Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ ഗെയിംസിന് സമാപനം; ഇന്ത്യയുടെ പുതിയ സ്പോർട്സ് ഹബ്ബായി മാറി ഉത്തരാഖണ്ഡ്: നിറയെ കയ്യടി

ഉത്തരാഖണ്ഡിനെ രാജ്യത്തെ തന്നെ മികച്ച സ്‌പോർട്‌സ് ഹബ്ബാക്കി മാറ്റിയ സംസ്ഥാന ഭരണകൂടത്തിന് അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തുടനീളമുള്ള സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇതിന് പ്രധാനമായും കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ അന്താരാഷ്ട്ര സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അമിത് ഷായുടെ പ്രശംസ.

ഇന്ത്യയെ ഒരു ആഗോള സ്‌പോർട്‌സ് ഹബ്ബായി മാറുന്നതിനുള്ള യാത്രയുടെ തുടക്കമാണ് ഇത്തവണത്തെ നാഷണല്‍ ഗെയിംസ് എന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രിയും അവകാശപ്പെട്ടു. 'ദേശീയ ഗെയിംസ് ഇന്ന് അവസാനിക്കുകയാണ്. വരും ദിവസങ്ങളിൽ ഇന്ത്യയെ സ്‌പോർട്‌സിന്റെ ഹബ്ബാക്കി മാറ്റാനുള്ള യാത്ര ഇന്ന് ആരംഭിച്ചിരിക്കുന്നു... സ്‌പോർട്‌സിൽ, നമ്മൾ ഒന്നുകിൽ വിജയിക്കണം അല്ലെങ്കിൽ പഠിക്കണം... അർജുനനെപ്പോലുള്ള ധീരരായ യോദ്ധാക്കളുടെ നാട്ടിൽ നിന്നാണ് നമ്മൾ വരുന്നതെന്ന സന്ദേശം ലോകത്തിന് നല്‍കണം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്'മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

games

പോയിന്റ് നില

68 സ്വർണ്ണമുൾപ്പെടെ 121 മെഡലുകളുമായി സർവീസസ് ആണ് ഇത്തവണ ദേശീയ ഗെയിംസില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. 198 മെഡലുകളുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തെത്തി. 54 സ്വർണ്ണ മെഡലുകളാണ് അവർ കരസ്ഥമാക്കിയത്. 153 മെഡലുകളുമായി ഹരിയാന മൂന്നാം സ്ഥാനം നേടിയപ്പോള്‍ കർണാടകയും മധ്യപ്രദേശുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. 13 സ്വർണ്ണമെഡല്‍ അടക്കം 54 പോയിന്റുമായി കേരളം ഇത്തവണ പതിനാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

amit-sha-games

38 ടീമുകളെ പ്രതിനിധീകരിച്ച് ഏകദേശം 10000 അത്‌ലറ്റുകളും ഒഫീഷ്യല്‍സുമാണ് ഇത്തവണ ഗെയിംസില്‍ പങ്കെടുത്തത്. ഹരിദ്വാർ, നൈനിറ്റാൾ, ഹൽദ്വാനി, രുദ്രപൂർ, ശിവപുരി, ന്യൂ തെഹ്രി എന്നീ ആറ് നഗരങ്ങളിലായി മത്സരങ്ങൾ നടന്നു. അത്‌ലറ്റിക്‌സ്, ഷൂട്ടിംഗ്, ഗുസ്തി, നീന്തൽ, ഹോക്കി, ബോക്സിംഗ്, ബാഡ്മിന്റൺ, ഭാരോദ്വഹനം, ഫുട്ബോൾ, ടെന്നീസ്, ടേബിൾ ടെന്നീസ് തുടങ്ങിയ പ്രധാന ഒളിമ്പിക് കായിക ഇനങ്ങളെല്ലാം മത്സര ഇനങ്ങളായി.

ഉദ്ഘാടനവും പ്രദർശന കായിക മത്സരങ്ങളും

ജനുവരി 28 ന് ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗെയിംസ് ഉദ്ഘാടനം ചെയ്തത്. പ്രധാന പരിപാടികൾക്കൊപ്പം കളരിപ്പയറ്റ്, യോഗാസന, മല്ലകംഭ്, റാഫ്റ്റിംഗ് തുടങ്ങിയ പ്രകടന കായിക ഇനങ്ങളും ഇത്തവണ ഉണ്ടായിരുന്നു. മെഡൽ ഇതര പരിപാടികൾ കായിക പ്രദർശനത്തിന്റെ സാംസ്കാരിക വൈവിധ്യം വർദ്ധിപ്പിക്കുകയും കാണികളുടെ കയ്യടി നേടുകയും ചെയ്തു.

ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ വളരെ അധികം അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമി സമാപന ചടങ്ങിൽ വിശിഷ്ടാതിഥികളെ ഊഷ്മളമായി സ്വാഗതം ചെയ്തു. "38-ാമത് ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിലേക്ക് നിങ്ങളെ എല്ലാവരെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.

