യുഡിഎഫിന്റെ പുതിയ മുഖം, മാറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പ്; വിഡി സതീശന് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍
തിരുവനന്തപുരം: ഏറെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ പ്രതിപക്ഷ നേതാവായി വിഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തിരിക്കുകയാണ്. നിയമസഭയുടെ അകത്തും പുറത്തും കോണ്‍ഗ്രസിന്റെ ശക്തനായ നേതാക്കളില്‍ ഒരാളാണ് പറവൂര്‍ എംഎല്‍എയായ വിഡി സതീശന്‍. ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നതിന് പിന്നാലെ സ്വാഗതം ചെയ്ത് നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ യുവ നേതാക്കളടക്കം വിഡി സതീശന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രമുഖ നേതാക്കളുടെ പ്രതികരണങ്ങളിലേക്ക്.
ദല്‍ഹി ലോക്ക്ഡണ്‍ ചിത്രങ്ങള്‍ (22-05-2021)

ജനകീയനായ ജനപ്രതിനിധി
മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തനം ആഴത്തിലുള്ള പഠനം ആത്മാര്‍ത്ഥമായ ഇടപെടല്‍ ജനകീയനായ ജനപ്രതിനിധി എന്നിങ്ങനെയാണ് മുന്‍ എംഎല്‍എ വിടി ബല്‍റാം വിഡി സതീശനെ വിശേഷിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ ജനാധിപത്യ മനസ്സാക്ഷിയുടെ പുതിയ നായകന്‍ വി ഡി സതീശന് അഭിനന്ദനങ്ങള്‍- വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

വിഡി സതീശന് അഭിവാദ്യങ്ങള്‍
കോണ്‍ഗ്രസ്സ് നേതൃത്വത്തിന് യൂത്ത് കോണ്‍ഗ്രസ്സിന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഷാഫി പറമ്പില്‍ എംഎല്‍എ തീരുമാനത്തെ സ്വാഗതം ചെയ്തത്. ഇനി ഒരു മനസ്സോടെ, ഒരു ലക്ഷ്യത്തോടെ കോണ്‍ഗ്രസുകാര്‍ മുന്നോട്ട്...കഠിനാദ്ധ്വാനം ചെയ്യാം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാം.
പുതു തലമുറ വഴി വിളക്കുകളാകണം.പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട ശ്രീ വിഡി സതീശന് അഭിവാദ്യങ്ങള്‍- ഷാഫി പറമ്പില്‍ കുറിച്ചു.

നല്ല തുടക്കമാകട്ടെ
കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ നേരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കതീതമായി പാര്‍ട്ടി താല്‍പര്യത്തിന് മുന്‍തൂക്കം ലഭിച്ചത് തികഞ്ഞ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

അംഗീകരിക്കുന്നെന്ന് ചെന്നിത്തല
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വി ഡി സതീശന് അഭിനന്ദനങ്ങള്‍... എല്ലാ ആശംസകളും നേരുന്നു- ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

പാര്‍ട്ടിയില്‍ ഒരു നല്ല മാറ്റം സൃഷ്ടിക്കും
പ്രതിപക്ഷ നേതാവായി വിഡി സതീശനെ തിരഞ്ഞെടുത്തത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു നല്ല മാറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്ന് ശശി തരൂര്‍ പറഞ്ഞു. സോഷ്യോളജിയിലും നിയമത്തിലും ബിരുദധാരിയായ അദ്ദേഹം കെഎസ്‌യുവിലും എഐസിസിയിലും വളരെ ആക്റ്റീവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു പ്രതിപക്ഷ എംഎല്‍എ എന്ന നിലക്ക് ഇതിന് മുന്‍പും വളരെ നന്നായി പ്രവര്‍ത്തിച്ച അദ്ദേഹം ഒരു മികച്ച പാര്‌ലിമെന്ററിയന്‍ കൂടിയാണെന്ന് ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications