കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനപക്ഷയാത്ര തകര്‍ക്കാന്‍ ബാറുടമകളുടെ ഗൂഢാലോചന'

  • By Gokul
Google Oneindia Malayalam News

തൊടുപുഴ: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര തകര്‍ക്കാന്‍ ബാറുടമകള്‍ ഗൂഢാലോചന നടത്തിയതായി ആരോപണം. വിഎം സുധീരന്‍ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജനപക്ഷ യാത്രയ്ക്ക് ബാറുടമകളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടന്നെന്ന വാര്‍ത്തകള്‍ക്കിടെയാണ് സുധീരന്‍ ഗൗരവമായ ആരോപണവുമായി രംഗത്തെത്തിയത്.

മുതിര്‍ന്ന ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തന്നെയാണ് പണപ്പിരിവ് നടന്നതെന്ന് സുധീരന് വിവരം ലഭിച്ചിട്ടുണ്ട്. ബാറുകള്‍ പൂട്ടുന്നതിന് മുഖ്യകാരണക്കാരനായ സുധീരനെ ഏതുരീതിയിലും തകര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. ബാറുടമകളില്‍ നിന്നും ഒരു കാരണവശാലും പിരിവെടുക്കരുതെന്ന് സുധീരന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു.

km-sudheeran-1

എന്നാല്‍, നിര്‍ദ്ദേശം അവഗണിച്ച് മിക്ക ബാറുടമകളില്‍ നിന്നും ജനപക്ഷയാത്രയ്‌ക്കെന്നപേരില്‍ പിരിവെടുത്തു. മാത്രമല്ല, പിരിവെടുത്ത കാര്യം പരസ്യമാക്കുകയും ചെയ്തതിലൂടെ സുധീരന്റെ ജനപക്ഷയാത്ര ബാറുടമകളുടെ സ്‌പോണ്‍സര്‍ഷിപ്പിലാണെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തു. കോട്ടയം ജില്ലയില്‍ നിന്നും കഴിഞ്ഞദിവസം നടത്തിയ പിരിവാണ് സുധീരനെ കൂടതല്‍ പ്രകോപിപ്പിച്ചിരിക്കുന്നത്.

ബാറുടമകളില്‍ നിന്നും പിരിവിനായി ഇടനിലക്കാരനായത് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥനാണെന്നത് കഴിഞ്ഞദിവസം ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കെ.പി.സി.സി. സെക്രട്ടറിയും ഡി.സി.സി. പ്രസിഡന്റും അടക്കം ഇടപെട്ടാണ് കള്ളുഷാപ്പ് മുതലാളിമാര്‍ അടക്കമുള്ളവരില്‍ നിന്നും പണം പിരിച്ചത്. പ്രത്യക്ഷത്തില്‍ ബാറുടമകള്‍ക്കെതിരെയാണ് സുധീരന്‍ ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതെങ്കിലും ജനപക്ഷയാത്രയുടെ സമാപനത്തോടെ ബാറുടമകളില്‍ നിന്നുള്ള പിരിവ് പാര്‍ട്ടിക്കുള്ളില്‍ കലഹത്തിന് വഴിതെളിക്കുമെന്നുറപ്പാണ്.

English summary
V M Sudheeran says Bar lobby plotting to scuttle Janapaksha Yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X