കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനിയില്‍ വിറങ്ങലിച്ച് കോഴിക്കോട്; ജില്ലാ കലക്റ്ററുടെ നേതൃത്വത്തില്‍ അടിയന്തര യോഗം

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഗുരുതര വൈറല്‍ പനികള്‍ പടരുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ യുവി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തിര യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ജില്ലയിലെ സ്വകാര്യ ആശുപത്രി പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗത്തിലെ ഡോക്ടര്‍മാരും ജീവനക്കാരും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി, മെഡിക്കല്‍ കോളേജ് അധികൃതരും യോഗത്തില്‍ പങ്കെടുത്തു. മൂസ്സക്കടയില്‍ സഹോദരങ്ങളടക്കം മൂന്നു പേര്‍ മരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.

പ്രത്യേകം പനി ക്ലിനിക് ആരംഭിക്കാനും ഇത്തരം രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിന് പ്രത്യേകം വാര്‍ഡുകള്‍ തയ്യാറാക്കാനും രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചു. ദേശീയതലത്തില്‍ പ്രാധാന്യമുള്ള സുപ്രധാന വിമായതിനാല്‍ സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളെന്ന വേര്‍തിരിവില്ലാതെ ചികിത്സ മുന്നോട്ടുപോകണമെന്ന കലക്ടര്‍ നിര്‍ദേശിച്ചു.

colelctor

സമൂഹമാധ്യമങ്ങളിലൂടെയുള്ള ചിലപ്രചാരണങ്ങള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. ആധികാരികമല്ലാത്ത ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ഡിഎംഒ നല്‍കുന്ന അറിയിപ്പുകള്‍ മാത്രം ആധികാരികമായി ഉപയോഗിക്കണം. ഇത്തരം രോഗികള്‍ എത്തുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ സ്വീകരിക്കേണ്ട സുരക്ഷ മാര്‍ഗങ്ങളെ കുറിച്ച് യോഗത്തില്‍ ബീച്ച് ആശുപത്രിയിലെ ഡോ. സി മൈക്കിള്‍ വിശദീകരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനും ചികിത്സാ സംവിധാനങ്ങളും അറിയിപ്പുകളും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ഡി.എം.ഒ കണ്‍വീനറുമായി ടാസ്‌ക് ഫോഴ്‌സും രൂപീകരിച്ചു. ജീവനക്കാര്‍ക്കുള്ള വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ ആശുപത്രികളില്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചു. ചങ്ങരോത്ത് പ്രദേശത്ത് സ്വകാര്യ ആശുപത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ വീടുകള്‍ തോറും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.

Recommended Video

cmsvideo
നിപ്പോ വൈറസ്, കേന്ദ്ര സംഘം കോഴിക്കോട്ട് ഇന്നെത്തും | Oneindia Malayalam

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍ എല്‍ സരിത, ഡിഎംഒ ഡോ. വി. ജയശ്രീ, എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ. എന്‍ കെ ഷൗക്കത്തലി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട ഡോ. കെ ജി സജീത്കുമാര്‍, ഐഎസ്എം ഡി.എം.ഒ ഡോ. എന്‍ ശ്രീകുമാര്‍, ഹോമിയോ ഡി.എം.ഒ ഡോ. കവിത പുരുഷോത്തമന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഷാമിന്‍ സെബാസ്റ്റ്യന്‍, സജീവ് ദാമോദര്‍, മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ എച്ച്.ഒ.ഡി ഡോ. ചാന്ദ്‌നി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ക്രിറ്റിക്കല്‍ കെയര്‍ എച്ച്.ഒ.ഡി ഡോ. അനൂപ്കുമാര്‍, ഡിപാര്‍ട്‌മെന്റ് ഓഫ് ഇന്‍ഫക്ഷന്‍ ഡിസീസ് എച്ച്.ഒ.ഡി അപ്പോളോ ഹോസ്പിറ്റല്‍ ചെന്നൈ ഡോ. അബ്ദുല്‍ഗഫൂര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു

English summary
Urgent meeting by District collector regarding nipah virus spread and fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X