• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആംബുലന്‍സില്‍വച്ച് മെറിന്‍ ആ സത്യം വെളിപ്പെടുത്തി, പൊലീസ് എല്ലാം അറിഞ്ഞു; ക്രൂര കൊലപാതകം

വാഷിംഗ്ടണ്‍: അമേരിക്കയില്‍വച്ച് മലയാളി നഴ്‌സിനെ കുത്തിക്കൊലപ്പെടുത്തിയത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നായിരുന്നു. നഴ്സായിരുന്ന കോട്ടയം സ്വദേശി മെറിന്‍ ജോലി കഴിഞ്ഞ് മടങ്ങവെയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഫിലിപ്പ് മാത്യു പൊലീസിന്റെ കസ്റ്റഡിയിലാണ്. അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിലാണ് ക്രൂരകൊലപാതകം അരങ്ങേറിയത്. ഫിലിപ്പ് മാത്യൂ 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു മെറിന്‍ കൊല്ലപ്പെട്ടത്. കത്തി കൊണ്ട് കുത്തേറ്റ് നിലത്ത് വീണ മെറിനെ ഭര്‍ത്താവ് കാറ് കയറ്റിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് വര്‍ഷമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ പ്രതിക്കെതിരെ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. വിശദാംശങ്ങളിലേക്ക്.

 ജോലി കഴിഞ്ഞ് മടങ്ങി

ജോലി കഴിഞ്ഞ് മടങ്ങി

ആശുപത്രിയിലെ അവസാനത്തെ ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞാണ് മെറിന്‍ വീട്ടിലേക്ക് മടങ്ങിയത്. പോകുന്ന വഴിക്ക് കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് മെറിന്‍ ആക്രമിക്കപ്പെട്ടത്. 17 തവണ മെറിന്റെ ശരീരത്തില്‍ കുത്തിയ ഫിലിപ്പ് കാര്‍ ഓടിച്ചു ദേഹത്ത് കയറ്റി ഇറക്കുകയായിരുന്നു.

ദാമ്പത്യ പ്രശ്‌നം

ദാമ്പത്യ പ്രശ്‌നം

ദാമ്പത്യ പ്രശ്‌നം തന്നെയാണ് കൊലപ്പെടുത്താനുള്ള പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016 ജൂലായ് 30നാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവര്‍ക്ക് രണ്ടു വയസുള്ള ഒരു മകളുണ്ട്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. 2018ല്‍ മെറിനെ കൊലപ്പെടുത്തി ജീവനൊടുക്കുമെന്ന് ഫിലിപ്പ് മാത്യു ഭീഷണിപ്പെടുത്തിയിരുന്നു.

പൊലീസ് കേസെടുത്തു

പൊലീസ് കേസെടുത്തു

അന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെ ഇവരുടെ വീട്ടില്‍ പൊലീസ് എത്തിയിരുന്നു. തുടര്‍ന്ന് ഫിപിപ്പിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. മാനസികപ്രശ്‌നമൂലം മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നത് തടയുന്നതിനുള്ള ബേക്കര്‍ നിയമപ്രകാരമാണ് അന്ന് ഇയാളെ പൊലീസ് ക്സ്റ്റഡിയില്‍ എടുത്തത്.

cmsvideo
  Merin joy's life ended in husband's hand | Oneindia Malayalam
  വിവാഹമോചനം

  വിവാഹമോചനം

  പ്രശ്‌നങ്ങള്‍ തുടര്‍ന്ന പശ്ചാത്തലത്തില്‍ മേറിന്‍ വിവാഹമോചനത്തിനായി ശ്രമിച്ചിരുന്നു. ഇതാണ് ഫിലിപ്പിനെ ചൊടിപ്പിക്കാന്‍ കാരണമായത്. ഇക്കാര്യം സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞിനെ ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പറയുന്നുണ്ട്.

  സഹപ്രവര്‍ത്തകര്‍

  സഹപ്രവര്‍ത്തകര്‍

  ആക്രമിച്ചതിന് ശേഷം മെറിന്റെ കരച്ചില്‍ കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയെങ്കിലും ഫിലിപ്പ് അവരെ കത്തി വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് സഹപ്രവര്‍ത്തകര്‍ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് പ്രതിയെ പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

  ആംബുലന്‍സില്‍വച്ച്

  ആംബുലന്‍സില്‍വച്ച്

  തന്നെ ആക്രമിച്ചത് ഭര്‍ത്താവാണെന്ന് മെറിന്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം ആംബുലന്‍സില്‍ യാത്രക്കിടെയാണ് മെറിന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഇതോടെ കേസില്‍ ശക്തമായ തെളിവാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

  17 തവണ കത്തി കൊണ്ട് കുത്തി; പിന്നീട് കാറ് കയറ്റി കൊന്നു; ഞെട്ടിപ്പിക്കുന്ന കൊല; പിടിയില്‍

  കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവം: വനംവകുപ്പ് പ്രതിക്കൂട്ടിൽ, കസ്റ്റഡിയിലെടുത്തതിൽ ചട്ടലംഘനം!!

  വയനാട്ടിലെ വാളാട് സ്ഥിതി രൂക്ഷം: 51 പേർക്ക് കൂടി വൈറസ് ബാധ, രോഗികളുടെ സമ്പർക്കപ്പട്ടിക വിപുലം!!

  English summary
  US Malayali Nurse Murder; Merin told to police her husband Behind the crime
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X