കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്ര വധം: സൂരജിന് പൂട്ടിടാന്‍ പാമ്പ് സുരേഷ്, മാപ്പുസാക്ഷിയാക്കും, പാമ്പുകളുടെ വിഷവീര്യവും, അന്വേഷണം!

Google Oneindia Malayalam News

കൊല്ലം: ഉത്ര കൊലക്കേസില്‍ സൂരജിനെ പൂട്ടാന്‍ പോലീസ് തെളിവുകള്‍ ഒരുങ്ങുന്നു. പാമ്പ് സുരേഷിനെ മാപ്പുസാക്ഷിയാക്കാനുള്ള ഒരു നീക്കമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. എല്ലാ വിഷപാമ്പുകളുടെ ലിസ്റ്റും തയ്യാറാക്കുന്നുണ്ട്. കേരള പോലീസിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത തരത്തിലാണ് തെളിവുകള്‍ ശേഖരിക്കുന്നത്. ഒന്ന് തെറ്റിയാല്‍ സൂരജ് രക്ഷപ്പെടാനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ട്. ഇത് ഒഴിവാക്കി ശരിക്കും സൂരജിനെ പൂട്ടാനുള്ള തന്ത്രമാണ് ഒരുക്കുന്നത്. സൂരജ് കാറിലാണ് പാമ്പിനെ എത്തിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്രയുടെ വീട്ടുകാരുടെ കൈവശമുള്ള പണം മാത്രമല്ല ഇന്‍ഷുറന്‍സ് തുക അടിച്ചെടുക്കാനും സൂരജിന് പ്ലാനുണ്ടായിരുന്നു.

കസ്റ്റഡി കാലാവധി അവസാനിക്കുന്നു

കസ്റ്റഡി കാലാവധി അവസാനിക്കുന്നു

സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇവരെ വൈകീട്ട് പുനലൂര്‍ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും. സമാനതകളില്ലാത്ത കേസ് ആണെന്ന് പോലീസ് പറയുന്നു. അതേസമയം അടൂരിലെ വീട്ടില്‍ ഉത്ര ആദ്യ ദിനത്തില്‍ കണ്ടത് ചേരയാണെന്ന് സൂരജ് ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഉത്രയെ മയക്കാനായി നല്‍കിയ ഗുളികയില്‍ ഒന്ന് ഡോളോയാണെന്ന് വ്യക്തമായി പറയുന്നുണ്ടെങ്കിലും, രണ്ടാമത്തെ ഗുളിക ഏതാണെന്ന് ഇപ്പോഴും അറിയില്ല. മൂന്ന് ഗുളികകളുടെ പേര് സൂരജ് പറഞ്ഞിട്ടുണ്ട്.

ലക്ഷ്യമിട്ടത് മറ്റ് പലതും

ലക്ഷ്യമിട്ടത് മറ്റ് പലതും

സൂരജ് ഉത്രയെ കൊലപ്പെടുത്തി പല കാര്യങ്ങളും ലക്ഷ്യമിട്ടിരുന്നതായി തെളിഞ്ഞിരിക്കുകയാണ്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായിരുന്നു പ്ലാന്‍. വലിയ തുകയ്ക്ക് ഉത്രയുടെ പേരില്‍ സൂരജ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നു. ഇതിന്റെ രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കാന്‍ ഒരുങ്ങുകയാണ്. ഒരു വര്‍ഷം മുമ്പെടുത്ത പോളിസിയില്‍ നോമിനി സൂരജായിരുന്നു. അതേസമയം ഉത്രയുടെ സ്വര്‍ണം നേരത്തെ ലോക്കറില്‍ നിന്ന് സൂരജ് പുറത്തെടുത്തിരുന്നു. ഇത് എന്ത് ചെയ്‌തെന്ന് അറിയില്ലെന്നാണ് ഉത്രയുടെ മാതാപിതാക്കള്‍ പറയുന്നത്.

പാമ്പിനെ കൊണ്ടുവന്നത്....

പാമ്പിനെ കൊണ്ടുവന്നത്....

ഉത്രയെ വധിക്കാന്‍ പാമ്പിനെ സൂരജ് വീട്ടില്‍ കൊണ്ടുവന്നത്, ഉത്രയുടെ കുടുംബം തന്നെ നല്‍കിയ ബൊലേനോ കാറിലാണ്. ഉത്രയുടെ മരണശേഷം ഇത് ഏറത്തെ വീട്ടിലെ ഷെഡില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞയുടന്‍ ആള്‍ട്ടോ കാര്‍ വാങ്ങി നല്‍കാമെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബൊലേനോ തന്നെ വേണമെന്ന് സൂരജ് വാശിപിടിക്കുകയായിരുന്നു. അങ്ങനെയാണ് ഉ ത്രയുടെ പേരില്‍ ബലേനോ വാങ്ങി കൊടുക്കുന്നത്. ഉത്രയ്ക്ക് ഡ്രൈവിംഗ് അറിയാത്തതിനാല്‍ സൂരജ് തന്നെയാണ് വാഹനം ഉപയോഗിച്ചിരുന്നത്.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

