കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെറിനെ ഫിലിപ്പ് ഫോണിലൂടെ ഭീഷണിപ്പെടുത്തി, ബ്ലോക്ക് ചെയ്തു, പോലീസില്‍ പരാതി നല്‍കിയെങ്കിലും.....

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭര്‍ത്താവ് കുത്തിക്കൊന്ന മെറിന്‍ ഭര്‍ത്താവില്‍ നിന്ന് നേരിട്ടിരുന്നത് നിരന്തരം ഭീഷണികള്‍. കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുമ്പ് മെറിന്‍ ഭര്‍ത്താവ് ഫിലിപ്പിനെതിരെ പരാതി നല്‍കാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് ഗൗരവത്തിലെടുക്കാന്‍ പോലീസിന് സാധിച്ചില്ല. കോറല്‍ സ്പ്രിംഗ്‌സിലെ പോലീസിനായിരുന്നു പരാതി നല്‍കാന്‍ ശ്രമിച്ചിരുന്നത്. ജനുവരിയില്‍ തന്നെ നാട്ടില്‍ നിന്ന് ഇവര്‍ അമേരിക്കയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഒരുമിച്ചായിരുന്നില്ല താമസം. മെറിന്‍ നാട്ടിലേക്ക് പോയത് തന്നെ ഇയാള്‍ക്കെതിരെയുള്ള വിവാഹ മോചന കേസ് ഫയല്‍ ചെയ്യാനാണ്.

1

Recommended Video

cmsvideo
Merin joy's life ended in husband's hand | Oneindia Malayalam

ഫിലിപ്പ് മാത്യു തുടര്‍ച്ചയായി ഫോണിലൂടെ മെറിനെ ഭീഷണിപ്പെടുത്തിയിരുന്നു. വളരെ ഭയന്നായിരുന്നു മെറിന്‍ ജീവിച്ചിരുന്നത്. ഫിലിപ്പിന്റെ ഫോണ്‍ ബ്ലോക്ക് ചെയ്യേണ്ടി വന്നതായും മെറിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിന് ശേഷമാണ് മെറിന്‍ പോലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചത്. പക്ഷേ പോലീസ് ഈ പരാതി ഗൗരവത്തില്‍ എടുത്തില്ല. കേസ് രജിസ്റ്റര്‍ ചെയ്യാനും തയ്യാറായില്ല. വിവാഹ മോചനങ്ങള്‍ കൈകാര്യം ചെയ്യുന്ന അറ്റോര്‍ണിയെ ബന്ധപ്പെട്ട് കാര്യങ്ങളുമായി മുന്നോട്ട് പോകാനായിരുന്നു പോലീസ് മെറിനോട് പറഞ്ഞത്. അന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ ഫിലിപ്പ് നേരത്തെ തന്നെ അറസ്റ്റിലാവുമായിരുന്നു. മെറിന്‍ സുരക്ഷിതയുമാകുമായിരുന്നു.

അതേസമയം മെറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള അനുമതിക്കായി കുടുംബാംഗങ്ങള്‍ എംബസിയെ സമീപിച്ചിട്ടുണ്ട്. പൊമ്പാനോ ബീച്ച് ആശുപത്രിയില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലവും നെഗറ്റീവാണ്. ഇതോടെ നാട്ടിലെത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയിരിക്കുകയാണ്. അമേരിക്കയിലുള്ള ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കും. മെറിന്റെ മൃതദേഹം ആദരാഞ്ജലികഗള്‍ അര്‍പ്പിക്കാനായി ഫ്‌ളോറിഡയിലെ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും. പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടാവും. സഹപ്രവര്‍ത്തകരും ബന്ധുക്കളും മെറിനെ അവസാനമായി ഒരു നോക്കു കാണാനെത്തും.

മെറിന്റെ പിതാവ് ജോയിയുടെ ന്യൂയോര്‍ക്കിലും ഫ്‌ളോറിഡയിലുമായുള്ള മാതൃസഹോദരങ്ങളെ പോലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ അധികൃതരും അതിനായി സഹായിച്ചിട്ടുണ്ട്. കേസില്‍ മെറിന്റെ സുഹൃത്തുക്കളുടെയും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. അതേസമയം അറസ്റ്റിലായ ഫിലിപ്പ് ഇപ്പോള്‍ പോലീസ് കാവലിലാണ്. മെറിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മോശം പ്രചാരണങ്ങള്‍ പിതാവ് ജോയി രമേശ് ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്.

English summary
us malayali nurse murder: merin's husband philip threatened her many times in phone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X