പ്രധാന മത്സരാർത്ഥികള്‍

ഒളിമ്പിക് മെഡൽ ജേതാക്കളായ ലോവ്‌ലിന ബോർഗോഹെയ്ൻ (ബോക്സിംഗ്), സ്വപ്‌നിൽ കുസാലെ (ഷൂട്ടിംഗ്), സരബ്ജോത് സിംഗ് (ഷൂട്ടിംഗ്), വിജയ് കുമാർ (ഷൂട്ടിംഗ്) എന്നിവരുൾപ്പെടെ പ്രമുഖ ഇന്ത്യൻ അത്‌ലറ്റുകളും ഉത്തരാഖണ്ഡിലെ നാഷണല്‍ ഗെയിംസില്‍ പങ്കെടുത്തു.

ലോകോത്തര സൗകര്യങ്ങളും ആഥിതേയത്വവും

ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് മികച്ച സൗകര്യങ്ങളും സുരക്ഷയുമാണ് ഉത്തരാഖണ്ഡ് സർക്കാർ ഒരുക്കിയത്. ആവശ്യമുള്ളപ്പോഴെല്ലാം സഹായം നൽകാൻ തയ്യാറായി, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ടീമുകളും ഗെയിംസ് വേദികളിലും താമസയിടങ്ങളിലും സജ്ജരായിരുന്നു. കായികതാരങ്ങൾക്ക് സുഖമായി യാത്ര ചെയ്യാനും അവരുടെ പ്രകടനത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഉറപ്പാക്കുന്നതിനുമായി മത്സര വേദികളെ താമസ സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഇ-റിക്ഷ, ബസ് സർവീസുകൾ ഉൾപ്പെടെയുള്ള കാര്യക്ഷമമായ ഗതാഗത സൗകര്യവും സർക്കാർ ഗെയിംസിനായി ഒരുക്കി.

വിവിധ പ്രാദേശിക അഭിരുചികൾ നിറവേറ്റുന്ന പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കിക്കൊണ്ട് കായികതാരങ്ങളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും സർക്കാർ പ്രത്യേക ഊന്നല്‍ നല്‍കി. ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാവർക്കും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയ ഉത്തരാഖണ്ഡ് സർക്കാർ കായികതാരങ്ങളുടേയും ഓഫീഷ്യലുകളുടേയും മനംകവർന്നു. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, മറ്റ് വേദികൾക്കൊപ്പം, അനുകൂലമായ മത്സര അന്തരീക്ഷം വളർത്തുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചുകൊണ്ട് മാസങ്ങള്‍ക്ക് മുന്‍പേ നടത്തിയ തയ്യാറെടുപ്പിലൂടെയാണ് ഇത്രയും മനോഹരമായ പരിപാടി അവതരിപ്പിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചത്.

കായികതാരങ്ങളെ സ്വാഗതം ചെയ്യുകയും അവർക്ക് യാതൊരു കുറവുകളും ഉണ്ടാകുന്നില്ലെന്ന് ഉറക്കാപ്പാക്കുന്നതിനും വേണ്ടി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ വളരെ തീവ്രമായ ശ്രമങ്ങളാണ് സർക്കാർ സംവിധാനങ്ങള്‍ നടത്തിയത്. പ്രാദേശിക വളണ്ടിയർമാരുടെയും സ്പോർട്സ് കോർഡിനേറ്റർമാരുടെയും പങ്കാളിത്തം മുതൽ വിവിധ സംസ്ഥാനങ്ങളുടെ പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്ന സാംസ്കാരിക പരിപാടികളുടെ സംഘാടനത്തില്‍ വരെ ഉത്തരാഖണ്ഡ് കൃത്യമായ വ്യക്തിമുദ്ര പതിപ്പിച്ചു. ഈ സാംസ്കാരിക പ്രദർശനങ്ങൾ വിനോദം മാത്രമല്ല, സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക ഘടനയെക്കുറിച്ചുള്ള അനുഭവവും കാഴ്ചക്കാർക്ക് നല്‍കി.

ഊഷ്മളവും ആകർഷകവുമായ മത്സര അന്തരീക്ഷത്തിന് കായികതാരങ്ങളിൽ നിന്നും ലഭിച്ച വലിയ അഭിനന്ദനങ്ങള്‍ ദേശീയ ഗെയിംസ് വലിയ വിജയമായി എന്നതിനുള്ള വ്യക്തമായ ഉദാഹരണമാണ് . ലോകോത്തര കായിക സൗകര്യങ്ങളുടെ സുഗമമായ സംയോജനവും മികച്ച ആതിഥ്യമര്യാദയും ഈ ഗെയിംസിനെ വെറുമൊരു മത്സരം മാത്രമല്ല, സ്പോർട്സ്മാന്‍ ഷിപ്പിന്റേയും സാംസ്കാരിക വിനിമയത്തിന്റെയും ആഘോഷമാക്കി മാറ്റി. ഇത്തരത്തിലുള്ള മികച്ച ആസൂത്രണവും നടത്തിപ്പും ഭാവിയില്‍ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാതൃകയായി ഉത്തരാഖണ്ഡിനെ മാറ്റുന്നു. യഥാർത്ഥ സ്പോർട്സ്മാന്‍ഷിപ്പ് കളിക്കളത്തിന്റെ അതിരുകൾ മറികടക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+