കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിക്ക് ജാമ്യം: ഹൈക്കോടതിയെ വിമര്‍ശിച്ച് വിഎം സുധീരന്‍

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജാമ്യം നല്‍കിയ ഹൈക്കോടതിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഹൈക്കോടതിയുടെ പരാമര്‍ശം അനുചിതവും അധികാരപരിധി ലംഘിക്കുന്നതുമായിരുന്നു എന്നാണ് സുധീരന്റെ പ്രസ്തവന.

കേസ് ഡയറി നോക്കാതെയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. പ്രതിയുടെ അപേക്ഷമാത്രമാണ് പരിഗണിച്ചത്. ഹൈക്കോടതിയുടെ പരാമര്‍ശം തെറ്റും അനവസരത്തിലുള്ളതുമാണെന്ന് സുധീരന്‍ പറഞ്ഞു.

VM SUDHEERAN

വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം വിവിദ മതവിഭാഗങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് ഉണ്ടാക്കി എന്നതിന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് തെളിവുകള്‍ സ്വീകരിക്കാന്‍ നടപടികള്‍ കൈകൊണ്ടിരിക്കുകയാണ്. കേസ് ഡയറി പോലും പരിശോധിക്കാതെ കേസിന്റെ മെരിറ്റിനെ വിലയിരുത്തിയത് ഒട്ടും ശരിയായില്ലെന്നും സുധീരന്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതായിരുന്നില്ല. മറിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും കോടതി വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്‍ അലുവയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്ന കേസില്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി ഭവദാസന്റെ ഉത്തരവ്.

English summary
KPCC president V M Sudheeran has come out against the High Court saying the observations of the court was inappropriate and crossed authoritative limits. Sudheeran said this when the Court granted anticipatory bail to Vellapally Natesan and said prima facie it is difficult to hold that the objectionable words used in Vellapally's speech have the effect of promoting or attempting to promote religious enmity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X