സിവില്‍ സർവീസ്: മൂന്നാം ശ്രമത്തില്‍ 21-ാം റാങ്ക് കരസ്ഥമാക്കി ദിലീപ്, ആദ്യ 50 ല്‍ 6 മലയാളികള്‍
ദില്ലി: 2021-ലെ യു പി എസ് സി സിവില്‍ സർവീസസ് പരീക്ഷഫലം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം 50 റാങ്കുകളില്‍ ഇടം പിടിച്ചത് അഞ്ച് മലയാളികള്‍. 21-ാം റാങ്ക് നേടിയ ദിലീപ് കൈനിക്കരയാണ് മലയാളികളില്‍ ഒന്നാമത് എത്തിയത്. ശ്രുതി രാജലക്ഷ്മി(25), വി. അവിനാശ് (31), ജാസ്മിന്‍ (36), ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46) തുടങ്ങിയവരും ആദ്യം 50 റാങ്കിനുള്ളില്‍ ഇടം പിടിച്ചു. അതേസമയം ഇത്തവണ ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം പിടിക്കാന്‍ മലയാളി ഉദ്യോഗാർത്ഥികളിലാർക്കും സാധിച്ചില്ല.
സ്വകാര്യ കമ്പനിയിലെ ഉന്നത ജോലി രാജിവെച്ചാണ് ദിലീപ് സിവില്‍ സർവ്വീസ് പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാധാരണക്കാർക്കിടയില്‍ പ്രവർത്തിക്കണമെന്ന ആഗ്രഹമാണ് സിവില്‍ സർവ്വീസിലേക്ക് തിരിച്ച് വിട്ടതെന്നാണ് പരീക്ഷാഫലം പുറത്ത് വന്നതിന് പിന്നാലെ വ്യക്തമാക്കിയത്. ആ രീതിയില്‍ പ്രവർത്തിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ ശ്രമത്തിലാണ് ദിലീപ് 21-ാം റാങ്ക് കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഐഎഫ്എസ് പട്ടികയിലിടം പിടിച്ച ദിലീപ് പ്രോബേഷന്‍ ടൈമില്‍ ലീവെടുത്ത് കൊണ്ടാണ് മൂന്നാമത്തെ പരീക്ഷയ്ക്കായി ശ്രമിച്ചത്. ആദ്യമായിട്ടാണ് ദിലീപ് സിവില്‍ സർവ്വീസ് പട്ടികയില്‍ ഇടം പിടിക്കുന്നത്.

ചങ്ങനാശ്ശേരി സ്വദേശിയായ ദിലീപ് ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. മദ്രാസ് ഐഐടിയില്‍ നിന്നും ബിടെക് പഠനം പൂർത്തിയാക്കി. പഠനത്തിന് ശേഷം സംസങ്ങില്‍ ജോലി നേടിയ ദിലീപ് 2018 വരെ അവിടെ പ്രവർത്തിച്ചു. പിന്നീടാണ് ജോലി രാജിവെച്ച് സിവില്‍ സർവ്വീസ് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
ഓടും ഭാവന, ചാടും ഭാവന: വൈറലായി ഭാവനയുടെ വർക്ക്ഔട്ട് ദൃശ്യങ്ങള്‍
ആദ്യ നാല് റാങ്കും നേടിയത് വനിത ഉദ്യാഗാർത്ഥികളാണ് എന്നതാണ് ഇത്തവണത്തെ ഫലത്തിന്റെ സവിശേഷത. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍, ഗമിനി സിംഗ്ല എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ നേടിയപ്പോള്‍ ഐശ്വര്യ വർമ നലാം റാങ്കും കരസ്ഥമാക്കി. 50-മുതല്‍ 100 വരേയുള്ള സ്ഥാനങ്ങളില്‍ നാല് മലയാളികള്‍ കൂടി ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ ആദ്യ 100 ല്‍ എട്ട് പേരാണ് ഇത്തവണ മലയാളികളുടെ സാന്നിധ്യം. അക്ഷയ് പിള്ള (51), ആല്‍ഫ്രഡ് ഒ.വി (57),അഖില്‍ വി. മേനോന്‍ (66), ചാരു (76) തുടങ്ങിയവരാണ് 50 നും നൂറിനും ഇടയില്‍ സ്ഥാനം നേടിയ മലയാളികള്‍.
ശ്രീകുമാര്‍ രവീന്ദ്രകുമാര്‍ (192), അഫ്‌നാന്‍ അബ്ദു സമദ് (274),ഹൃദ്യ എസ്.വിജയന്‍ (317),ആതിര.എസ്.കുമാര്‍ (477), അപർണ ഒ (475) തുടങ്ങിയവരാണ് റാങ്ക് പട്ടികയിലുള്ള മറ്റ് മലയാളികള്‍.












Click it and Unblock the Notifications