• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൂടെ ഉണ്ടാവുമെന്ന ഉറപ്പ്; എല്‍ഡിഎഫ് മുദ്രാവാക്യം വന്‍ വിജയമാക്കിയതിന് നന്ദി: വിജയരാഘവന്‍

തിരുവനന്തുപുരം: 'ഉറപ്പാണ് എൽഡിഎഫ്' എന്ന മുദ്രാവാക്യം തെരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് ഉറപ്പായും വീണ്ടും എൽഡിഎഫ് വരും എന്ന വിശ്വാസം മാത്രമല്ല. ഈ പ്രചാരണ വാക്യത്തിന് ചില സന്ദേശങ്ങൾ നൽകാൻ കഴിയും എന്നതുകൊണ്ടുകൂടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ആരും വിശദീകരിക്കാതെ തന്നെ ജനങ്ങൾ അതിലടങ്ങിയ സന്ദേശങ്ങൾ മനസ്സിലാക്കി എന്നത് എൽഡിഎഫിനെ സംബന്ധിച്ച് അഭിമാനകരമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എൽഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച 'ഉറപ്പാണ് എൽഡിഎഫ്' എന്ന പ്രചാരണ മുദ്രാവാക്യം വലിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും അവസരമൊരുക്കിയിരിക്കുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ഉയരുന്നുണ്ട്. ഈ മുദ്രാവാക്യം നെഞ്ചേറ്റിയവർക്കെന്നപോലെ ഇതിനെ വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്നവർക്കും നന്ദി. വിരുദ്ധ പ്രചാരണം ഈ മുദ്രാവാക്യം കൂടുതൽ ചർച്ച ചെയ്യപ്പെടാൻ ഇടയാക്കിയിട്ടുണ്ട്. അതിലൂടെ ഇതിന് കൂടുതൽ സ്വീകാര്യതയും കൈവന്നു.

'ഉറപ്പാണ് എൽഡിഎഫ്' എന്ന മുദ്രാവാക്യം തെരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് ഉറപ്പായും വീണ്ടും എൽഡിഎഫ് വരും എന്ന വിശ്വാസം മാത്രമല്ല. ഈ പ്രചാരണ വാക്യത്തിന് ചില സന്ദേശങ്ങൾ നൽകാൻ കഴിയും എന്നതുകൊണ്ടുകൂടിയാണ്. ആരും വിശദീകരിക്കാതെ തന്നെ ജനങ്ങൾ അതിലടങ്ങിയ സന്ദേശങ്ങൾ മനസ്സിലാക്കി എന്നത് എൽഡിഎഫിനെ സംബന്ധിച്ച് അഭിമാനകരമാണ്.

'ഉറപ്പാണ് എൽഡിഎഫ്' എന്ന് ഞങ്ങൾ പറയുമ്പോൾ, എൽഡിഎഫ് അധികാരത്തിലുള്ളപ്പോൾ ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് ഒരുറപ്പുണ്ട് എന്നതുതന്നെയാണ്. എൽഡിഎഫ് അധികാരത്തിലുണ്ടെങ്കിൽ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കപ്പെടും എന്നതിന് ഗ്യാരന്റിയുണ്ട്. ക്രമണോത്സുകമായ ഹിന്ദുവർഗീയതയെ പ്രതിരോധിക്കാൻ മതനിരപേക്ഷ മനസ്സുകളെ ഒന്നിപ്പിക്കുക എന്നത് പ്രധാനമാണ്. ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാർ അതിന്റെ കടമ പൂർണമായും നിർവഹിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷവും വർഗീയലഹളകളോ വർഗീയസംഘർഷങ്ങളോ ഉണ്ടായില്ല. വർഗീയശക്തികൾക്കും തീവ്രമതമൗലികവാദ പ്രസ്ഥാനങ്ങൾക്കും സർക്കാർ കീഴടങ്ങിയില്ല എന്നതാണ് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹായകരമായത്.

വർഗീയശക്തികളെ പ്രീണിപ്പിക്കുന്ന ഒരു നയവും എൽഡിഎഫ് സർക്കാർ സ്വീകരിക്കില്ല എന്ന കാര്യത്തിലും ജനങ്ങൾക്ക് ഉറപ്പുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നതിനാണ് ദേശീയ പൗരത്വ നിയമം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തത്. ഇതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമുയർന്നു. അതുകൊണ്ട് ഈ നിയമം നടപ്പാക്കുന്നത് തൽക്കാലം നിർത്തിവച്ചു. എന്നാൽ, കോവിഡ് വാക്സിനേഷൻ പൂർത്തിയായാൽ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം വന്നു. പൗരത്വ ഭേദഗതി നിയമമോ ദേശീയ പൗരത്വ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ല. ഈ ഉറപ്പാണ് ജനങ്ങളെ ഇടതുപക്ഷവുമായി ചേർത്തുനിർത്തുന്നത്.

എൽഡിഎഫ് ഭരണത്തിലുണ്ടെങ്കിൽ ജനങ്ങൾക്ക് ഉറപ്പുള്ള ഒരുപാട് കാര്യങ്ങളുണ്ട്. സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനം അതിൽ പ്രധാനം. പൊതുവിദ്യാലയങ്ങളും പൊതുജനാരോഗ്യകേന്ദ്രങ്ങളും അഞ്ചുവർഷംകൊണ്ട് തിരിച്ചറിയാൻ വയ്യാത്തവിധം മാറ്റിയെടുത്തു. പൊതുവിദ്യാലയങ്ങളിലേക്ക് 6.8 ലക്ഷം വിദ്യാർഥികൾ കൂടുതലായി വന്നു. യുഡിഎഫ് കാലത്ത് അഞ്ചുലക്ഷം കൂട്ടികൾ കൊഴിഞ്ഞുപോയിരുന്നു എന്ന യാഥാർഥ്യം കണക്കിലെടുക്കുമ്പോഴാണ് എൽഡിഎഫിന്റെ ഉറപ്പിന് പ്രാധാന്യമേറുന്നത്.

