കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് കപ്പല്‍പടയുടെ അഭ്യാസം ഇന്ത്യയുടെ പരമാധികാരത്തിന് നേരേയുള്ള വെല്ലുവിളി: സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: അമേരിക്കന്‍ നാവികസേനയുടെ ഏഴാം കപ്പൽപട ലക്ഷദ്വീപിനു സമീപം ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയായ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്നത് രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള അന്യായമായ വെല്ലുവിളിയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. 'സമുദ്രാതിര്‍ത്തിയുടെ കാര്യത്തില്‍ ഇന്ത്യയുടെ അതിരുവിട്ട അവകാശവാദം' വെല്ലുവിളിച്ചായിരുന്നു ഈ അഭ്യാസമെന്ന് ഏഴാം കപ്പല്‍പട പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയുടെ കാപട്യം വ്യക്തമാണ്. ഇന്ത്യ ഒപ്പിട്ട, കടല്‍നിയമങ്ങളെക്കുറിച്ചുള്ള യുഎന്‍ പ്രഖ്യാപനത്തില്‍ അമേരിക്ക ഒപ്പുവച്ചിട്ടില്ലെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.

അതേസമയം രാജ്യാന്തരനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പറയുന്നു. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ കടക്കാന്‍ ഇതര രാജ്യങ്ങളുടെ യുദ്ധകപ്പലുകള്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിയമവ്യവസ്ഥ ഉറപ്പിക്കുന്ന വിഷയത്തില്‍ മോഡിസര്‍ക്കാര്‍ അമേരിക്കയോട് മൃദുവായാണ് പ്രതികരിച്ചത്. ഇതുപോലും അമേരിക്ക അംഗീകരിച്ചില്ല. രാജ്യതാല്‍പര്യങ്ങള്‍ അടിയറവച്ച് ക്വാഡ് സഖ്യത്തില്‍ ചേര്‍ന്നതുവഴി മോഡിസര്‍ക്കാര്‍ അമേരിക്കയുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്.

cpm

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

ഇന്‍ഡോ-പസിഫിക് മേഖലയില്‍ അമേരിക്കന്‍ യാനങ്ങള്‍ക്ക് സ്വൈര്യവിഹാരം നടത്താന്‍ അവകാശമുണ്ടെന്ന വാദം അംഗീകരിച്ചുകൊടുക്കുന്നു.
ഈ മേഖലയിലെ അമേരിക്കയുടെ ശിങ്കിടിയായാണ് ഇന്ത്യയെ അമേരിക്കന്‍സേന പരിഗണിക്കുന്നത്. ഏഴാം കപ്പല്‍പട നല്‍കുന്ന സന്ദേശം ഇതാണ്. ആത്മാഭിമാനവും രാജ്യത്തിന്റെ പരമാധികാരത്തോട് കൂറുമുണ്ടെങ്കില്‍ ക്വാഡ് സഖ്യം ഉപേക്ഷിക്കാന്‍ മോഡിസര്‍ക്കാര്‍ തയ്യാറാകണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ബിജെപി വരില്ല; ഇവിടെ യുഡിഎഫ് 5000 വോട്ടിന് ജയിക്കുമെന്ന് സിപിഎം കണക്ക്, 18000 മെന്ന് യുഡിഎഫുംബിജെപി വരില്ല; ഇവിടെ യുഡിഎഫ് 5000 വോട്ടിന് ജയിക്കുമെന്ന് സിപിഎം കണക്ക്, 18000 മെന്ന് യുഡിഎഫും

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

English summary
US Navy Exercise Challenges India's Sovereignty: CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X