കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ 8 സീറ്റില്‍ ബിജെപി സഖ്യം, 3 ഇടത്ത് എസ്പി; കനത്ത തിരിച്ചടി നേരിട്ടത് മായാവതിക്ക്

Google Oneindia Malayalam News

ലഖ്നൗ: ഉത്തര്‍പ്രദേശിലെ 11 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പിക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. 7 സീറ്റുകളില്‍ ബിജെപിയും ഒരു സീറ്റില്‍ സഖ്യകക്ഷിയായ അപ്നാദളും വിജയിച്ചു. ബാക്കിയുള്ള മൂന്ന് സീറ്റുകളില്‍ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിയും വിജയം കണ്ടപ്പോള്‍ ബിഎസ്എപിക്ക് എവിടേയും വിജയത്തിലെത്താന്‍ സാധിച്ചില്ല.

ഉത്തർ പ്രദേശിൽ ഒരു സീറ്റിലും ജയിക്കാതെ കോൺഗ്രസ്, 11ൽ 7ഉം ബിജെപിക്ക്, സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി!ഉത്തർ പ്രദേശിൽ ഒരു സീറ്റിലും ജയിക്കാതെ കോൺഗ്രസ്, 11ൽ 7ഉം ബിജെപിക്ക്, സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി!

ബിജെപി-8, അപ്നാദള്‍-1, എസ്പി-1, ബിഎസ്പി-1 എന്നിങ്ങനെയായിരുന്നു സിറ്റിങ് സീറ്റുകള്‍. ബിജെപി, ബിഎസ്പി എന്നിവയുടെ ഒരോ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത എസ്പി ഏക സീറ്റിങ് സീറ്റ് നിലനിര്‍ത്തുകയും ചെയ്തു. ബിജെപിക്കും എസ്പിക്കും ഒരോ സീറ്റുകള്‍ നഷട്മായെങ്കിലും വോട്ട് വിഹിതത്തിലെയടക്കം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും വലിയ നഷ്ടം ഉണ്ടായിരിക്കുന്നത് ബിഎസ്പിക്കാണ്.

bsp

ബിജെപി 35.64 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ എസ്പിക്ക് 22.61 ശതമാനം വോട്ടും ബിഎസ്പിക്ക് 17.02 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായി രൂപീകരിച്ച സഖ്യം അവസാനിപ്പിച്ച് വലിയ ആത്മവിശ്വാസത്തോടെയായിരുന്നു ബിഎസ്പി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം ഒരിടത്തും കാഴ്ച്ചവെക്കാന്‍ മായാവതിയുടെ പാര്‍ട്ടിക്ക് സാധിച്ചില്ല.

താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ പി ജയരാജനോ? അന്വേഷണം വേണമെന്ന് പികെ ഫിറോസ്!താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ പി ജയരാജനോ? അന്വേഷണം വേണമെന്ന് പികെ ഫിറോസ്!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യം വലിയ മുന്നേറ്റം നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനമെങ്കിലും 15 സീറ്റില്‍ മാത്രമായിരുന്നു സഖ്യത്തിന് വിജയിക്കാന്‍ സാധിച്ചത്. 10 സീറ്റില്‍ ബിഎസ്പിയും 5 സീറ്റില്‍ എസ്പിയുമായിരുന്നു വിജയിച്ചത്.

English summary
uttar pradesh by poll result; Mayawati faced a major setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X