ഉത്തരാഖണ്ഡില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും; 9പേര്‍ മരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴ. ഉരുള്‍ പൊട്ടലിലും മഴയിലും ഒമ്പത് പേര്‍ മരിച്ചു. കനത്തമഴയില്‍ ഹൈവേയിലൂടെ ഉള്ള ബദ്രീനാഥ് തീര്‍ത്താടകരുടെ യാത്ര തടസ്സപ്പെട്ടു.
റോഡുകളില്‍ പാറകളും മറ്റും വീണുകിടക്കുന്നതാണ് ക്ഷേത്രങ്ങളിലേക്കുള്ള യാത്രയക്ക് തടസ്സമാകുന്നത്. മൂന്ന് പേര്‍ ഉരുള്‍പൊട്ടലിലും അറ് പേര്‍ കാറ് കൊക്കയിലേക്ക് മറിഞ്ഞുമാണ് മരിച്ചത്.

തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഉത്തരാഖണ്ഡിലെ നദികളിലെ ജലനിരപ്പ് അപകടകരമാം വിധത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഹരിദ്വാറില്‍ ഗംഗാനദി അപകടകരാം വിധം നിറഞ്ഞൊഴുകുകയാണ്. ഇത് കൂടാതെ ശാര്‍ദ, തൗണ്‍സ്, രാംഗംഗ, നന്ദൂര്‍, ഗൗല, കോസി, സരയൂ നദികളും അപകട നില കഴിഞ്ഞ് ഒഴുകുന്നുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് വന്‍ സുരക്ഷയാണ് ഉത്തരാഖണ്ഡില്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. സംസ്ഥാനത്തെ മലനിര മേഖലകളായ ഉത്തരകാശി, ചമോലി, രുദ്രപ്രയാഗ്, പിതോരഗര്‍ എന്നീ ദുരന്ത ബാധിത ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്.












Click it and Unblock the Notifications