കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യക്തിപരമായ അധിക്ഷേപത്തില്‍ തളര്‍ന്നു,ഉഴവൂരിന്റെ മരണത്തെക്കുറിച്ച് സന്തത സഹചാരി പറയുന്നത്

കുടുംബവുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച ആരോപണങ്ങളില്‍ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയിരുന്നു.

  • By Nihara
Google Oneindia Malayalam News

കൊച്ചി : അന്തരിച്ച നേതാവ് ഉഴവൂര്‍ വിജയന്‍ എന്‍സിപിയിലെ പ്രശ്‌നങ്ങളില്‍ മനം നൊന്ത് നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ സന്തത സഹചാരിയായ സതീഷ് കല്ലക്കോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചില നേതാക്കളൊക്കെ അദ്ദേഹത്തെ രൂക്ഷമായി വമര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മുതിര്‍ന്ന നേതാവ് ഫോണില്‍ വിളിച്ചു സംസാരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന് വയ്യാതായത്. തുടര്‍ന്ന് താന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നും സതീഷ് പറഞ്ഞു. എന്‍സിപി അധ്യക്ഷ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കാനായിരുന്നു പലരും ശ്രമിച്ചത്. പാര്‍ട്ടിയില്‍ നി്‌നനുള്ളവരുടെ ഇത്തരം നീക്കത്തില്‍ അദ്ദേഹം തളര്‍ന്നുപോയെന്നും സതീഷ് പറയുന്നു.

അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കാന്‍ ശ്രമിച്ചിരുന്നു

അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കാന്‍ ശ്രമിച്ചിരുന്നു

ഉഴവൂര്‍ വിജയനെ എന്‍സിപി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കാന്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ ശ്രമിച്ചിരുന്നുവെന്നും ഇക്കാര്യം അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സന്തസഹചാരിയായ സതീഷ് വെളിപ്പടുത്തിയിട്ടുള്ളത്.

ആരോപണങ്ങളില്‍ തകര്‍ന്നു പോയി

ആരോപണങ്ങളില്‍ തകര്‍ന്നു പോയി

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കുന്നതിനായി പല തരത്തിലുള്ള ആരോപണങ്ങളും പ്രചരിച്ചിരുന്നു. കുടുംബത്തെ അടക്കം ചേര്‍ത്ത് പ്രചരിച്ച ആരോപണങ്ങളില്‍ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നുവെന്നും സതീഷ് പറയുന്നു.

മരണത്തിന് ഉത്തരവാദി

മരണത്തിന് ഉത്തരവാദി

ആരോപണങ്ങളില്‍ മനം നൊന്ത് അദ്ദേഹത്തിന്റെ ശാരീരിക നില വഷളായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു പിന്നില്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നവരായിരിക്കുമെന്ന് ഉഴവൂര്‍ വിജയന്‍ വ്യക്തമാക്കിയിരുന്നു.

അന്വേഷണം വേണമെന്ന് പിടി തോമസ്

അന്വേഷണം വേണമെന്ന് പിടി തോമസ്

ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സന്തതസഹചാരി സതീഷ് വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. ഈ വിഷയങ്ങള്‍ ഉഴവൂര്‍ വിജയന്റെ മരണത്തിന് കാരണമായിരുന്നുവോയെന്ന് അന്വേഷിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

 പരാതി നല്‍കി

പരാതി നല്‍കി

ഉഴവൂര്‍ വിജയന്റെ സന്തത സഹചാരി സതീഷിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് അറിയിച്ചു. വിഷയത്തില്‍ അന്വേഷണം വേണമെന്ന് പിസി ജോര്‍ജ് എംഎല്‍എയും ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Satheesh Kallakode about Uzhavoor Vijayan's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X