കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസിയെ രൂക്ഷമായി വിമർശിച്ച് വിഎം സുധീരൻ; ‘കെപിസിസി പട്ടികയില്‍ ഗ്രൂപ്പ് വീതംവെയ്പ്പുണ്ടായി’

Google Oneindia Malayalam News

തിരുവന്തപുരം: കെപിസിസിയിലെ ഭിന്നതകളെ രൂക്ഷമായി വിമർശിച്ച് വിഎം സുധീരൻ. പട്ടികയിലെ സമവായമില്ലായ്മയുടെ പേരില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്റ് താക്കീത് നല്‍കിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി സുധീരന്‍ രംഗത്തെത്തിയിരിക്കുന്നത്. പട്ടികയില്‍ കടന്നുകൂടിയത് സങ്കുചിത താല്‍പര്യങ്ങളാണ്. ഇനിയെങ്കിലും പുനപരിശോധന നടത്തി വീഴ്ചകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ നേതാക്കള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെതിരെ മോദിയുടെ പരോക്ഷ വിമർശനം; മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിനെ തഴഞ്ഞു!കോൺഗ്രസിനെതിരെ മോദിയുടെ പരോക്ഷ വിമർശനം; മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിനെ തഴഞ്ഞു!

കെപിസിസി പട്ടികയില്‍ ഗ്രൂപ്പ് വീതംവെയ്പ്പുണ്ടായെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. സെപ്തംബര്‍ പതിമൂന്നിലെ രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനങ്ങള്‍ ലംഘിക്കപ്പെട്ടു. തീരുമാനങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും സുധീരന്‍ പറഞ്ഞു. പട്ടികയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നും തങ്ങളുടെ അഭിപ്രായം പരിഗണിച്ചില്ലെന്നും കാണിച്ച് എം പിമാരായ കെ സി വേണുഗോപാല്‍, കൊടികുന്നില്‍ സുരേഷ്, കെ വി തോമസ് എന്നിവരാണ് ഹൈക്കമാന്റിനെ സമീപിച്ചത്.

കടുത്ത വിമർശനം

കടുത്ത വിമർശനം

പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് കെപിസിസി പട്ടികയിലും കടന്നുകൂടിയതോടെ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഹൈക്കമാന്‍ഡ് ഉന്നയിച്ചത്.

പട്ടിക അംഗീകരിക്കില്ല

പട്ടിക അംഗീകരിക്കില്ല

ഭാരവാഹി പട്ടികയില്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കമാന്റ് വ്യക്തമാക്കി. എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ലെങ്കില്‍ പട്ടിക അംഗീകരിക്കില്ല.

ഇത് ധിക്കാരപരം

ഇത് ധിക്കാരപരം

സംസ്ഥാന ഘടകത്തിന്റെ നിലപാട് ധിക്കാരപരമാണെന്നും ഹൈക്കമാന്റ് വിലയിരുത്തിയിരുന്നു. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പട്ടികയിന്മേല്‍ എതിര്‍പ്പറിയിച്ചു.

പരാതി പരിഹാരിക്കാൻ സധിച്ചില്ല

പരാതി പരിഹാരിക്കാൻ സധിച്ചില്ല

പാർട്ടി ഭരണഘടന 33 ശതമാനം സംവരമം നിർദേശിക്കുന്നുണ്ടെഹ്കിലും കെപിസിസിയിൽ അഞ്ച് ശതമാനം മാത്രമാണ് വനിത പ്രാതിനിധ്യം. പ്ടടികജാതി, വർഗ, ബഹുജന പ്രാതിനിധ്യവും അട്ടിമറിക്കപ്പെട്ടു. എന്നാൽ ഇതിനെതിരെ ഉയർന്ന പരാതി പരിഹരിക്കാൻ സംസ്താന നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

മാറ്റങ്ങൾ വരുത്തും

മാറ്റങ്ങൾ വരുത്തും

അതേസമയം പട്ടികയിൽ ഹൈക്കമാന്റ് നിർദേശിക്കുന്ന മാറ്റങ്ങൾ ഉണ്ടാകുമെന്ന് കെപിസിസി അദ്യക്ഷൻ എംഎം ഹസൻ പറഞ്ഞു.

English summary
VM Sudheeran against KPCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X