ഇത്തവണ സോഷ്യൽ മീഡിയ കൊന്നത് വികെ ശ്രീരാമനെ... സ്വന്തം ചരമ വാർത്ത ആസ്വദിക്കുന്നുവെന്ന് ശ്രീരാമൻ!
തൃശ്ശൂർ: ജീവിച്ചിരിക്കുന്ന പലരേയും സോഷ്യൽ മീഡിയ കൊല്ലാറുണ്ട്. പല പ്രമുഖരും ഇങ്ങനെ ഇരയായവരാണ്. നിജസ്ഥിതിയറിയാതെ നമ്മൾ പലരും അത് ഷെയർ ചെയ്യുകയും ചെയ്യും. എറ്റവും ഒടുവിൽ എഴുത്തുകാരനും നടനുമായ വികെ ശ്രീരാമനെയാണ് സോഷ്യൽ മീഡിയ കൊന്നത്. വാട്‌സാപ്പ് , ഫെയ്‌സ്ബുക്ക് തുടങ്ങിയ മീഡയകളിലൂടെയാണ് നിരവധിപേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
നേരത്തെ കനക, മാമുക്കോയ, ജഗതി തുടങ്ങിയ അഭിനേതാക്കള്‍ മരിച്ചുവെന്ന് ഇത്തരത്തില്‍ വ്യാപകമായി വ്യാജ പ്രചരണം നടത്തിയിരുന്നു. എന്നാൽ സ്വന്തം ചരമ വാർത്ത ആസ്വദിക്കുന്നുവെന്ന പ്രതികരണമാണ് അദ്ദേഹം നടത്തിയത്. മരണ വാര്‍ത്ത പരക്കുന്നതില്‍ വ്യാകുലപ്പെടുത്തുന്നില്ല. തന്നെ മറ്റുള്ളവര്‍ ഓര്‍ക്കുന്നുണ്ടെന്ന് അറിയാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

നമ്മളെ പോലുള്ളവര്‍ മരിച്ചു എന്ന് സമ്മതിക്കുന്നത് കൊണ്ട് എന്താണ് പ്രശ്‌നം. ഞാന്‍ മരിച്ചാല്‍ എനിക്കും നാട്ടുകാര്‍ക്കും പ്രശ്‌നമില്ല. ചില സ്നേഹിതർക്ക് വിഷമം തോന്നുമായിരിക്കും. ഇതിനെതിരെ നിയമനടപടികൾക്കൊന്നും പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ ശ്രീരാമാ, നീ മരിച്ചു, എന്ന് പറഞ്ഞാല്‍ എന്തിനാ തര്‍ക്കിക്കാന്‍ നില്‍ക്കുന്നത്? ജനാധിപത്യ സമൂഹത്തില്‍ ജനങ്ങള്‍ പറയുന്നത് അംഗീകരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ജനാഭിപ്രായമാണ് ജനാധിപത്യം. അപ്പോള്‍ അവര്‍ പറയുന്നതിനോട് തര്‍ക്കിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മള്‍ മരിച്ചിട്ടില്ല എന്ന സത്യത്തിന് വല്യ പ്രസക്തിയൊന്നുമില്ല. മരണത്തിന്റെ ഭയമെല്ലാം മാറി. ഇതെല്ലാം ഞാന്‍ ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications