കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്ങന്നൂരില്‍ തോല്‍വിക്ക് കാരണം ഗ്രൂപ്പ് കളി.... പാര്‍ട്ടിയാണ് വലുത്, നേതാക്കള്‍ക്കെതിരെ സുധീരന്‍

ഗ്രൂപ്പിസത്തിനെതിരെ സുധീരന്റെ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: ചെങ്ങന്നൂരിലെ യുഡിഎഫിന്റെ തോല്‍വിയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ കുറ്റപ്പെടുത്തി മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ചെങ്ങന്നൂരില്‍ തോല്‍വിക്ക് കാരണം പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണെന്ന് സുധീരന്‍ പറഞ്ഞു. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതി മാറ്റേണ്ടതുണ്ട്. അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ നേതൃത്വത്തിലേക്ക് പരിഗണിക്കണം. സാധാരണ പ്രവര്‍ത്തകരുടെ വികാരം നേതാക്കള്‍ ഉള്‍ക്കൊള്ളണ്ണമെന്നും സുധീരന്‍ പറഞ്ഞു. അതേസമം ചെങ്ങന്നൂരിലെ പരാജയത്തിന്റെ മറ്റൊരു കാരണം സംഘടനാ ദൗര്‍ബല്യമാണെന്നും സുധീരന്‍ വ്യക്തമാക്കി.

1

അതേസമയം നേരത്തെ തന്നെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തോട് സുധീരന് എതിര്‍പ്പുണ്ട്. ഗ്രൂപ്പിസം രൂക്ഷമാകുന്നുവെന്ന് നേരത്തെ പരാതിയുമുണ്ടായിരുന്നു. ചെങ്ങന്നൂരിലെ തോല്‍വി എല്ലാവരുടെയും കണ്ണ് തുറപ്പിക്കണം. ഗ്രൂപ്പുണ്ടെങ്കിലേ മുന്നോട്ട് പോകാനാകൂ എന്ന രീതി തന്നെ മാറ്റണം. ഗ്രൂപ്പ് മാനേജര്‍മാര്‍ അവരുടെ ശൈലി മാറ്റണമെന്നും സുധീരന്‍ നിര്‍ദേശിച്ചു. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തന്റെ നിലപാട് പാര്‍ട്ടി തലത്തില്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള പല അവസരങ്ങള്‍ കിട്ടിയിട്ടും പ്രതിപക്ഷ നേതാവിന് അത് മുതലെടുക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനം സുധീരനുണ്ടെന്നാണ് സൂചന.

Recommended Video

cmsvideo
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ട്രോളുകൾ | Oneindia Malayalam

ചെങ്ങന്നൂരിലെ തോല്‍വിയില്‍ സ്ഥാനാര്‍ത്ഥിയായ ഡി വിജയകുമാറും നേതൃത്വത്തെ വിമര്‍ശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും എന്നാല്‍ പരസ്യമായി അത് പറയാന്‍ സാധിക്കില്ലെന്നും വിജയകുമാര്‍ പറഞ്ഞു. ബൂത്തുകളില്‍ യുഡിഎഫിന്റെ ഏജന്റുമാരുടെ പ്രവര്‍ത്തനം ദയനീയമായിരുന്നു. ഇവര്‍ പലയിടത്തും ഇരിക്കാന്‍ പോലും തയ്യാറായിരുന്നില്ല. താല്‍പര്യമില്ലാത്ത ആളുകളെ എന്തിന് ബൂത്ത് ഏജന്റുമാരാക്കിയെന്നത് ഗൗരവമായി അന്വേഷിക്കണമെന്നും വിജയകുമാര്‍ പറഞ്ഞു.

ബിജെപിയെ വിറപ്പിക്കാന്‍ കര്‍ഷകസമരം.....125 സംഘടനകള്‍...സമരം നടത്തുന്നത് മുന്‍ ആര്‍എസ്എസ് നേതാവ്!!ബിജെപിയെ വിറപ്പിക്കാന്‍ കര്‍ഷകസമരം.....125 സംഘടനകള്‍...സമരം നടത്തുന്നത് മുന്‍ ആര്‍എസ്എസ് നേതാവ്!!

കെവിനെ കൊലപ്പെടുത്തിയതിന്‍റെ മാസ്റ്റര്‍ ബ്രെയിന്‍ നീനുവിന്‍റെ അമ്മ രഹന.. നിര്‍ണായക വിവരങ്ങള്‍കെവിനെ കൊലപ്പെടുത്തിയതിന്‍റെ മാസ്റ്റര്‍ ബ്രെയിന്‍ നീനുവിന്‍റെ അമ്മ രഹന.. നിര്‍ണായക വിവരങ്ങള്‍

English summary
vm sudheeran against congress group politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X