Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ പണം ഞങ്ങൾക്ക് വേണ്ട! തോമസ് ചാണ്ടി നൽകിയ അമ്പതിനായിരം രൂപ ഉഴവൂരിന്റെ ഭാര്യ മടക്കി നൽകി

ഉഴവൂർ വിജയന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് എൻസിപി പ്രവർത്തകരടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു.

കോട്ടയം: ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മന്ത്രി തോമസ് ചാണ്ടി നൽകിയ ധനസഹായം ഉഴവൂരിന്റെ കുടുംബം തിരിച്ചയച്ചു. ഉഴവൂരിന്റെ ഭാര്യ ചന്ദ്രമണിയാണ് തോമസ് ചാണ്ടി
നൽകിയ പണം ഡിഡിയായി തിരികെ അയച്ചത്.

ഉഴവൂർ വിജയന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് എൻസിപി പ്രവർത്തകരടക്കമുള്ളവർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ചില എൻസിപി നേതാക്കൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് ഗുരുതരമായ ആരോപണങ്ങളുയർന്നത്. ഇതിനു പിന്നാലെയാണ് ഗതാഗത മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി നൽകിയ പണം ഉഴവൂരിന്റെ കുടുംബം തിരികെ നൽകിയത്.

കൊച്ചിയിലെ ആശുപത്രിയിൽ...

കൊച്ചിയിലെ ആശുപത്രിയിൽ...

എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയൻ അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ മന്ത്രി തോമസ് ചാണ്ടി അദ്ദേഹത്തെ സന്ദർശിക്കാനെത്തിയിരുന്നു. ഉഴവൂരിന്റെ മരണത്തിന് മൂന്നു ദിവസം മുൻപായിരുന്നു സന്ദർശനം.

കവർ നൽകി...

കവർ നൽകി...

കൊച്ചിയിലെ ആശുപത്രിയിൽ ഉഴവൂരിനെ സന്ദർശിച്ച് മടങ്ങുന്നതിന് മുൻപാണ് തോമസ് ചാണ്ടി അദ്ദേഹത്തിന്റെ കൈയിൽ ഒരു കവർ വച്ചുകൊടുത്തത്.

കവറിൽ പണം...

കവറിൽ പണം...

തോമസ് ചാണ്ടി മടങ്ങിയ ശേഷം കവറിൽ എന്താണെന്ന് നോക്കാൻ ഉഴവൂർ ഭാര്യ ചന്ദ്രമണിയോട് ആവശ്യപ്പെട്ടു. തുടർന്ന് ചന്ദ്രമണി കവർ തുറന്ന് നോക്കിയപ്പോളാണ് 50,000 രൂപയാണെന്ന് മനസിലായത്.

പണം തിരികെ നൽകണമെന്ന്...

പണം തിരികെ നൽകണമെന്ന്...

തോമസ് ചാണ്ടി നൽകിയ പണം അദ്ദേഹത്തിന് തന്നെ തിരികെ നൽകണമെന്ന് ഉഴവൂർ വിജയൻ അന്നേ ഭാര്യയ്ക്ക് നിർദേശം നൽകിയിരുന്നു.

വിവാദങ്ങൾ...

വിവാദങ്ങൾ...

ഉഴവൂരിന്റെ മരണത്തെ സംബന്ധിച്ച് പുതിയ വിവാദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് തോമസ് ചാണ്ടി നൽകിയ പണം ഉഴവൂർ നിർദേശിച്ചത് പ്രകാരം ഭാര്യ മടക്കിയയച്ചത്.

ഡിഡിയായി നൽകി...

ഡിഡിയായി നൽകി...

തോമസ് ചാണ്ടി നൽകിയ 50,000 രൂപ ഡിഡിയായാണ് ഉഴവൂരിന്റെ ഭാര്യ ചന്ദ്രമണി തിരികെ നൽകിയത്. എന്നാൽ ഇതുസംബന്ധിച്ച് തോമസ് ചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അന്വേഷണം...

അന്വേഷണം...

ഉഴവൂരിന്റെ മരത്തെച്ചൊല്ലി വിവാദങ്ങളും സംശയങ്ങളും ഉടലെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഉഴവൂരിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+