ഉത്രാടം തിരുനാളിന് ആദരാഞ്ജലിയര്‍പ്പിച്ച് അനന്തപുരി
തിരുവനന്തപുരം: തങ്ങളുടെ ഇളയ മഹാരജാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ എത്തി. ലെവി ഹാളില്‍ പൊതുദദര്‍ശനത്തിന് വച്ച മൃതദേഹം കാണാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് ആയിരങ്ങളാണ് അന്തപുരിയിലേയ്ക്ക് എത്തിയത്. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നുള്ള ഹൃദയാഘാതം കാരണം പുലര്‍ച്ചെ 2.30നായിരുന്നു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചത്.
തിരുവനന്തപുരം എസ് യുടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. രാജവംശത്തിന്റെ പ്രത്യേക ആചാരപ്രകരം മൃതദേഹം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തിയ്ക്കുകയും വലം വയ്ക്കുകയും ചെയ്തു. അതിന് ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജാരിയുടെ കാര്‍മ്മികത്വത്തില്‍ മൃതദേഹത്തില്‍ പ്രത്യേക പൂജകള്‍ നടത്തി.
രാജവാഴ്ചയും ജനാധിപത്യവും തമ്മില്‍ കൂട്ടിയിണക്കിയ അവസാനത്തെ കണ്ണിയായിരുന്നു ഉത്രാടം തിരുനാള്‍. പഠനത്തിലും കായിക വിഷയങ്ങളിലും നിപുണനായിരുന്ന അദ്ദേഹം എളിമ കൊണ്ട് പൊതുവേദികളില്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. രാജഭരണം അവസാനിച്ചെങ്കിലും കിരീടവും ചെങ്കോലുമില്ലാത്ത ഈ മഹാരാജവിനേയും രാജകുടുംബത്തേയും ഇന്നും തിരുവിതാംകൂറുകാര്‍ സ്‌നേഹിയ്ക്കുന്നു.

നാടു നീങ്ങി
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ (91) മഹാരാജാവ് നാട് നീങ്ങി.തിരുവിതാംകൂര്‍ രാജവസംശത്തിലെ അവസാന ഇളയരാജാവാണ് ഉത്രാടം തിരുനാള്‍. ഹൃദായാഘാതം മൂലം പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം. 1922 മാര്‍ച്ച് 22 ന് തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരത്തിലാണ് ജനനം.

പൊതുദര്‍ശനം
കോട്ടയ്ക്കകത്തെ കൊട്ടാരം ലെവി ഹാളിലാണ് മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചത്.

ആദരാഞ്ജലിയര്‍പ്പിച്ച്
ലെവിഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ഉത്രാടം തിരുനാളിന്റെ മൃതദേഹത്തില്‍ ആദരാഞ്ജലിയര്‍പ്പിയ്ക്കാനെത്തിയ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, എം വിജയകുമാര്‍ എന്നിവര്‍

രാജകുടുംബാംഗങ്ങള്‍
മൃതദേഹത്തിനരികില്‍ രാജകുടുംബാഗംങ്ങളും പൂജാരിമാരും

ആശ്വാസമേകാന്‍
രാജകുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരാനെത്തിയ കന്യാസ്ത്രീകള്‍

ലെവിഹാള്‍
ലെവി ഹാളില്‍ നിന്നുള്ള ദൃശ്യം

ഒരു നോക്ക് കാണാന്‍
മൃതദേഹം കാണാനായ് ലെവി ഹാളിന് മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങള്‍

രമേശ് ചന്നിത്തല
ആദരാഞ്ജലിയര്‍പ്പിയ്ക്കാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെത്തിയപ്പോള്‍

തിരുവഞ്ചൂര്‍
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ലെവി ഹാളില്‍ എത്തിയപ്പോള്‍

55മത് രാജാവ്
തിരുവിതാംകൂറിന്റഎ 55മത് തമ്പുരാനാണ് നാട് നീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ .

ചെന്നിത്തല ആശ്വസിപ്പിയ്ക്കുന്നു
ഉത്രാടം തിരുനാളിന്റെ മകന്‍ പത്മനാഭവര്‍മ്മയോട് സംസാരിയ്ക്കുന്ന രമേശ് ചെന്നിത്തല

യത്തിംഖാനയില്‍ നിന്ന്
യത്തിംഖാനയില്‍ നിന്ന് കുട്ടികള്‍ ഉത്രാടം തിരുനാളിന്റെ മൃതദേഹം കാണാനെത്തിയപ്പോള്‍

ചെന്നിത്തല
രാജകുടുംബാംഗങ്ങളെ ആശ്വസിപ്പിയ്ക്കുന്ന രമേശ് ചെന്നിത്തല

സംസ്‌ക്കാരം
വൈകിട്ട് മൂന്ന് മണിയ്ക്ക് കവടിയാര്‍ കൊട്ടാരം വളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌ക്കരിയ്ക്കും. അന്തരിച്ച രാധാദേവി പിള്ളയാണ് ഉത്രാടം തിരുനാളിന്റെ ഭാര്യ. മഹാറാണി സേതുപാര്‍വതി ഭായിയുടേയും കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ്മ കൊച്ചുകോയിക്കല്‍ തമ്പുരാന്റെയും മകനായിട്ടാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജനിച്ചത്. തിരുവിതാം കൂറിലെ അവസാനത്തെ മഹാരാജാവായ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ അനുജനാണ് ഉത്രാടം തിരുനാള്‍












Click it and Unblock the Notifications