കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ 27 വരെ രാഷ്ട്രപതി ഭരണം തന്നെ... സുപ്രീം കോടതിയുടെ സ്‌റ്റേ

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭിയ്ക്കുന്നതുവരെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം തന്നെ നില്‍ക്കും. ഏപ്രില്‍ 27 നാണ് കേസ് വീണ്ടും പരിഗണിയ്ക്കുന്നത്.

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അതിരൂക്ഷമായിട്ടായിരുന്നു ഹൈക്കോടതി വിമര്‍ശിച്ചത്. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നു ഉത്തരാഖണ്ഡ് ഭരിച്ചിരുന്നത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി ഹൈക്കോടി റദ്ദാക്കുകയും ചെയ്തു.

Supreme Court

ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്രത്തിന് അനുകൂല വിധി ലഭിച്ചത്. കേസ് ഭരണഘടനാ ബഞ്ച് വിശദമായി കേള്‍ക്കണം എന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.

മാര്‍ച്ച് 18 നാണ് ഉത്തരാഖണ്ഡ് രാഷ്ട്രീയം കലങ്ങി മറിയാന്‍ തുടങ്ങിയത്. കോണ്‍ഗ്രസ് സര്‍ക്കാരിലെ ഒമ്പത് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേരുകയായിരുന്നു. ഇതോടെ ഹരീഷ് റാവത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള അവകാശവാദവുമായി ബിജെപി രംഗത്തെത്തിയെങ്കിലും കൂറുമാറിയ എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി.

ഇതോടെ കോണ്‍ഗ്രസിന് വീണ്ടും ഭൂരിപക്ഷം ലഭിച്ചു. സഭയില്‍ വിശ്വാസവോട്ട് തേടാനിരിയ്ക്കവേയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.

English summary
The Supreme Court today stayed the order of the Uttarkhand High Court which had quashed the imposition of President's rule in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X