കഴിഞ്ഞ ആറിന് രാത്രിയാണ് ഈ ചുവന്ന ബൊലേനോയില്‍ പാമ്പിനെ പ്ലാസ്റ്റിക് ജാറിലാക്കി സൂരജ് ഉത്രയുടെ വീട്ടില്‍ കൊണ്ടുവന്നത്. ഏഴാം തിയ്യതി ഇതേ കാറില്‍ തന്നെയാണ് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോയത്. പാമ്പ് കടിയേറ്റ് കിടന്നിരുന്ന ഉത്രയെ സൂരജും ഉത്രയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ കാറോടക്കാന്‍ തനിക്കാകില്ലെന്ന് പറഞ്ഞ് സൂരജ് ഒഴിഞ്ഞുമാറുകയായിരുന്നു. ഉത്രയുടെ സഹോദരന്‍ വിഷുവാണ് പിന്നീട് വാഹനം ഓടിച്ചത്. സൂരജിന്റെ ഡ്രൈവിംഗ് ലൈസന്‍സിനും കാറിന്റെ ആര്‍സി ബുക്കിനും ഇന്‍ഷുറന്‍സ് പേപ്പറിനുമൊപ്പം ഉത്രയ്ക്ക് നല്‍കിയ ടാബ്ലെറ്റിന്റെ സ്ട്രിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സുരേഷ് ആയുധമാകും

സുരേഷ് ആയുധമാകും

കേസില്‍ സൂരജിനെ പൂട്ടാന്‍ സുരേഷിനെ മാപ്പുസാക്ഷിയാക്കാനാണ് പോലീസ് ഒരുങ്ങുന്നത്. സൂരജിന് അണലിയെയും മൂര്‍ഖനെയും നല്‍കിയത് സുരേഷാണെന്ന് അന്വേഷണ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ കേസില്‍ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. സുരേഷിന്റെ ഡ്രൈവറും സഹായികളും പാമ്പിനെ കൈമാറുന്നതിന് കൂടെയുണ്ടായിരുന്നുവെങ്കിലും ഇവരെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. കൊലപ്പെടുത്താനുള്ള ആയുധം മൂര്‍ഖന്‍ പാമ്പായതിനാല്‍ അത് കോടതിയില്‍ തെളിയിച്ചെടുക്കുക നിസാരമല്ല. സുരേഷിനെ സൂക്ഷിയാക്കിയാല്‍ സൂരജിനെതിരെയുള്ള പ്രധാന ആയുധമായി ഉപയോഗപ്പെടുത്താനാകുമെന്നാണ് പോലീസ് കരുതുന്നത്.

നേരിട്ട് പങ്കില്ല

നേരിട്ട് പങ്കില്ല

സൂരേഷിന് കൊലയില്‍ നേരിട്ട് ബന്ധമില്ലെന്നാണ് വിലയിരുത്തല്‍. ആ നിലയില്‍ മാപ്പുസാക്ഷിയാക്കി സൂരജിനെതിരെ മൊഴി നല്‍കാനാവും പോലീസ് ആവശ്യപ്പെടുക. ഇക്കാര്യത്തില്‍ പക്ഷേ അന്തിമ തീരുമാനമായിട്ടില്ല. കുറ്റപത്രം തയ്യാറാക്കുന്നതിന് മുമ്പായി സൂരജിനും സുരേഷിനും വേണ്ട ശിക്ഷ ഉറപ്പാക്കാനുള്ള ശക്തമായ തെളിവുകള്‍ കിട്ടിയാല്‍ പ്രതിപ്പട്ടികയില്‍ നിന്നും സുരേഷിനെ ഒഴിവാക്കേണ്ടി വരില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Recommended Video

cmsvideo
പോലീസിനെതിരെ സൂരജിന്റെ നാടകം | Oneindia Malayalam
എല്ലാ പാമ്പുകളുടെയും....

എല്ലാ പാമ്പുകളുടെയും....

മൂര്‍ഖന്‍ പാമ്പാണ് ഉത്രയെ കൊത്തിയതെന്ന് വ്യക്തമാണെങ്കിലും, സംസ്ഥാനത്തുള്ള എല്ലാ പാമ്പുകളുടെയും വിഷം സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം തേടുന്നുണ്ട്. ഓരോ ഇനത്തിലുള്ള പാമ്പിന്റെയും ജീവിത രീതിയിം കടിക്കാനുള്ള സാധ്യതകളും വിഷത്തിന്റെ വീര്യവും മരണത്തിന് കാരണമാകുമോയെന്നതും പ്രത്യേക ടീം പഠിക്കും. കുറ്റപത്രത്തിനൊപ്പം ഇതും കോടതിയില്‍ സമര്‍പ്പിക്കും. കടല്‍പാമ്പുകള്‍ക്ക് പുറമേ പത്തിനം വിഷപാമ്പുകളാണ് സംസ്ഥാനത്തുള്ളത്. രാജവെമ്പാലാ മുതല്‍ വിഷമില്ലാത്ത പാമ്പുകള്‍ വരെ റിപ്പോര്‍ട്ടിലുണ്ടാവും.

സൂരജിന് പൂട്ടിടാന്‍ വനിതാ കമ്മീഷനും, രക്ഷിക്കാന്‍ കളിച്ചത് സഹോദരി,ഇന്റര്‍നെറ്റ് വഴി, ക്യാമറയില്‍!!സൂരജിന് പൂട്ടിടാന്‍ വനിതാ കമ്മീഷനും, രക്ഷിക്കാന്‍ കളിച്ചത് സഹോദരി,ഇന്റര്‍നെറ്റ് വഴി, ക്യാമറയില്‍!!

English summary
uthra murder snake catcher suresh may be key witness against sooraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X