കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ സന്ദര്‍ശനം: ഭീകരവാദം, കോവിഡ്, കാലാവസ്ഥാ വ്യതിയാനം എന്നിവ പ്രധാന ചര്‍ച്ചാ വിഷയമാവും: മോദി

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ അമേരിക്കന്‍ സന്ദര്‍ശത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയില്‍ നിന്നും പുറപ്പെട്ട് കഴിഞ്ഞു. അമേരിക്കയില്‍ എത്തുന്ന മോദി പ്രസിഡന്റ് ജോ ബൈഡന് പുറമെ വൈസ് പ്രസിഡന്റ് കമല ഹാരിസുമായും കുടിക്കാഴ്ച നടത്തുകയും യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യം. ഇന്തോ - യുഎസ് ശക്തിപ്പെടുത്താനുള്ള അവസരമാണ് തന്റെ അമേരിക്കൻ സന്ദർശനമെന്നായിരുന്നു ദില്ലിയില്‍ നിന്നും യാത്ര പുറപ്പെടുന്നതിന് മുന്‍പ് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ബ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പറഞ്ഞു. സമഗ്രമായ ആഗോള സ്ട്രാറ്റജിക് പങ്കാളിത്തം ജപ്പാനും ഓസ്ട്രേലിയയുമായുള്ള ബന്ധം ദൃഢീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഹി ഈസ് കമിങ് ബാക്ക്'; പഞ്ചാബില്‍ കണ്ടത് ട്രെയിലര്‍, അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍'ഹി ഈസ് കമിങ് ബാക്ക്'; പഞ്ചാബില്‍ കണ്ടത് ട്രെയിലര്‍, അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍

'പ്രസിഡന്റ് ബൈഡൻ, ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാനിലെ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ എന്നിവർക്കൊപ്പം ക്വാഡ് നേതാക്കളുടെ ആദ്യ ഉച്ചകോടിയിൽ ഞാൻ പങ്കെടുക്കും. ഈ വർഷം മാർച്ചിൽ നടക്കുന്ന നമ്മുടെ വെർച്വൽ ഉച്ചകോടിയുടെ ഫലങ്ങൾ വിലയിരുത്താനും ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി ഭാവി ഇടപെടലുകളുടെ മുൻഗണനകൾ തിരിച്ചറിയാനും ഉച്ചകോടി അവസരമൊരുക്കുന്നു.' - അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മോദി പറഞ്ഞു.

narendra-modi

അതത് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ വിലയിരുത്തുന്നതിനും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഉപയോഗപ്രദമായ ആശയവിനിമയങ്ങൾ തുടരുന്നതിനും ഞാൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോറിസണുമായും ജപ്പാൻ പ്രധാനമന്ത്രി സുഗയുമായും
കൂടിക്കാഴ്ച നടത്തും. കോവിഡ് -19 മഹാമാരി , ഭീകരവാദത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാനം, മറ്റ് പ്രധാന പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ കേന്ദ്രീകരി ച്ചുള്ള, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ ഒരു പ്രസംഗത്തോടെയുമായിരിക്കും തന്റെ സന്ദർശനം അവസാനിപ്പിക്കുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍

Recommended Video

cmsvideo
മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam

യു എസ് എ മായുള്ള എന്റെ സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഞങ്ങളുടെ തന്ത്രപ്രധാന പങ്കാളികളായ ജപ്പാനും ഓസ്‌ട്രേലിയയുമായും ബന്ധം ശക്തിപ്പെടുത്താനും പ്രധാനപ്പെട്ട ആഗോള പ്രശ്നങ്ങളിൽ ഞങ്ങളുടെ സഹകരണം മുന്നോട്ട് കൊണ്ടുപോകാനുമുള്ള അവസരമാണ് എന്റെ യുഎസ് സന്ദർശനം മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 24ന് നാലു രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി 25 നാണ് യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക.

ചുവന്ന സാരിയില്‍ മനം മയക്കും ഗ്ലാമറില്‍ നടി പാര്‍വതി നായര്‍; വൈറലായി പുത്തന്‍ ചിത്രങ്ങള്‍

English summary
US visit: will focus on Terrorism, covid and climate change: Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X