നഴ്‌സിങ് റിക്രൂട്ട്‌മെന്‍റിലൂടെ തട്ടിയത് 300 കോടിയിലേറെ!!! ഒടുവില്‍ അയാള്‍ അറസ്റ്റില്‍...പിടിയിലായത്
നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്
കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയായ ഉതുപ്പ് വര്‍ഗീസിനെ കൊച്ചിയില്‍ വച്ചു അറസ്റ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. അബൂദാബിയില്‍ നിന്നു മടങ്ങിയെത്തവെയായിരുന്നു അറസ്റ്റ്. ഇയാള്‍ക്കെതിരേ നേരത്തേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എമിഗ്രേഷന്‍ വിഭാഗം ഉതുപ്പ് വര്‍ഗീസിനെ സിബിഐയ്ക്കു കൈമാറിയിട്ടുണ്ട്.

നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. സ്വന്തം ഉമടസ്ഥയിലുള്ള അല്‍സറാഫയെന്ന കൊച്ചിയിലെ സ്ഥാപനം വഴിയായിരുന്നു തട്ടിപ്പ്. ഏകദേശം 300 കോടിയുടെ തട്ടിപ്പ് ഉതുപ്പ് വര്‍ഗീസ് നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. തട്ടിപ്പിനു ശേഷം ഇയാള്‍ രാജ്യം വിട്ടുപോവുകയായിരുന്നു.












Click it and Unblock the Notifications