കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊട്ടതെല്ലാം പൊന്നാക്കി കാർഷിക രംഗത്ത് വെന്നിക്കൊടി നാട്ടി ഊരാളുങ്കൽ സൊസൈറ്റി

  • By Sreejith Kk
Google Oneindia Malayalam News

വടകര: കൂലിവേലക്കാരുടെ പരസ്പര സഹായ സംഘമായി ആരംഭിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വെന്നിക്കൊടി നാട്ടുകയാണ് കാർഷിക രംഗത്തും.മരുതോങ്കര പഞ്ചായത്തിലെ 45 ഏക്കർ സ്ഥലത്ത് കാർഷിക മേഖലയ്ക്ക് വൻ സാധ്യത കണ്ടെത്തിയിരിക്കുകയാണ് യു.എൽ.സി.സി.എസ്.പച്ചക്കറി കൃഷിയോടൊപ്പം,പശു ,ആട്,എമു,താറാവ് എന്നിവയെ പരിപാലിച്ച് കൃഷി ചെയ്തു വരുന്നു.

കേരളത്തിന്റെ മുഖച്ഛായ മാറ്റിയത് ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റംകേരളത്തിന്റെ മുഖച്ഛായ മാറ്റിയത് ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം

45 ഓളം വിവിധയിനത്തിലുള്ള പശുക്കളാണ് ഇവിടെ വളർത്തുന്നത്. കാസർക്കോടൻ കുള്ളൻ, വെച്ചൂർ, നാടൻ പശുക്കൾ ഇവയിൽ പ്രധാനപ്പെട്ടവ. കാലികൾക്കാവശ്യമായ തീറ്റ പുല്ലുകളും കൃഷിയിടത്തിൽ തന്നെ വളർത്തുന്നുണ്ട്. 17 ലിറ്റർ പാൽ ദിനം പ്രതി ലഭിക്കുന്നുണ്ടെങ്കിലും ഇവിടുത്തെ തൊഴിലാളികളുടെ ആവശ്യത്തിന് തന്നെ ഉപയോഗിച്ച് വരികയാണ്. പച്ചക്കറി കൃഷിയിൽ മുന്നിട്ട് നിൽക്കുന്നത് റെഡ് ലേഡി ഇനത്തിൽ പെട്ട പപ്പായയാണ്.150 ഓളം പപ്പായ മരങ്ങൾ വിളവെടുത്തിരിക്കയാണ്.

farm

വെള്ളരി, ഇളവൻ, വെണ്ട, ചീര, മുള്ളങ്കി, കയപ്പ, വഴുതിന, പടവലം, പൊട്ടിക്ക, ഏലം, മധുര നാരങ്ങ, വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ, ചേന, ചക്ക എന്നിവയ്ക്ക് പുറമെ നാണ്യ വിളകളായ നാളീകേരം അടയ്ക്ക, ജാതിക്ക, ഗ്രാമ്പു, കൊക്കൊ, പഴവർഗ്ഗങ്ങളായ പേരക്ക, റംബൂട്ടാൻ, ദുരിയാൻ, ഉറുമാമ്പഴം, ഫാഷൻ ഫ്രൂട്ട്, മുള്ളംത എന്നിവയും മലേഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിലും പ്രധാന കൃഷിയായ ജെംലെസ്സ് എന്നിവ നല്ല രീതിയിൽ കൃഷി ചെയ്തിട്ടുണ്ട്.

 farmmin-

കൂടാതെ ഞാവൽ,നെല്ലി,ലൗലോലി,അത്തി,ചെമ്പടക്കും നട്ടു പിടിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള മാവിനങ്ങൾക്ക് പുറമെ കുട്യാറ്റൂർ, തായ്‌ലൻഡ് മാവുകളും നട്ട് വളർത്തിയിട്ടുണ്ട്. പച്ചക്കറി കൃഷിയ്ക്ക് മാത്രം ഒരേക്കർ സ്ഥലം ഉപയോഗപെടുത്തിട്ടുണ്ട്. കൃഷി വകുപ്പിന്റെ സഹായത്താൽ ഡ്രിപ് സിസ്റ്റം ഉപയോഗിച്ചാണ് കൃഷിയ്ക്ക് ആവശ്യമുള്ള വെള്ളം എത്തിക്കുന്നത്. പൂർണ്ണമായും ജൈവ രീതിയിൽ നടപ്പിലാക്കുന്ന കൃഷിക്ക് ആവശ്യമുള്ള ചാണകം, ഗോമൂത്രം, എന്നിവയെല്ലാം ഇവിടെ നിന്ന് തന്നെ ലഭിക്കും. കൂടാതെ തേനീച്ച വളർത്തലിന് പ്രാധാന്യം നൽകുക എന്ന ലക്‌ഷ്യം വെച്ച് അഞ്ചു ചെറു തേനീച്ച പെട്ടികൾ ഉൾപ്പടെ 25 പെട്ടി തേനീച്ചകളിൽ നിന്നും തേൻ ശേഖരണവും ആരംഭിച്ചു. ഇത് വഴി കഴിഞ്ഞ ദിവസം 30 ലിറ്റർ തേൻ ശേഖരിച്ചതായി സംഘം പ്രസിഡണ്ട് പാലേരി രമേശനും, ഡയറക്റ്റർ പ്രകാശനും വ്യക്തമാക്കി.കൂൺ കൃഷി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘം. ഇതിന്റെ പ്രവർത്തനങ്ങളും പൂർത്തിയായി വരികയാണ്. റിട്ട: കൃഷി ഓഫീസർ ചക്കിട്ടപ്പാറ സ്വദേശി കെ.പി.കെ.ചോയിയാണ് പച്ചക്കറി കൃഷിയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.ശശി,ബാബു എന്നിവർ ലീഡർ മാരാണ്.65 ഏക്കറിൽ പരന്നു കിടക്കുന്ന ഈ ഭൂമിയിൽ 20 ഏക്കർ സ്ഥലത്ത് ക്രഷർ പ്രവർത്തിക്കുന്നു.സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള മുക്കത്തും,കൊളാവി പാലത്തും പച്ചക്കറി കൃഷി പുരോഗമിച്ചു വരികയാണ്.നിർമ്മാണ മേഖലയിൽ മാത്രമല്ല കാർഷിക മേഖലയിലും വിപ്ലവം സൃഷ്ട്ടിച്ച് തൊട്ടതെല്ലാം പൊന്നാക്കുകയാണ് ഊരാളുങ്കൽ സൊസൈറ്റിയും ചെയർമാനായ രമേശൻ പാലേരിയും.

ത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നുത്രിപുരയില്‍ മുസ്ലിം പള്ളി ആക്രമിച്ചോ? സൈബര്‍ സഖാക്കളെ ചോദ്യം ചെയ്ത് ബല്‍റാം, ഇളക്കിവിടുന്നു

എംപി ഫണ്ട്: കണ്ണൂരിൽ വിവിധ പദ്ധതികൾ വിനിയോഗിക്കാനുള്ള ഭരണാനുമതി ലഭിച്ചുഎംപി ഫണ്ട്: കണ്ണൂരിൽ വിവിധ പദ്ധതികൾ വിനിയോഗിക്കാനുള്ള ഭരണാനുമതി ലഭിച്ചു

English summary
uralungal farming society in success
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X