മട്ടന്നൂരില്‍ ബിജെപിയ്ക്ക് കിട്ടിയത് വെറും 11 വോട്ട്! അംഗങ്ങള്‍ 950 !! പൊളിച്ച് പൊങ്കാലയിട്ട് രശ്മി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കണ്ണൂര്‍: കണ്ണൂര്‍ ജില്ല ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണെന്നാണ് വപ്പ്. മട്ടന്നൂരാണെങ്കില്‍ പ്രത്യേകിച്ചും. പക്ഷേ കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി മാത്രമല്ല, സംസ്ഥാന നേതൃത്വം പോലും ഞെട്ടിത്തരിച്ചു.

'സുരഭി എത്ര പേര്‍ക്ക് കിടന്നു കൊടുത്തിട്ടുണ്ട്?' ചോദിച്ചവന്റെ കരണക്കുറ്റിക്ക് പൊട്ടിച്ച് നടി

ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ്..!! പിടികൂടിയത് മോദിയെ വരെ ഞെട്ടിക്കും..!! ഒത്താശ സിനിമാ താരങ്ങൾ!

പുലിമുരുകനില്‍ കൈ പൊള്ളിയത് ആന്റണി പെരുമ്പാവൂരിന്!!! ഒന്നും രണ്ടുമല്ല കോടികളുടെ നഷ്ടം!!!

മട്ടന്നൂര്‍ ഉരുവച്ചാല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് 11 വോട്ടുകള്‍. മിസ്ഡ് കോള്‍ അംഗത്വത്തിന്റെ കണകക്കില്‍ 950 ഓളം അംഗങ്ങള്‍ ബിജെപിയ്ക്ക് ഇവിടെ ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം.

ദേശീയ പാര്‍ട്ടിയായ ബിജെപിയ്ക്ക് കേരളത്തില്‍ അടുത്ത കാലത്ത് ലഭിച്ച ഏറ്റവും കുറഞ്ഞ വോട്ടായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ തലത്തില്‍ സിപിഎമ്മിന്റെ വോട്ട് പറഞ്ഞ് പരിഹസിക്കുന്നവര്‍ പലരും ഇതേ കുറിച്ച് ഇപ്പോള്‍ മിണ്ടുന്നില്ലെന്നതാണ് രസകരമായ കാര്യം.

ഉരുവച്ചാല്‍

മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ആയിരുന്ന കോടഞ്ചേരി രാജന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 13 വോട്ടിനായിരുന്നു രാജന്റെ വിജയം.

ഇത്തവണത്തെ കാര്യം

ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെത്തിയത് സുരേഷ് കുമാര്‍ ആയിരുന്നു. കഴിഞ്ഞ തവണ 13 ആയിരുന്നു ഭൂരിപക്ഷമെങ്കില്‍ ഇത്തവണ അത് 124 ആയി ഉയര്‍ന്നു.

ബിജെപി സ്ഥാനാര്‍ത്ഥി

റീന മനോഹരന്‍ ആയിരുന്നു ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ബിജെപി ഇത്തവണ ശക്തമായ സാന്നിധ്യമാകും എന്നായിരുന്നു അവകാശവാദം. എന്നാല്‍ കിട്ടിയത് വെറും 11 വോട്ടുകള്‍ മാത്രം.

എത്ര വോട്ടര്‍മാര്‍

1236 വോട്ടര്‍മാരാണ് ഉരുവച്ചാല്‍ വാര്‍ഡില്‍ ഉള്ളത്. അതില്‍ 1059 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. അതില്‍ 11 വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്.

950 മെമ്പര്‍മാരോ!!!

ഉരുവച്ചാല്‍ വാര്‍ഡില്‍ മാത്രം ബിജെപിയ്ക്ക് 950 അംഗങ്ങള്‍ ഉണ്ടെന്നാണത്രെ അവകാശവാദം. മിസ്ഡ് കോള്‍ അംഗത്വം നേടിയവരാണ് ഇവര്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇരട്ടിയിലധികം വോട്ട് നേടിയെന്ന്!!!

ബിജെപി സത്യത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇരട്ടിയില്‍ അധികം വോട്ട് ഉരുവച്ചാലില്‍ നേടിയെന്നാണ് രശ്മി നായരുടെ പരിഹാസം. 1991 ല്‍ അഞ്ച് വോട്ടാണത്രെ അവിടെ ഉണ്ടായിരുന്നത്.

കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ വാര്‍ഡില്‍ ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയിലധികം വോട്ട് നേടി ബിജെപി പടയോട്ടം. 1991 ല്‍ 5 വോട്ട് ഉണ്ടായിരുന്നിടത്ത് ഇത്തവണ മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍ 11 വോട്ട് നേടി- രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ആയിരുന്നു.

ആ പതിനൊന്ന് വോട്ട് നേടിയ പ്രദേശത്തെ 900 ല്‍ അധികം വരുന്ന മിസ്ഡ് കാള്‍ അംഗങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ വീഡിയോ കുമ്മനം പോസ്റ്റ് ചെയ്‌തോ ശോഭേ... അടുത്ത പോസ്റ്റ് ഇങ്ങനെ ആയിരുന്നു.

സിപിഎമ്മിനെ വെറും 25 ശതമാനം

ആരാണ് മുന്നേറ്റം ഉണ്ടാക്കിയത് എന്ന് ചോദിച്ചാണ് മറ്റൊരു പരിഹാസം. സിപിഎമ്മിന് 400 വോട്ട് എന്നത് വെറും 500 വോട്ട് ആക്കാനെ കഴിഞ്ഞുള്ളൂ. വെറും 25 ശതമാനത്തിന്‌റെ വര്‍ദ്ധന. അപ്പോള്‍ പിന്നെ 50 ശതമാനം വോട്ട് വര്‍ദ്ധിച്ച ബിജെപി തന്നെ അല്ലേ മുന്നില്‍ എന്നാണ് പരിഹാസം.

ഉരുവച്ചാലില്‍ മാത്രമല്ല

ഉരുവച്ചാലില്‍ 11 വോട്ട് കിട്ടി എന്നത് മാത്രമല് ബ്‌ജെപി നേരിടുന്ന പ്രശ്‌നം. പായം വാര്‍ഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 162 വോട്ട് കിട്ടിയത് ഇത്തവണ 64 വോട്ടായി കുറഞ്ഞിട്ടും ഉണ്ട്.

English summary
Uruvachal By Election: BJP candidate got only 11 votes, social media reactions. Reshmi R Nair mock Kummanam Rajasekharan and Narendra Modi for this less vote share.
Please Wait while comments are loading...