കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ഘാടനത്തിന് മുൻപ് വൈറ്റില പാലം തുറന്ന് നൽകി വി ഫോർ കേരളക്കാർ; അറസ്റ്റ്

Google Oneindia Malayalam News

എറണാകുളം; ഉദ്ഘാടനത്തിന് മുൻപ് വൈറ്റില മേൽപാലം തുറന്ന് നൽകിയ സംഭവത്തിൽ വി ഫോർ കേരള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കേരള കൊച്ചി കോർഡിനേറേറർ നിപുൺ ചെറിയാൻ, സൂരജ് ആഞ്ചലോസ്, റാഫേൽ എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ താമസിക്കുന്ന ഫ്ളാറ്റ് വളഞ്ഞ് രാത്രിയോയടെയായിരുന്നു അറസ്റ്റ്.

ശനിയാഴ്ചയായിരുന്നു പാലം ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ജനകീയ ഉദ്ഘാടനം എന്ന പേരിൽ വി ഫോർ പ്രവർത്തകർ ചൊവ്വാഴ്ച രാത്രിയോടെ പാലം തുറന്ന് കൊടുക്കുകയായിരുന്നു.അരൂർ ഭാഗത്ത് നി്നന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ നീക്കം ചെയ്യുകയായിരുന്നു. ഇതോടെ വാഹനങ്ങൾ മേൽപാലത്തിലേക്ക് കടന്നു. എന്നാൽ മറുവശത്ത് ബാരിക്കേഡുകൾ വെച്ച് പാലം അടച്ചിരുന്നതിനാൽ ആലുവ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ മണിക്കൂറുകളോളം ഇവിടെ ഗതാഗത തടസം അനുഭവപ്പെട്ടു.

 arrest-1594102294

പണി പൂർത്തിയാക്കിയ പാലം തുറന്ന് നൽകാത്തതിനെതിരെ നേരത്തേ വി ഫോർ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടനം വൈകിയതോടെ കഴിഞ്ഞ 31 ന് പാലം തങ്ങൾ തുറക്കുമെന്നും ഇവർ പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞാഴ്ച ഇവർ ഇവിടെയെത്തി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് പോലീസ് ഇടപെട്ടാണ് പ്രവർത്തകരെ തിരിച്ചയച്ചത്.

അതേസമയം തങ്ങളല്ല പാലം തുറന്ന് കൊടുത്തതെന്നാണ് പ്രവർത്തകരുടെ വിശദീകരണം. സംഭവം നടക്കുമ്പോൾ നിപുൺ ചെറിയാൻ ഉൾപ്പെടെ സ്ഥലത്ത് ഇല്ലാതിരുന്നുവെന്നും നാട്ടുകാരാണ് തുറന്നതെന്നുമാണ് ഇവർ പറയുന്നത്.
നാട്ടുകാരെല്ലാം ചേർന്നാണ് പാലം തുറന്നതെന്നും പാലത്തിലൂടെ കടന്ന് വന്ന വാഹനങ്ങളെ തടഞ്ഞ തടഞ്ഞ പോലീസ് നടപടിക്കെതിരെസുപ്രീം കോടതിയെ സമീപിക്കുമെന്നും വി ഫോർ നേതാക്കൾ അറിയിച്ചു.

Recommended Video

cmsvideo
CM Pinarayi vijayan announced ten programmes in new year

English summary
V for Kerala people open Vyttila bridge before inauguration;4 Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X