നടിയെ പിന്തുണച്ച വി മുരളീധരന് സംഘികളുടെ പൊങ്കാല, താന്‍ സിനിമ നടി അല്ലല്ലോന്ന് ലസിത പാലയ്ക്കല്‍
താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിക്ക് പിന്തുണയുമായെത്തിയ വി മുരളീധരന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വക തെറി അഭിഷേകവും പൊങ്കാലയും. കണ്ണൂരിലെ യുവമോര്‍ച്ച നേതാവും സൈബര്‍ പോരാളിയുമായ ലസിത പാലയ്ക്കലിനെതിരെ പാര്‍ട്ടി നടപടി എടുത്ത പിന്നാലെ അവര്‍ക്ക് നേരെ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ മുരളീധരന്‍ അടക്കമുളള നേതാക്കള്‍ മൗനം പാലിക്കുകയായിരുന്നു.
സ്വന്തം നേതാവിനെ പിന്തുണയ്ക്കാതെ നടിക്ക് വേണ്ടി വാദിച്ച മുരളീധരന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ് നടക്കുന്നത്.യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ലസിത പാലക്കലിനെതിരെ ലൈംഗികച്ചുവയുള്ള പോസ്റ്റുകള്‍ തരികിട സാബു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതിനെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെങ്കിലും ബിജെപി സംസ്ഥാന നേതൃത്വം മൗനം പാലിക്കുകയായിരുന്നു.

നടിക്ക് പിന്തുണ
ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസമാണ് താരസംഘടനയില്‍ നിന്ന് രാജിവെച്ചതായി പ്രഖ്യാപിച്ചത് . ഇതിന് പിന്നാലെയാണ് അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെ രാജിവെച്ച നടിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുരളീധരന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതാണ് സംഘികളുടെ തന്നെ ആക്രമണത്തിന് കാരണമായിരിക്കുന്നത്.

മറുപടി
പോസ്റ്റിന് പിന്നാലെ മുരളീധരന് മറുപടിയുമായി ലസിത പാലയ്ക്കലും എത്തി. താന്‍ ഒരു സിനിമാ നടി അല്ല, വെറും ഒരു സ്ത്രീയായത് കൊണ്ടാവാം ഇടപെടാത്തതെന്ന് ലസിത ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തേ ലസിതയുടെ വിഷയത്തില്‍ ബിജെപി നേതാക്കള്‍ ആരും ഇടപെടാത്തതെന്തേ എന്ന ചോദ്യത്തിന് താന്‍ സാമൂഹികമായ വിഷയങ്ങളില്‍ മാത്രമേ അഭിപ്രായം രേഖപ്പെടുത്തൂവെന്ന നിലപാടായിരുന്നു മുരളീധരന്‍ കൈക്കൊണ്ടത്.

കാര്യങ്ങള്‍ കൈവിട്ടു
പോസ്റ്റിന് താഴെ വന്‍ തെറിയഭിഷേകമാണ് പലരും നടത്തിയത്. എല്ലാവരും മുരളീധരന്‍റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. സ്വന്തം സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി വായ തുറക്കാത്ത അങ്ങ് ഒരു സിനിമാ നടിയ്ക്ക് വേണ്ടി ഈ അഭിപ്രായ പ്രകടനം നടത്തിയത് ശരിയായില്ലെന്നാണ് ഒരാള്‍ കുറിച്ചത്.

നാണം ഉണ്ടോ നേതാവേ
നാണം ഉണ്ടോ നേതാവേ..... സ്വന്തം പാർട്ടിയിലെ ഒരു വനിതാ പ്രതിനിധിയെ (Lasitha palakkal) അവഹേളിച്ചപ്പോൾ മൗനം കൈക്കൊണ്ടവർ ആണോ ഇതു പറയുന്നെ... കഷ്ടം... ആദ്യം അവളോടൊപ്പം നിൽക്ക്.. അന്നിട്ടാട്ടെ പ്രമുഖ നടിയോടൊപ്പം.കൂട്ടത്തില്‍ ഒരുത്തിയുടെ സ്ത്രീത്വത്തെ അപമാനിച്ചപ്പോള്‍ വായില്‍ പഴമായിരുന്നോ,...ലേശം ഉളുപ്പ്?

