കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത് ബിജെപിയുടെ ചതിക്കുഴിയാണ്... വീണുപോകരുത്; മുന്നറിയിപ്പുമായി രാകേഷ് ടികായത്

Google Oneindia Malayalam News

ലഖ്‌നൗ: തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഹിന്ദു- മുസ്ലീം വാചാടോപത്തിലൂടെ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഇനിയുള്ള ദിവസങ്ങളില്‍ ഹിന്ദു-മുസ്ലിം, ജിന്ന എന്നിവ രാഷ്ട്രീയ വ്യവഹാരത്തിലെ സ്ഥിരം വിഷയങ്ങളാകുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമൂഹത്തെ ധ്രുവീകരിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കര്‍ഷകര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും മറ്റൊരു പ്രേരണയും അവര്‍ക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ വോട്ടിങ് മുന്‍ഗണനയെക്കുറിച്ച് ചോദിച്ചപ്പോള്‍, കര്‍ഷകര്‍ ഉല്‍പന്നങ്ങള്‍ പകുതി വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, എങ്ങനെ വോട്ടുചെയ്യണമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മാത്രം ഉദ്ദേശിച്ചുള്ള ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകളാല്‍ സ്വാധീനിക്കപ്പെട്ട് പോകരുതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് റാഫി, സംവിധായകന്‍ വ്യാസന്‍ എടവനക്കാടിനെയും ചോദ്യം ചെയ്യുന്നുദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് റാഫി, സംവിധായകന്‍ വ്യാസന്‍ എടവനക്കാടിനെയും ചോദ്യം ചെയ്യുന്നു

1

മാര്‍ച്ച് 15 വരെ ഹിന്ദു, മുസ്ലീം, ജിന്ന എന്നിവര്‍ യു പിയില്‍ ഔദ്യോഗിക അതിഥികളാകാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് പാര്‍ട്ടിയാണ് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് പ്രവചിക്കാന്‍ കഴിയില്ലെങ്കിലും, ജനങ്ങള്‍ തീര്‍ച്ചയായും ഭരണകക്ഷിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ തങ്ങളുടെ വിളകള്‍ അതിന്റെ പകുതി വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുന്ന സര്‍ക്കാരില്‍ അവര്‍ നിരാശരാണ്. സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക മുന്നേറ്റത്തിന്റെ സമയത്ത് ദല്‍ഹിയില്‍ ലഭിച്ച '13 മാസത്തെ പരിശീലനം' അവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാന്‍ സാവകാശം ലഭിച്ചു,' രാകേഷ് ടികായത് പറഞ്ഞു.

2

ജനുവരി 31 ന് ഒരു വലിയ കര്‍ഷക പ്രതിഷേധം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു, മിനിമം താങ്ങുവില (എം എസ് പി) സംബന്ധിച്ച സമിതി ഇതുവരെ കേന്ദ്രം രൂപീകരിച്ചിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാഷ്ട്രീയ നേതാക്കള്‍ വോട്ട് തേടുന്ന രാജ്യത്തിന് ഒരിക്കലും പുരോഗതി കൈവരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഉത്തര്‍പ്രദേശില്‍ എസ് പി-ആര്‍ എല്‍ ഡി സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് രാകേഷ് ടികായതിന്റെ സഹോദരനും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റുമായ നരേഷ് ടികായത് പറഞ്ഞിരുന്നു.

3

എന്നാല്‍ തങ്ങള്‍ ഇതുവരെ ഒരു പിന്തുണയും നല്‍കിയിട്ടില്ലെന്നും അങ്ങനെ വല്ലതുമുണ്ടെങ്കില്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അത് സ്ഥിരീകരിക്കുമെന്നുമായിരുന്നു ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രാകേഷ് ടികായത് മറുപടി പറഞ്ഞിരുന്നത്. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക്ദള്‍ സഖ്യത്തിന് പിന്തുണ നല്‍കുമെന്ന പ്രസ്താവന തെറ്റിദ്ധാരണ കൊണ്ട് വന്നതാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും.

4

നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ മുന്നേറ്റം. 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

English summary
Rakesh Tikait, has said that the BJP is trying to create divisions through Hindu-Muslim rhetoric during elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X