കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് സ്‌നേഹമല്ല, വേദനിപ്പിക്കുന്ന ഒരു സ്ഥലത്തേക്കും നിങ്ങൾ മടങ്ങിപ്പോകരുത്; മെറിന്റെ മരണത്തിൽ അമല പോൾ

Google Oneindia Malayalam News

കൊച്ചി: അമേരിക്കയിലെ മലയാളി നഴ്‌സിനെ ഭര്‍ത്താവ് കത്തികൊണ്ട് കുത്തിയ ശേഷം കാര്‍ കയറ്റിക്കൊന്ന സംഭവം സമൂഹ മനസാക്ഷിയോ ഞെട്ടിച്ചിരുന്നു. പതിനേഴ് തവണ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നാലെ കൊലപാതകിയെ ന്യായീകരിക്കുന്ന രീതിയിലേക്കുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. മരിച്ച സ്ത്രീയെ അപമാനിക്കുന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പോസ്റ്റുകള്‍.

ഇത്തരത്തില്‍ കൊലപാതകിയെ ന്യായീകരിക്കുന്ന പോസ്റ്റുകളില്‍ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി അമലപോള്‍. മരിച്ച സ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ ചിലര്‍ നടത്തിയ കമന്റുകള്‍ അമല പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കില്‍ അതിന്റെ പേര് സ്‌നേഹം എന്നല്ലെന്ന് അമല പോള്‍ പറയുന്നു. സുഹൃത്തുക്കളില്‍ ഒരാള്‍ എഴുതിയ കുറിപ്പ് പങ്കുവച്ചാണ് നടിയുടെ പ്രതികരണം. അമലയുടെ കുറിപ്പിന്‍ഫെ പൂര്‍ണരൂപം വായിക്കാം..

കൂടുതല്‍ ഭയപ്പെടുത്തുന്നത്

കൂടുതല്‍ ഭയപ്പെടുത്തുന്നത്

കഴിഞ്ഞ ദിവസമാണ് മലയാളി നഴ്‌സായ മെറിന്‍ തന്റെ ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടത്. 17 തവണ അയാള്‍ മെറിനെ കുത്തി. ഇതിന് പിന്നാലെ വാഹനവും ഓടിച്ചുകയറ്റി. ആ കൊലപാതകത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഭയമാകുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ താഴെ വരുന്ന ആളുകളുടെ കമന്റുകളാണ് കൂടുതല്‍ ഭയപ്പെടുത്തുന്നത്. സ്‌നേഹമുള്ള വയലന്‍സ് എന്നാണ് എല്ലാവരും ഇതിനെ നോക്കിക്കാണുന്നത്. ടോക്‌സിക് ലവ്.

പക്ഷേ പോകരുത്

പക്ഷേ പോകരുത്

നിങ്ങളെ വേദനിപ്പിക്കുന്ന ഒരു സ്ഥലത്തേക്കും നിങ്ങള്‍ മടങ്ങിപ്പോകരുത്. വിവാഹ ജീവിതമല്ലേ..അല്‍പ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതൊക്കെ ഒഴിവാക്കാനും ഇങ്ങനെയാണ് ജീവിതമെന്നൊക്കെ മറ്റുള്ളവര്‍ ഉപദേശിച്ചേക്കാം. പക്ഷേ നിങ്ങള്‍ ഒരിക്കലും അങ്ങോട്ടേക്ക് പോകരുത്. നിങ്ങളെ അവര്‍ അപമാനിച്ചേക്കാം. പാപിയെന്നും വേശിയെന്നും വിളിക്കും. അവര്‍ നാണംകെടുത്താന്‍ ശ്രമിക്കും. അതില്‍ ഒരിക്കലും അപമാനിതരാകരുത്.

Recommended Video

cmsvideo
Merin joy's life ended in husband's hand | Oneindia Malayalam
അത് സ്‌നേഹമല്ല

അത് സ്‌നേഹമല്ല

സ്‌നേഹിക്കുന്ന എന്ന് പറഞ്ഞ് വീണ്ടും വീണ്ടും ആക്രമിക്കുകയാണെങ്കില്‍ അത് സ്‌നേഹമല്ല. വാക്കുഖലേക്കാള്‍ പ്രവര്‍ത്തികളെ വിശ്വസിക്കുക. അവര്‍ത്തിച്ച് നടത്തുന്ന ആക്രമങ്ങള്‍ പറ്റി പോയ അപകടങ്ങളല്ല. അത്തരം സാഹചര്യങ്ങള്‍ സുഹൃത്തുക്കളെയോ കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ ആക്രമം അല്ല സ്‌നേഹം എന്ന് പഠിപ്പിക്കുകയും വേണമെന്ന് അമല പോള്‍ കുറിക്കുന്നു.

ജോലി കഴിഞ്ഞ് മടങ്ങി

ജോലി കഴിഞ്ഞ് മടങ്ങി

അതേസമയം, ആശുപത്രിയിലെ അവസാനത്തെ ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞാണ് മെറിന്‍ വീട്ടിലേക്ക് മടങ്ങിയത്. പോകുന്ന വഴിക്ക് കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് മെറിന്‍ ആക്രമിക്കപ്പെട്ടത്. 17 തവണ മെറിന്റെ ശരീരത്തില്‍ കുത്തിയ ഫിലിപ്പ് കാര്‍ ഓടിച്ചു ദേഹത്ത് കയറ്റി ഇറക്കുകയായിരുന്നു.

ദാമ്പത്യ പ്രശ്നം

ദാമ്പത്യ പ്രശ്നം

ദാമ്പത്യ പ്രശ്നം തന്നെയാണ് കൊലപ്പെടുത്താനുള്ള പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016 ജൂലായ് 30നാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവര്‍ക്ക് രണ്ടു വയസുള്ള ഒരു മകളുണ്ട്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. 2018ല്‍ മെറിനെ കൊലപ്പെടുത്തി ജീവനൊടുക്കുമെന്ന് ഫിലിപ്പ് മാത്യു ഭീഷണിപ്പെടുത്തിയിരുന്നു.

ആംബുലന്‍സില്‍വച്ച് മെറിന്‍ ആ സത്യം വെളിപ്പെടുത്തി, പൊലീസ് എല്ലാം അറിഞ്ഞു; ക്രൂര കൊലപാതകംആംബുലന്‍സില്‍വച്ച് മെറിന്‍ ആ സത്യം വെളിപ്പെടുത്തി, പൊലീസ് എല്ലാം അറിഞ്ഞു; ക്രൂര കൊലപാതകം

ഈ പെൺകുട്ടി എന്ത് തെറ്റാണ് ചെയ്തത്; സദാചാര കോമാളികൾക്കാണ് പ്രശ്നം; അഹാനയെ പിന്തുണച്ച് ഹരീഷ് പേരടിഈ പെൺകുട്ടി എന്ത് തെറ്റാണ് ചെയ്തത്; സദാചാര കോമാളികൾക്കാണ് പ്രശ്നം; അഹാനയെ പിന്തുണച്ച് ഹരീഷ് പേരടി

English summary
US Malayali Nurse Murder; Actress Amala Paul reacts to social media posts on insulting Merin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X