കഷ്ടം
ഉളുപ്പുണ്ടോ നേതാവേ എന്ന് സ്വന്തം പ്രസ്ഥാനത്തിന്റെ നേതാവിനോട് ചോദിക്കാൻ വിഷമമുണ്ട്.. പക്ഷെ ചോദിക്കാതിരിക്കാൻ ആവില്ല. ഉളുപ്പുണ്ടോ നേതാവേ താങ്കൾക്ക്?
സ്വന്തം സഹോദരിയെ ഒരുത്തൻ കിടപ്പാറയിലേക്ക് ക്ഷണിച്ചിട്ട് അതിനെതിരെ ഒരു വാക്ക് മിണ്ടാൻ പോലും സൗകര്യമില്ലാത്ത താങ്കൾ കണ്ട ഫെമിനിച്ഛികൾക്ക് സപ്പോർട്ടുമായി ഇറങ്ങിയെക്കുന്നു. ത്ഫൂ..
ഒന്നോർക്കണം താങ്കൾ ഇപ്പോൾ കയറി ഞെളിഞ്ഞിരിക്കുന്നത് സംഘ പ്രവർത്തകരുടെ ചോര കുഴച്ചുണ്ടാക്കിയ മണി മാളികയിലാണ്.. ഓർക്കണം അത്.. ഓർത്താൽ നല്ലത് എന്നായിരുന്നു മറ്റൊരു കമന്‍റ്.

മാനദണ്ഡം
വി. മുരളീധരൻ, നിങ്ങളുടെ യഥാർത്ഥ മുഖം പുറത്തുവന്നു. നിങ്ങൾ ആർക്കൊക്കെ ഒപ്പമാണെന്നും ആർക്കൊക്കെ ഒപ്പമല്ലെന്നും ഇതോടെ വ്യക്തമായി. സമാന വിഷയങ്ങളിൽ നിലപാടെടുക്കേണ്ടിവരുമ്പോൾ നിങ്ങളുടെ മാനദണ്ഡം എന്താണെന്നും നിങ്ങൾ ബോധ്യപ്പെടുത്തി... വെളുത്ത തൊലിയും ഇരുളടഞ്ഞ മനസുമാണ് നിങ്ങൾക്ക്.

ശുഷ്കാന്തി
കൂട്ടത്തിലൊന്നിനെ സ്വന്തം നാട്ടുകാരിയെ പച്ചയ്ക്ക് കിടപ്പറയിലേക്ക് വിളിച്ച് അപമാനിച്ച സാബുവിനെതിരെ ഒരക്ഷരം മിണ്ടാത്തവരൊക്കെ ഇപ്പം വല്ലവരുടെയും കാര്യത്തിൽ കാട്ടുന്ന ശുഷ്കാന്തി എന്തിനാണ് ആരെ പറ്റിക്കാനാണ് അതല്ല ലസിതയുടെ കാര്യം മനപൂർവ്വം വേണ്ടാന്ന് വച്ചത് തന്നെയായിരുന്നൊ കേരളത്തിൽ BJP രക്ഷപെടും

നീതിക്ക് വേണ്ടി
ഇത്രയും നാളും പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച ഒരു സ്ത്രീ കഴിഞ്ഞ 20 ദിവസമായി നീതിക്ക് വേണ്ടി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിട്ടുണ്ട് പ്രതികരിക്കാത്ത ടീം ആണ് ഇപ്പോൾ ഫെമിനിസ്റ്റ് കൊച്ചമ്മമാർക്ക് പിന്തുണ അറിയിച്ചുകൊണ്ട് fb പോസ്റ്റ് ഇട്ടിരിക്കുന്നത് . പാവം പ്രവർത്തകയ്ക്ക് വേണ്ടി സംസാരിച്ചാൽ അത് മീഡിയയിൽ വരില്ല എന്നറിയാം നേതാവിന് .. ഇതാവുമ്പോൾ സിനിമാ നടികളെ പിന്തുണച്ചു എംപി മുരളീധരൻ എന്ന വാർത്ത വരുമല്ലോ അല്ലെ .. ഇതൊക്കെ സാധാരണ പ്രവർത്തകർ കാണുന്നുണ്ട് എന്ന് ഓർത്തോ .. എന്നും പ്രവര്‍ത്തകര്‍ പറയുന്നു.

എല്ലാം പോയി
ഒരു കാലത്ത് മുരളീധരന് പൂര്‍ണ പിന്തുണ കൊടുത്ത പ്രവര്‍ത്തകരെല്ലാം കടുത്ത ഭാഷയിലാണ് മുരളീധരനെ വിമര്‍ശിച്ചത്. ഗ്രൂപ്പ് രാഷ്ട്രീയം കളിച്ചും കൈയ്യടി നേടാന്‍ വേണ്ടി പ്രസ്താവനകള്‍ നടത്തിയും മുന്നോട്ട് പോയാല്‍ ഒരു പ്രവര്‍ത്തകരും താങ്ങള്‍ക്ക് പിന്തുണ നല്‍കില്ലെന്നും പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications