Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യൻ വിദ്യാർഥികളെ കൈനീട്ടി സ്വാഗതം ചെയ്ത അമേരിക്ക, ഇത്തവണ അനുവദിച്ചത് റെക്കോർഡ് വിസ

ന്യൂഡല്‍ഹി : മുൻ വർഷങ്ങളിലെക്കാൾ റെക്കോർഡ് വിസ ഇന്ത്യൻ വിദ്യാർഥികൾക്കായി അനുവദിച്ച് അമേരിക്ക. 82,000 വിസകളാണ് ഇത്തവണ രാജ്യം ഇന്ത്യൻ വിദ്യാർഥികൾക്കായി നൽകിയിരിക്കുന്നത്. ഇതോടെ അമേരിക്കയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ 20 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളായി. അമേരിക്ക ഏറ്റവും കൂടുതൽ വിദ്യാർഥി വിസ അനുവദിച്ച രാജ്യവും ഇന്ത്യയാണ്.

ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് വിസ ലഭിക്കുകയും യുഎസിലെ സര്‍വകലാശാലകളില്‍ എത്തിച്ചേരാന്‍ സാധിക്കുകയും ചെയ്‌തതില്‍ തങ്ങൾ വളരെ സന്തുഷ്‌ടരാണെന്ന്
ഇന്ത്യയിലെ യുഎസ് ചാര്‍ജ് ഡി അഫയേഴ്‌സ് പാട്രിഷ്യ ലാസിന പറഞ്ഞു. കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥി വിസകള്‍ അനുവദിക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. ഈ വര്‍ഷം ഇന്ത്യയില്‍ അനുവദിച്ച വിദ്യാര്‍ഥി വിസകളുടെ എണ്ണം മറ്റ് വര്‍ഷങ്ങളില്‍ അനുവദിച്ചതിനേക്കാള്‍ ഏറെ കൂടുതലാണെന്നും പാട്രിഷ്യ ലാസിന അറിയിച്ചു.

visa

ന്യൂഡല്‍ഹിയിലെ യുഎസ് എംബസിയും ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യുഎസ് കോണ്‍സുലേറ്റുകളും വിദ്യാർഥി വിസകളിൽ ഇത്തവണ വളരെ പ്രാധാന്യം കൊടുത്തിരുന്നു. മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള വിദ്യാർഥി വിസ കാലയളവിൽ ലഭിച്ച എല്ലാ അപേക്ഷകളിലും നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കിയിരുന്നു. അർഹതപ്പെട്ട വിദ്യാർഥികൾ എത്രയും പെട്ടന്ന് അവരുടെ സർവകലാശാലകളിൽ എത്തിപ്പെടുന്നതിനാണ് പ്രാധാന്യം കൊടുത്തിരുന്നതെന്നും ഇന്ത്യയിലെ യുഎസ് പ്രതിനിധികള്‍ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുക്കുന്ന വിദേശ രാജ്യം അമേരിക്കയാണെന്നാണ് വിലയിരുത്തൽ ഇരു രാജ്യങ്ങൾക്കും ഇന്ത്യൻ വിദ്യാർഥികൾ നൽകുന്ന പങ്ക് വലുതാണെന്നും യുഎസ് എംബസി അധികൃതർ പറയുന്നു. . കണക്കുകള്‍ പ്രകാരം, 2020-2021 അധ്യയന വര്‍ഷത്തില്‍ 1,67,582 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്. വിദേശ വിദ്യാര്‍ഥികള്‍ക്കായി പുതിയ അവസരങ്ങൾ നൽകുക എന്നത് സര്‍ക്കാരിന്‍റെ നയമാണെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നു.

നിലവിൽ ഏറ്റവും അധികം വിദ്യാർഥി വിസകൾ അമേരിക്ക അനുവധിച്ച രാജ്യവും ഇന്ത്യയാണ്. വിദേശ വിദ്യാര്‍ഥികള്‍ക്ക് യുഎസില്‍ മികച്ച അവസരങ്ങള്‍ ഒരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. യുഎസിൽ പഠിക്കാൻ സഹായം തേടുന്ന വിദ്യാർഥികൾക്ക് എജ്യുക്കേഷൻ യുഎസ്എ ഇന്ത്യ ആപ്പ് ഡൗൺലോഡ് ചെയ്യാം,കോളേജ് അപേക്ഷ നൽകുന്നടക്കമുള്ള കാര്യങ്ങൾ ആപ്പിൽ ലഭ്യമാകും. പുതിയ അവസരങ്ങലെ വിശദ വിവരങ്ങളും ആപ്പിൽ ലഭിക്കും.

പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+