശരണം വിളിക്കാന്‍ അനുവദിക്കുന്നില്ലെന്നതായിരുന്നു ബിജെപി നേതാക്കളുടെ ആരോപണം. അങ്ങനെ ചെയ്യുന്ന മന്ത്രി സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് കരുതേണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് വെല്ലുവിളിക്കുകയും ചെയ്തു.

English summary
Uproar between Devaswam Minister Kadakampally Surendran and BJP leaders at Kanhangad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X