Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂരല്ല... അബ്ദുറഹ്‌മാന്‍ തിരൂരില്‍ മത്സരിക്കും; കൊണ്ടോട്ടിയില്‍ പി ജിജി. കോട്ടക്കലില്‍ പ്രീതി

മലപ്പുറം: മന്ത്രി വി അബ്ദുറഹ്‌മാന്‍ തിരൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. സിപിഎമ്മും അബ്ദുറഹ്‌മാനും ഇക്കാര്യം സ്ഥിരീകരിച്ചു. നേരത്തെ താനൂരിലെ സ്ഥാനാര്‍ത്ഥിയായി അബ്ദുറഹ്‌മാനെ സിപിഎം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അബ്ദുറഹ്‌മാന്‍ ഇതില്‍ അതൃപ്തനായിരുന്നു. തിരൂരില്‍ മത്സരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. അനുനയിപ്പിക്കാന്‍ സിപിഎം ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

ഇതോടെ അബ്ദുറഹ്‌മാന്‍ സ്വതന്ത്രനാണെന്നും എവിടെയാണ് മത്സരിക്കുന്നതെന്ന് അദ്ദഹം തീരുമാനിക്കട്ടെ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് തിരൂരിലെ അബ്ദുറഹ്‌മാന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎം പ്രഖ്യാപിച്ചത്. തിരൂരില്‍ മത്സരിക്കുമെന്ന് അബ്ദുറഹ്‌മാനും സ്ഥിരീകരിച്ചു. പെരുന്നാളിന് ശേഷം പ്രചരണത്തിന് ഇറങ്ങുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

V Abdurahman

തിരൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പോരൂരില്‍ ആണ് അബ്ദുറഹ്‌മാന്റെ ജന്മനാട്. താനൂരിന്റെ അതിര്‍ത്തി പ്രദേശമാണ് ഇത്. സ്വന്തം നാട്ടില്‍ ഇത്തവണ മത്സരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തിരൂര്‍ വികസനത്തില്‍ പിന്നോട്ടാണെന്നും ഇത്തവണ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. താനൂരിലെ സിറ്റിംഗ് എംഎല്‍എയും കായിക, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന, തപാല്‍, റെയില്‍വേ വകുപ്പ് മന്ത്രിയുമാണ് അബ്ദുറഹ്‌മാന്‍.

2014 ല്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായിരിക്കെ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫ് സ്വതന്ത്രനായി പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഇ ടി മുഹമ്മദ് ബഷീറിനെതിരെ മത്സരിച്ചിരുന്നു. 2016 ലും 2021 ലും താനൂര്‍ മണ്ഡലത്തില്‍ നിന്നും ജയിച്ച് നിയമസഭയിലെത്തി. അതേസമയം കൊണ്ടോട്ടി, കോട്ടക്കല്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളേയും സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊണ്ടോട്ടിയില്‍ സിപിഎം സ്വതന്ത്രരെ തേടിയേക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍ എല്ലാം ഇങ്ങനെയായിരുന്നു സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പാര്‍ട്ടി അംഗത്തെ തന്നെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സിപിഎം മഞ്ചേരി ഏരിയാ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ. പി ജിജിയാണ് കൊണ്ടോട്ടിയിലെ സ്ഥാനാര്‍ത്ഥി.

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായിരുന്ന ജിജി നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. 2021 ല്‍ വേങ്ങരയില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചിരുന്നു.

കോട്ടക്കലില്‍ കെ പ്രീതിയാണ്് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം കുറ്റിപ്പുറം ലോക്കല്‍ കമ്മിറ്റിയംഗവും കര്‍ഷകസംഘം വളാഞ്ചേരി ഏരിയാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമാണ്. കുറ്റിപ്പുറം സ്വദേശിയായ പ്രീതി പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയംഗവും പ്രവാസി വനിതാ കുടുംബവേദിയുടെ സംസ്ഥാന കണ്‍വീനറുമാണ്. ഞായറാഴ്ചയാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+