ജനക്ഷേമം, ജനങ്ങളോടുള്ള കരുതൽ എന്നീ കാര്യങ്ങളിലും ഉറപ്പുണ്ട് എൽഡിഎഫ് ഭരണത്തിലുള്ളപ്പോൾ. മുൻ സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു സാമൂഹ്യസുരക്ഷാ പെൻഷൻ. 2016ൽ ആ സർക്കാർ പടിയിറങ്ങുമ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശികയായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക് ഇത്തരം സാമ്പത്തിക സഹായം ചെയ്യുന്നതിനോട് കോൺഗ്രസിന് പണ്ടേ യോജിപ്പില്ല.

സൈദ്ധാന്തികമായ ചില എതിർപ്പുകൾ കോൺഗ്രസ് പാർടി ഉന്നയിച്ചിരുന്നു. 1980ൽ ഇ കെ നായനാർ സർക്കാരാണ് ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ കൊണ്ടുവന്നത്. അത് പ്രത്യുൽപ്പാദനപരമല്ലെന്നും വ്യവസായത്തിനും കൃഷിക്കുമാണ് പണം ചെലവഴിക്കേണ്ടത് എന്നുമായിരുന്നു വാദം. സാന്ദർഭികമായി പറയട്ടെ, ഡോ. കെ എൻ രാജിനെപ്പോലുള്ള പ്രമുഖ ധനതത്വശാസ്ത്രജ്ഞരുടെ പിന്തുണയും ഈ വാദക്കാർക്കുണ്ടായിരുന്നു. എന്നാൽ, സിപിഐ എം അതു നിരാകരിച്ചു. പാവങ്ങളുടെ കൈയിലെത്തുന്ന പണം പൂർണമായും ചെലവഴിക്കപ്പെടുമെന്നും അതു വിപണിക്കും അതിലൂടെ സാമ്പത്തികമേഖലയ്ക്കും ഊർജമാകുമെന്നും സിപിഐ എം സമർഥിച്ചു. അതാണ് യാഥാർഥ്യം. പാവപ്പെട്ടവരുടെ കൈയിലേക്ക് പണം എത്തിക്കുന്നതിന് ബിജെപിയും എതിരാണ്. ലോക്ഡൗൺമൂലം പാവപ്പെട്ടവരും സാധാരണക്കാരും ദുരിതത്തിലാണ്ടപ്പോൾ അവർക്ക് പണമായി ഒന്നും നൽകാൻ മോഡി സർക്കാർ തയ്യാറായില്ല.

ഏതു പ്രതിസന്ധിയിലും ഇടതുപക്ഷ സർക്കാർ കൂടെയുണ്ടാകുമെന്ന ഉറപ്പാണ് എൽഡിഎഫിനെ കൂടുതൽ ജനപ്രിയമാക്കുന്നത്. ഇത്തരം ഘട്ടങ്ങളിൽ ഇവിടെ പിണറായി വിജയൻ സർക്കാർ ഉണ്ടായിരുന്നില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്നുകൂടി ജനങ്ങൾ ചിന്തിച്ചിട്ടുണ്ടാകും.

നിലപാടുകളിലുള്ള എൽഡിഎഫിന്റെ സ്ഥൈര്യവും മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാർഢ്യവും 'ഉറപ്പാണ് എൽഡിഎഫ്' എന്ന മുദ്രാവാക്യത്തിൽ തീർച്ചയായും പ്രതിഫലിക്കുന്നുണ്ട്. യുഡിഎഫ് കാലത്ത് ഉപേക്ഷിക്കപ്പെട്ട പദ്ധതിയായിരുന്നില്ലേ ഗെയിൽ പ്രകൃതിവാതക പൈപ്പ്‌ലൈൻ.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

cmsvideo
  കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് മത്സരിക്കണമെന്ന് രഞ്ജിത് | Oneindia Malayalam

  അതു പൂർത്തിയാക്കാനായത് മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യം കൊണ്ടാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ദേശീയപാത വികസനത്തിന്റെ കാര്യവും ഇതുപോലെതന്നെ. ഭൂമി എടുക്കുന്നതിന് എതിർപ്പ് വന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാർ ആ പദ്ധതി ഇട്ടേച്ചുപോയി. ജനങ്ങളുടെ പിന്തുണയോടെ ആ പദ്ധതി നടപ്പാക്കാൻ തുടങ്ങി. കൂടംകുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇടമൺ-കൊച്ചി പവർ ഹൈവേയുടെ കാര്യത്തിലും ഈ നിശ്ചയദാർഢ്യം നമുക്ക് കാണാം. അതുകൊണ്ടുതന്നെ ഉറപ്പ് എന്ന് എൽഡിഎഫ് പറയുമ്പോൾ നിശ്ചയദാർഢ്യം എന്ന അർഥംകൂടി അതിനുണ്ട്.

  നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

  English summary
  urappanu ldf; Thank you for making the LDF slogan a huge success: a Vijayaraghavan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X