കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന് ആർഎസ്എസ് ഫോബിയ.. സംഘികളെ കണ്ടാൽ സാത്താൻ കുരിശ് കണ്ട പോലെ

  • By Desk
Google Oneindia Malayalam News

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂര്‍ ആസ്ഥാനത്തെത്തിതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതൃത്വം തന്നെയായിരുന്നു ആദ്യം രംഗത്തെത്തിയത്. ആര്‍എസ് എസിന്‍റെ പരിപാടിയില്‍ പ്രണബ് പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത് മുതല്‍ കോണ്‍ഗ്രസ് പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പ്രണബ് നാഗ്പൂരില്‍ എത്തി.

കാലഘട്ടം ആവശ്യപ്പെടുന്ന ഒരു പ്രസ്താവന പോലും നടത്താതെ ആര്‍എസ്എസ് തലവന്‍ കെബി ഹെഡ്ഗേവാറിനെ വാനോളം പുകഴ്ത്തി വീരപുത്രനാക്കിയാക്കിയായിരുന്നു പ്രണബിന്‍റെ മടക്കം. പ്രണബിന്‍റെ നടപടിയെ മകള്‍ അടക്കമുള്ളവര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഒറ്റുകാരുടെ കൂടാരത്തില്‍ അവരില്‍ ഒരാളായി മാറിയെന്നും പറയാതെപോയ വാക്കുകളിലൂടെ ചരിത്രം താങ്കളെ വേട്ടയാടുമെന്നും പലരും കുറിച്ചു.

പിണറായിയും

പിണറായിയും

റിപ്പബ്ലിക് ഇന്ത്യയുടെ തലവനായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രണബ് മുഖര്‍ജി ആര്‍എസ്എസ് സ്ഥാപകനെ പ്രശംസിച്ചുവെന്നത് മതനിരപേക്ഷതയെ നെഞ്ചോടുചേര്‍ത്തു പിടിക്കുന്ന മുഴുവന്‍ ദേശാഭിമാനികള്‍ക്കും താങ്ങാനാവാത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി കുറിച്ചത്.മത വിദ്വേഷ പ്രചാരണത്തിന്‍റെയും പ്രസ്ഥാനത്തെ സ്ഥാപിച്ച ഒരു വ്യക്തിയെക്കുറിച്ചുള്ള പ്രകീര്‍ത്തിക്കലുണ്ടായത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇന്ത്യന്‍ ദേശീയതയ്ക്കുമേല്‍ പതിഞ്ഞ മായ്ക്കാനാകാത്ത കളങ്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്തെത്തിയത്.

സാത്താന്‍ കുരിശ് കണ്ടപോലെ

സാത്താന്‍ കുരിശ് കണ്ടപോലെ

മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എസ്എസ് എന്ന് കേട്ടാല്‍ സാത്താന്‍ കുരിശ് കണ്ടത് പോലെയാണെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരന്‍ പറഞ്ഞത്. മര്യാദയ്ക്ക് ഭരിക്കാന്‍ അറിയാത്തതിന്‍റെ ചൊരുക്കാണ് പിണറായിക്കെന്നും തന്‍റേ ഫേസ്ബുക്ക് കുറിപ്പിലൂടെ മുരളീധരന്‍ വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
മുഖ്യമന്ത്രി പിണറായി വിജയന് ആർഎസ്എസ് എന്ന് കേട്ടാൽ സാത്താൻ കുരിശ് കണ്ടത് പോലെയാണ്. മര്യാദക്ക് ഭരിക്കാൻ അറിയാത്തതിന്റെ ചൊരുക്ക് പിണറായി സ്ഥിരമായി തീർക്കുന്നത് ആർഎസ്എസിനോടാണ് . വാട്സ് ആപ് ഹർത്താൽ മുതൽ നിപ വൈറസ് വരെ ഉള്ള വിഷയങ്ങളിൽ ആർഎസ്എസിനെ ആക്ഷേപിക്കുന്നതാണ് സ്ഥിരം സിപിഎം ശൈലി.

ആർഎസ്എസ് ഫോബിയ

ആർഎസ്എസ് ഫോബിയ

പാലക്കാട് ദേശീയ പതാക ഉയർത്തുന്നത് തടയാൻ ശ്രമിച്ച് പരാജയപ്പെട്ടത് മുതൽ ക്ഷേത്രങ്ങളിലെ ശാഖ നിരോധിക്കുമെന്ന പ്രഖ്യാപനം വരെ , പിണറായി വിജയൻ എന്തിനാണിങ്ങനെ സ്വയം അപഹാസ്യനാവുന്നത് ? പിണറായിയുടെ ആർഎസ്എസ് ഫോബിയയുടെ ഏറ്റവും അവസാന ഉദാഹരണമാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ വിമർശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അസഹിഷ്ണുവാകുന്നത്

അസഹിഷ്ണുവാകുന്നത്

പ്രണബ് മുഖർജി ആർ എസ് എസ് ആസ്ഥാനത്ത് ചെല്ലുകയും ത്രിതീയ വർഷ സംഘശിക്ഷാ വർഗ് സമാരോപിൽ സംസാരിക്കുകയും ചെയ്തതിന് പിണറായി വിജയൻ എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുവാകുന്നത് ?
ആർഎസ്എസും സിപിഎമ്മും ( സിപിഐ) സമാന കാലത്ത് പ്രവർത്തനമാരംഭിച്ച സംഘടനകളാണ് . രണ്ടും ഇന്നെവിടെ എത്തി നിൽക്കുന്നു എന്ന് നോക്കിയാൽ സിപിഎമ്മിന്റെ പാപ്പരത്തവും ദാരിദ്ര്യവും മനസ്സിലാവും .

പ്രണബ് ദാ

പ്രണബ് ദാ

ആശയധാരകളിൽ വ്യത്യസ്തത ഉണ്ടാകാമെങ്കിലും ദേശീയത എന്ന വികാരം പ്രണബ് ദായെയും സ്വയംസേവകരെയും ഒരുമിപ്പിക്കുന്ന ഘടകമാണ്. ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിനെ മഹാനായ ഭാരത പുത്രൻ എന്ന് മുൻ രാഷ്ട്രപതി വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട വായനയുടെയും അറിവിന്റെയും പശ്ചാത്തലത്തിലാണ്.

പിണറായി വിജയന്റെ സർട്ടിഫിക്കറ്റ്

പിണറായി വിജയന്റെ സർട്ടിഫിക്കറ്റ്

ദേശാഭിമാനി പത്രാധിപരായിരുന്ന ശ്രീ.വി.ടി.ഇന്ദുചൂഡനടക്കം സംഘ പ്രഭാവത്തിൽ ആകൃഷ്ടനായത് ഈ കേരളത്തിൽ നടന്ന ചരിത്രമാണ്. പിണറായിയെപ്പോലെ ഉള്ളവർ അസഹിഷ്ണുത തുടർന്നാൽ ഇനിയും കൂടുതൽ പേർ ചെങ്കൊടി ഉപേക്ഷിച്ച് കാവി പതാകയെ പുൽകുകയേ ഉള്ളൂ എന്ന് ഞങ്ങൾക്കുറപ്പുണ്ട്. എന്തായാലും പിണറായി വിജയന്റെ സർട്ടിഫിക്കറ്റിന് വേണ്ടിയല്ല ഞങ്ങളാരും ശാഖയിൽ പോയത് എന്ന് മാത്രം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
V Muraleedarans facebook post against CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X