കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റത്തിന് ഒരു വോട്ട്... ഇതാരാ ഒബാമയോ...?

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

പൊന്നാനി: പഴയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്നതാണ് പൊന്നാനിയിലെ ഇടത് സ്വതന്ത്രന്‍ വി അബ്ദുറഹ്മാന്റെ പ്രചാരണം. ഒബാമ ചോദിച്ചതുപോലെ മാറ്റത്തിന് ഒരു വോട്ടാണ് അബ്ദുറഹ്മാന്‍ പൊന്നാനിക്കാരോട് ചോദിക്കുന്നത്.

മണ്ഡലം രൂപീകരിച്ചതുമുതല്‍ മുസ്ലീം ലീഗിനൊപ്പമാണ് പൊന്നാനി ലോക്‌സഭ മണ്ഡലം. ഇത്രകാലം മുസ്ലീം ലീഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ഒരു വികസനവും വന്നിട്ടില്ലെന്നാണ് ആരോപണം. ഇതിന് ഒരു മാറ്റം വേണ്ടേ എന്നാണ് അബ്്ദുറഹ്മാന്റെ ചോദ്യം.

ഇത്തവണ ഇടതുപക്ഷത്തോടൊപ്പം നിന്ന് പൊരുതാന്‍ ശ്രമിക്കുകയാണ് പഴയ കോണ്‍ഗ്രസ്സുകാരന്‍. കെപിസിസിയുടെ നിര്‍വ്വാഹകസമിതി അംഗമായിരുന്ന വി അബ്ദുറഹ്മാന്‍ തന്റെ പഴയ സഹപ്രവര്‍ത്തകരുടെ പിന്തുണയും തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നുണ്ട്. വീടുകള്‍ കയറിയിറങ്ങിയുള്ള വോട്ടഭ്യര്‍ത്ഥനയും, റോഡ് ഷോയും ഒക്കെയായി അബ്ദു റഹ്മാന്റെ പ്രചാരണം തുടരുകയാണ്..

വോട്ട് ചോദിച്ച് സ്ഥാനാര്‍ത്ഥി

വോട്ട് ചോദിച്ച് സ്ഥാനാര്‍ത്ഥി

പൊന്നാനിയിലെ ഇടത് സ്വതന്ത്രന്‍ വി അബ്ദു റഹ്മാന്‍ പര്യടനത്തിനിടെ

 ഇപ്പോഴും കോണ്‍ഗ്രസ് ആണോ?

ഇപ്പോഴും കോണ്‍ഗ്രസ് ആണോ?

ഈ ഫോട്ടോ കണ്ട് തെറ്റിദ്ധരിക്കണ്ട. മുസ്ലീം ലീഗ് ഭരിക്കുന്ന പൊന്മുണ്ടം പഞ്ചായത്തിനെതിരെ കോണ്‍ഗ്രസ്സുകാര്‍ സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാനാണ്.

 പ്രചാരണാവേശം

പ്രചാരണാവേശം

വി അബ്ദു റഹ്മാന്‍ പൊന്നാനി മണ്ഡലത്തിലെ പ്രചാരണ യോഗത്തിനെത്തിയപ്പോള്‍.

റോഡിലിറങ്ങി വോട്ട് പിടിത്തം

റോഡിലിറങ്ങി വോട്ട് പിടിത്തം

വി അബ്ദു റഹ്മാന്‍ വോട്ടഭ്യര്‍ത്ഥനയുമായി റോഡിലിറങ്ങിയപ്പോള്‍.

നിങ്ങളില്ലാതെ എന്ത് തിരഞ്ഞെടുപ്പ്

നിങ്ങളില്ലാതെ എന്ത് തിരഞ്ഞെടുപ്പ്

തീരദേശ മേഖലയിലെ വോട്ടാണ് പൊന്നാനി മണ്ഡലത്തില്‍ നിര്‍ണായകമാവുക. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വി അബ്ദു റഹ്മാന്‍.

രക്തഹാരം

രക്തഹാരം

തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ വി അബ്ദുറഹ്മാനെ രക്തഹാരം അണിയിക്കുന്നു.

English summary
V Abdurahman asks vote for a change.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X