കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാവോ സന്യാസിയോ ആരാണ് നമ്പർ 1? കൊവിഡ് നിയന്ത്രണത്തിൽ യുപി കേരളത്തെക്കാൾ മെച്ചമെന്ന് കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ കേരളത്തെയും ഉത്തർപ്രദേശിനേയും താരതമ്യപ്പെടുത്തി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഉത്തർപ്രദേശിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂവായിരത്തിലേക്ക് താഴ്ന്നപ്പോൾ കേരളത്തിലത് ഇപ്പോഴും പതിനായിരത്തിന് മുകളിലാണെന്ന് കുമ്മനം പറയുന്നു. കേരളം ലോക്ക്ഡൗൺ എങ്ങനെ ഒഴിവാക്കണം എന്നറിയാതെ നിൽക്കുകയാണ് എന്നും മാധ്യമങ്ങൾ യുപിയുടെ നേട്ടം കാണുന്നില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

KUMMAN

കുമ്മനം രാജശേഖരന്റെ പ്രതികരണം: ' ഉത്തർപ്രദേശിൽ ഏപ്രിലിൽ മൂന്നുലക്ഷത്തിപതിനായിരത്തോളമായിരുന്നു കോവിഡ് ആക്റ്റീവ് കേസുകൾ. എന്നാൽ ഇന്നലെ അത് മുവായിരത്തിലേക്ക് താഴ്ന്നിരിക്കുന്നു. ഉത്തർപ്രദേശിലെ ജനനായകൻ യോഗി ആദിത്യനാഥിന്റെ ശക്തമായ നിലപാടുകളാണ് ഇത്രയും വലിയൊരു മാറ്റത്തിലേക്ക് എത്താൻ അവരെ സഹായിച്ചത്. അതെ സമയം കേരളത്തിൽ ഇപ്പോഴും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലാണ്.

ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍

Recommended Video

cmsvideo
Kerala to remove all bad words and phrases against women from text books| Oneindia Malayalam

ഉത്തർപ്രദേശിൽ ഇതുവരെ അഞ്ചര കോടിയോളം ആളുകളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്. അതിലൂടെ രോഗവ്യാപനം വലിയ തോതിൽ പിടിച്ചുകെട്ടാൻ യുപി സർക്കാരിനായി. എന്നാൽ കേരളം കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ചു ടിപിആർ നിരക്ക് കുറച്ചു കാണിക്കാൻ പരിശ്രമിക്കുകയാണ്.

പതിമൂവായിരം കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും എഴുന്നൂറ് കണ്ടെയ്ൻമെൻറ് സോണുകളിലേക്ക് ചുരുങ്ങാൻ യുപിക്ക് സാധിച്ചതും വൻ നേട്ടമാണ്. എന്നാൽ കേരളം ലോക്ക്ഡൗൺ എങ്ങനെ ഒഴിവാക്കണമെന്നറിയാതെ ഉഴറുകയാണ്. എന്തിനും ഏതിനും ഉത്തർപ്രദേശിനെയും യോഗി ആദിത്യനാഥിനെയും കുറ്റം പറയുന്ന ഇവിടത്തെ മാദ്ധ്യമങ്ങൾ എന്തുകൊണ്ടാണ് യുപിയുടെ ഈ നേട്ടം കാണാതെ പോകുന്നത്'?

അനസൂയ ഭരദ്വാജിന്റെ ആരും കാണാത്ത ചിത്രങ്ങള്‍; പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
Uttar Pradesh is far better than Kerala in Covid control, Says BJP leader Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X