കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരില്ല, അമേരിക്കയില്‍ സംസ്‌കരിക്കും, എംബാം ചെയ്യാനാവുന്നില്ല!!

Google Oneindia Malayalam News

കോട്ടയം: അമേരിക്കയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് മെറിന്റെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കില്ല. സംസ്‌കാരം അമേരിക്കയില്‍ തന്നെ നടത്താനാണ് തീരുമാനം. ബുധനാഴ്ച്ചയാണ് സംസ്‌കാരം. താംബയിലെ ക്‌നാനായ കാത്തോലിക്ക് പള്ളിയിലാണ് സംസ്‌കാരം നടക്കുക. മെറിന്റെ മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കാത്തത് കൊണ്ടാണ് നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയത്. നേരത്തെ വന്ദേഭാരത് മിഷനില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല.

1

കൊറോണയുടെ സാഹചര്യത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുക എളുപ്പമല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്‍മാര്‍ അടക്കമുള്ള ബന്ധുക്കള്‍ താമ്പയിലുണ്ട്. മയാമിയിലെ ഫ്യൂണറല്‍ ഹോമിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ മൃതദേഹം ചടങ്ങുകള്‍ക്കായി ഏറ്റുവാങ്ങാനൊരുങ്ങുകയാണ് ബന്ധുക്കള്‍. ഇതിന് ശേഷം പൊതുദര്‍ശനവുമുണ്ടാകും. ഫ്‌ളോറിഡ ഡേവിയിലെ ഫ്യൂണറല്‍ ഹോമിലാണ് പൊതുദര്‍ശനം. മെറിന്റെ സഹപ്രവര്‍ത്തകര്‍ അടക്കം അന്തിമോപചാരം അര്‍പ്പിക്കാനെത്തും. പിന്നീട് സംസ്‌കരിക്കുന്നത് വരെ ഫ്യൂണറല്‍ ഹോമില്‍ തന്നെ സൂക്ഷിക്കും.

മെറിന്റെ ശരീരതത്തില്‍ 17 തവണ കുത്തേറ്റിരുന്നു. അതിന് പുറമേ ഭര്‍ത്താവ് ഫിലിപ്പ് വാഹനം കയറ്റുകയും ചെയ്തു. അതാണ് എംബാം ചെയ്യാന്‍ കഴിയാതിരുന്നത്. അമേരിക്കന്‍ സമയം രാവിലെ 11 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയ്ക്ക് താംബയ്ക്ക് അടുത്തുള്ള സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യും. നാട്ടിലുള്ള മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സംസ്‌കാര ചടങ്ങുകള്‍ കാണാന്‍ സൗകര്യമൊരുക്കും. മെറിന്റെ മകള്‍ നോറ മെറിന്റെ മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലാണുള്ളത്.

അതേസമയം മെറിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മോശം പരാമര്‍ശങ്ങള്‍ക്കെതിരെ ഇവരുടെ കുടുംബം പോലീസ് പരാതി നല്‍കിയിട്ടുണ്ട്. മെറിനെ കൊല്ലാനായി ഫിലിപ്പ് 45 മിനുട്ടോളമാണ്. ദൃശ്യങ്ങളില്‍ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. മെറിന്‍ ജോലി ചെയ്യുന്ന ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ ഇയാള്‍ അതിരാവിലെ തന്നെ എത്തിയിരുന്നു. മെറിന്റെ കാറിന് മുന്നില്‍ സ്വന്തം കാര്‍ കുറുകെയിട്ട് ഫിലിപ്പ് തടയുകയായിരുന്നു. പിന്നാലെ കാറില്‍ നിന്ന് മെറിനെ വലിച്ചിറക്കുന്നു. മെറിനെ തല്ലുകയും, പാര്‍ക്കിംഗ് സ്ഥലത്തേക്ക് വലിച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് ശേഷം ദേഹത്ത് കയറിയിരുന്ന് ഒന്നിലേറെ തവണ കുത്തുകയായിരുന്നു.

English summary
us malayali nurse murder: merin's corpse will not comes to india, funeral will held in america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X