ലോട്ടറി അടിച്ചത് അമ്പതും നൂറും കോടിയല്ല, എഴുന്നൂറ് കോടി രൂപ: പക്ഷെ ജേതാവ് എവിടെ, അമ്പരന്ന് അധികൃതർ
ലോട്ടറി അടിക്കുന്നതെങ്കില്‍ വല്ല വിദേശ രാജ്യങ്ങളില്‍ നിന്നും അടിക്കണം. കേരളത്തില്‍ ലോട്ടറി എടുത്താല്‍ പരമാവധി അടിക്കാന്‍ സാധ്യതയുള്ള തുക 25 കോടിയാണ്. അതും ഓണം ബംപറിന് മാത്രം. മറ്റ് ബംപറുകളുടേയെല്ലാം സമ്മാന തുക 25 കോടിക്കും താഴെയാണ്. ഈ വർഷത്തെ ഓണം ബംപറിന്റെ സമ്മാനത്തുക 30 കോടിയാക്കുമെന്ന സൂചനയുണ്ടെങ്കിലും അതില്‍ വ്യക്തത വന്നിട്ടില്ല.
30 കോടി എന്ന തുക ചെറിയ വലിയ തുക തന്നെയാണ് എന്നുള്ളതില്‍ ആർക്കും തർക്കമില്ല. ദിവസേനയുള്ള നറുക്കെടുപ്പില്‍ 70, 80 ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെ ലോട്ടറി സമ്മാന തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ലോട്ടറിയിലെ സമ്മാനത്തുക വളരെ ചെറുതാണ്.

ഇപ്പോഴിതാ 25 ഉം 50 ഉം കോടിയല്ല 700 കോടിയിലേറെ രൂപ ലോട്ടറിയടിച്ച വിവരമാണ് നിങ്ങളുമായി പങ്കുവെക്കാനുള്ളത്. അമേരക്കിയിലെ ടെക്സാസിലാണ് ആ മഹാഭാഗ്യവാന്‍. എന്നാല്‍ ആരാണ് ആ വിജയി എന്ന കാര്യം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഡാളസ്-ഫോർട്ട് വർത്ത് ഏരിയയില്‍ നിന്നുള്ളയാളാണ് ലോട്ടോ ടെക്സസ് ടിക്കറ്റ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഏപ്രിൽ 22 ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹം ടിക്കറ്റ് കൈപ്പറ്റിയതെന്ന് ഷോറൂം ഉടമ വ്യക്തമാക്കുന്നുണ്ടെങ്കിലും ആളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ടെക്‌സാസ് ലോട്ടറി വെബ്‌സൈറ്റില്‍ നല്‍കിയ വിവര പ്രകാരം ഡാളസിനും ഫോർട്ട് വർത്തിനും ഇടയിലുള്ള ഒരു ചെറിയ പട്ടണമായ കോളിവില്ലെയിലെ ഒരാൾ ശനിയാഴ്ച ലോട്ടറി നൗ എന്ന സ്റ്റോറിൽ നിന്ന് വിജയിച്ച ടിക്കറ്റ് വാങ്ങിയതായി ടെക്‌സസ് ലോട്ടറി പറയുന്നു. ജേതാവ് ഇതുവരെ പുറത്ത് വരാത്തതിലുള്ള അമ്പരപ്പിലുമാണ് ലോട്ടറി അധികൃതർ.
12 വർഷത്തിനിടെ ലോൺ സ്റ്റാർ സ്റ്റേറ്റിൽ നേടിയ മൂന്നാമത്തെ വലിയ ലോട്ടോ ടെക്‌സാസ് ജാക്ക്‌പോട്ടാണിതെന്നും ടെക്‌സസ് ലോട്ടറി പറയുന്നു. ഏറ്റവും വലിയ ജാക്ക്പോട്ടായ 145 ദശലക്ഷം ഡോളർ, 2004-ൽ എൽ പാസോയിലായിരുന്നു അടിച്ചത്. യു എസിലെ ഏറ്റവും വലിയ ജാക്ക്പോട്ട് വിജയവും ഈ വർഷത്തെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജാക്ക്പോട്ട് കൂടിയാണിത്.
ലോട്ടോ ടെക്‌സാസ് കളിക്കുന്ന ആളുകൾ ടിക്കറ്റ് വാങ്ങുകയും ഒന്ന് മുതൽ 54 വരെയുള്ള നമ്പറുകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഏറ്റവും അവസാനത്തെ സാൻ അന്റോണിയോ ലോട്ടറി വിജയികൾ ഫെബ്രുവരിയിലായിരുന്നു. സൗത്ത് പാർക്ക് മാളിനുള്ളിലെ ഇലക്‌ട്രോണിക് ടാക്സ് സെന്ററിൽ നിന്ന് ബോർൺ നിവാസികൾ സ്‌ക്രാച്ച്-ഓഫ് ടിക്കറ്റിൽ നിന്ന് 20 ഡോളർ മില്യൺ സമ്മാനമായി നേടുകയായിരുന്നു.












Click it and Unblock the Notifications