യുക്രൈനിലെ മലയാളികള്‍ ഉള്‍പ്പടേയുള്ള ഇന്ത്യക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരണ: എഎം ആരിഫ്
ദില്ലി: യുക്രൈനിലെ ഇന്ത്യക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരണമെന്ന് എംഎം ആരിഫ് എംപി. റഷ്യ - ഉക്രൈനെതിരെ ആക്രമണം തുടങ്ങിയ സാഹചര്യത്തിൽ യുക്രെയിനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യാക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരാൻ കേന്ദ്രം തയ്യാറാകണമെന്ന് എംപി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കീവിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികൾക്ക് ആദ്യ മുന്നറിയിപ്പ് നൽകിയ ഈ മാസം 15നു തന്നെ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി താൻ കത്തു നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ഗുരുതരമായ കൃത്യവിലോപമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കീവ് വിമാനത്താവളത്തിനടുത്ത് ആക്രമണം ഉണ്ടായതിനെ തുടാർന്ന്, മടങ്ങിവരാൻ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കു പോലും വരാൻ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

ഈ സാഹചര്യത്തിൽ സാധിക്കുന്ന വിമാനത്താവളങ്ങളിൽ നിന്നും പ്രത്യേക വിമാന സർവ്വീസ് നടത്തി എല്ലാ ഇന്ത്യാക്കാരേയും അടിയന്തരമായി തിരികെ കൊണ്ടുവരണമെന്നും അതുവരെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ എംബസിക്ക് അടിയന്തര നിർദ്ദേശം നൽകണമെന്നും വിദേശകാര്യ മന്ത്രി ഡോ.എസ്. ശിവശങ്കറിന് അയച്ച കത്തിൽ ആവശ്യപ്പെട്ടെന്നും എഎം ആരിഫ് എംപി അറിയിച്ചു.
മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്. യുക്രൈൻയുദ്ധത്തിൽ ആശങ്കയുണ്ട്. കേന്ദ്രത്തെ ബന്ധപ്പെട്ടു നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേത്തു.
അതേസമയം, യുക്രൈനിലെ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ യുക്രെയ്നിൽ കുടുങ്ങി മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ കടുത്ത ആശങ്കയിലാണ്. റഷ്യ യുക്രെയ്നിൽ വ്യോമാക്രമണം തുടങ്ങിയതോടെ രാജ്യത്ത് വിമാനങ്ങൾക്ക് യുക്രെയ്ൻ വിലക്കേർപ്പെടുത്തുകയും കീവ് വിമാനത്താവളം അടച്ചിടുകയും ചെയ്തതാണ് പ്രതിസന്ധി വർധിപ്പിച്ചത്. രണ്ടാംഘട്ട ഒഴിപ്പിക്കലിനായി കീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനം കീവിൽ ഇറങ്ങാൻ സാധിക്കാതെ മടങ്ങേണ്ടി വന്നു. യുക്രെയ്നിൽ ഏകദേശം 18,000 വിദ്യാർഥികളടക്കം 20,000 ഇന്ത്യക്കാരാണുള്ളത്. അവർക്കു തിരിച്ചു വരാൻ സൗകര്യങ്ങളില്ലെന്നാണ് ആശങ്ക വർധിപ്പിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications